Saturn Transit 2023 Effect: ജ്യോതിഷ പ്രകാരം, വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങൾ 2023 ന്റെ തുടക്കത്തിൽ തന്നെ രാശി മാറുകയാണ്. നീതിയുടെ ദേവനായ ശനിയുടെ സ്ഥാനമാറ്റമാണ് ഇതിൽ പ്രധാനം. 30 വർഷങ്ങൾക്ക് ശേഷം 2023 ജനുവരി 17 ന് ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും.  ശേഷം മാർച്ച് 15 ന് ശനി തന്റെ നക്ഷത്ര പരിവർത്തനം നടത്തും. ശനിയുടെ സംക്രമം, ശനിയുടെ അസ്തമനം, സൂര്യനുമായുള്ള ശനിയുടെ സംയോജനം, ശനിയുടെ രാശിമാറ്റം എന്നിവ വലിയ സംഭവങ്ങളാണ്.  ഇത് 12 രാശികാറിലും  വലിയ സ്വാധീനമുണ്ടാക്കും. 2023 മാർച്ച് 15 ന് സംഭവിക്കാൻ പോകുന്ന ശനിയുടെ രാശിമാറ്റത്തിന്റെ ഏറ്റവും ശുഭകരമായ ഫലങ്ങൾ ഏത് രാശിക്കാർക്കാണ് ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Gochar 2023: 30 വർഷത്തിനു ശേഷം ശനി കുംഭ രാശിയിലേക്ക്; ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും 


മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ശനിയുടെ നക്ഷത്ര മാറ്റം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകും. പ്രത്യേകിച്ച് ബിസിനസുകാർക്ക്.  ഇവർക്ക് പ്രതീക്ഷിക്കാത്ത വലിയ നേട്ടങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ ഭാഗ്യത്തിന്റെ പൂർണ പിന്തുണയോടെ നടക്കും. മതവിശ്വാസം വർദ്ധിക്കും. ജോലിയിൽ പ്രശംസ ലഭിക്കും.


ചിങ്ങം (Leo): ശനിയുടെ നക്ഷത്ര മാറ്റം ചിങ്ങം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ വളരെയധികം സന്തോഷം നൽകും. ബിസിനസ്സിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കും. അത് നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യും. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർക്കും വൻ നേട്ടമുണ്ടാകും. പണത്തിന്റെ വരവ് വർദ്ധിക്കും. പൂർവിക സ്വത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും.


Also Read: ബുധാദിത്യയോഗം ഈ രാശിക്കാർക്ക് നൽകും വൻ ധലാഭം


മകരം (Capricorn): ശനിയുടെ നക്ഷത്ര മാറ്റം മകരം രാശിക്കാർക്ക് വലിയ ആശ്വാസം നൽകും. ഈ സമയം ഇവർക്ക് കഷ്ടപ്പാടുകൾ കുറയും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും നല്ല അവസരങ്ങളും ലഭിക്കും. ഇവർക്ക് പുതിയ ജോലിക്കായുള്ള നല്ല ഓഫറുകൾ ലഭിക്കും.  സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടാകും. കോടതിയിൽ നടക്കുന്ന കാര്യങ്ങളിൽ ഒത്തുതീർപ്പാകുകയും അതിൽ വിജയം നേടുകയും ചെയ്യും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.