Budh Shani Yuti 2024: നിലവിൽ ശനി കുംഭം രാശിയില്‍ സഞ്ചരിക്കുകയാണ്. ബുധന്‍ ഫെബ്രുവരി ആദ്യം കുംഭ രാശിയില്‍ പ്രവേശിക്കും. ഇതുമൂലം 30 വര്‍ഷത്തിനു ശേഷം കുംഭ രാശിയില്‍ ശനിയും ബുധനും കൂടിച്ചേരും. ഈ സംയോജനത്തിന്റെ ഫലം എല്ലാ രാശിചിഹ്നകളിലുമുള്ള ആളുകളില്‍ ദൃശ്യമാകും. ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Trigrahi Yoga: ധനു രാശിയില്‍ ത്രിഗ്രഹയോഗം; ഈ രാശിക്കാര്‍ക്ക് അത്യപൂർവ്വ നേട്ടങ്ങൾ!


കുംഭം (Aquarius): ശനിയുടെയും ബുധന്റെയും സംക്രമണം കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ലഗ്‌നഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. കുംഭ രാശിയുടെ അധിപന്‍ കൂടിയാണ് ശനി. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ പഠന ശേഷിയില്‍ വര്‍ദ്ധനവ് കാണും. ക്രിയേറ്റീവ് മേഖലയിലും നിങ്ങള്‍ വളരെയധികം മെച്ചപ്പെടും. നിങ്ങളുടെ വ്യക്തിത്വത്തില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ സമയം വളരെ മികച്ചതായിരിക്കും. ഈ സമയത്ത് വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായി നീങ്ങും. ഈ സമയത്ത് ബുധന്റെ സ്വാധീനം കാരണം ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.


മിഥുനം (Gemini):  കര്‍മ്മദാതാവായ ശനിയുടെയും ബുധന്റെയും സംയോജനം ഈ രാശിക്കാർക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയുടെ ഒന്‍പതാം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തിളങ്ങിയേക്കാം. ആസൂത്രണം ചെയ്ത പദ്ധതികളിലെല്ലാം നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയര്‍ വളരെ മികച്ചതായിരിക്കും. ചില വിദേശ ഇടപാടുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ജോലി-ബിസിനസ് സംബന്ധമായി ധാരാളം യാത്ര ചെയ്യേണ്ടതായി വരും. ഈ യാത്രകള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില മംഗളകരമായ പരിപാടികളിലും പങ്കെടുക്കാനാകും.


Also Read: Weight Loss: വെറും 10 ദിവസം കൊണ്ട് ചാടിയ വയർ ഒതുക്കാം ഈ മാജിക് ട്രിങ്കിലൂടെ, അറിയാം


ചിങ്ങം (Leo):  ബുധന്റെയും ശനിയുടെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. നിങ്ങള്‍ പരസ്പരം കൂടുതല്‍ അടുക്കും. കൂടാതെ അവിവാഹിതര്‍ക്ക് ഈ സമയം നല്ല വിവാഹാലോചനകളും വന്നേക്കാം. ഈ കാലയളവില്‍ കരിയറില്‍ ധാരാളം നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. ശനി നിങ്ങളുടെ രാശിയില്‍ ശശമഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു. അതിനാല്‍ നിങ്ങളുടെ വരുമാനം ഈ സമയത്ത് വര്‍ദ്ധിക്കും. ബഹുമാനവും സ്ഥാനമാനങ്ങളും കൈവരും. 


മകരം (Capricorn): ബുധന്റെയും ശനിയുടെയും സംയോജനം മകരം രാശിക്കാർക്കും ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയിലെ സമ്പത്തിന്റെ ഗൃഹത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായി പലയിടത്തുനിന്നും പണം ലഭിച്ചേക്കാം. കൂടാതെ ബുധന്റെ സ്വാധീനം നിങ്ങളുടെ സംസാരശൈലിയെ വളരെയേറെ മെച്ചപ്പെടുത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരങ്ങള്‍ വരും. ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകും.  ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ആഗ്രഹിച്ച വിജയം നേടാനാകും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണമായ നേട്ടം നിങ്ങള്‍ക്ക് ലഭിക്കും. മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, കല, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം വളരെ മികച്ചതാണ്. നിങ്ങള്‍ക്ക് മുന്നേറാനായി ധാരാളം അവസരങ്ങള്‍ ലഭിച്ചേക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.