Budhaditya Rajyog: ബുധാദിത്യയോഗം ഈ രാശിക്കാർക്ക് നൽകും വൻ ധലാഭം

Budhaditya Rajyog In Capricorn: ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെയാണ് യുതി എന്ന് പറയുന്നത്. ഫെബ്രുവരിയിൽ സൂര്യന്റെയും ബുധന്റെയും സംക്രമണം മൂലം ബുധാദിത്യ യോഗം രൂപം കൊള്ളും.  

Surya-Budh Yuti 2023: ജ്യോതിഷ പ്രകാരം ഒരോ ഗ്രഹവും രാശി മാറുമ്പോൾ അതിന്റെ സ്വാധീനം 12 രാശികളിലും കാണാം.  സൂര്യൻ എല്ലാ മാസവും രാശിമാറും. ജനുവരി 14-ന് സൂര്യൻ മകര രാശിയിൽ പ്രവേശിക്കും. ഫെബ്രുവരി 7 ന് ബുധൻ ധനു രാശിയിൽ നിന്നും മകരരാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷ പ്രകാരം ബുധനും സൂര്യനും ഒരേ രാശിയിൽ നിൽക്കുമ്പോഴാണ് ബുദ്ധാദിത്യ രാജയോഗം ഉണ്ടാകുന്നത്. ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു

1 /4

ജ്യോതിഷ പ്രകാരം ബുധനും സൂര്യനും ഒരേ രാശിയിൽ നിൽക്കുമ്പോഴാണ് ബുദ്ധാദിത്യ രാജയോഗം ഉണ്ടാകുന്നത്. ജ്യോതിഷത്തിൽ ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു, ഈ രാജയോഗം പല രാശിക്കാരിലുമുള്ളവർക്ക് വളരെ ഗുണം ചെയ്യും.

2 /4

മകരം: മകരം രാശിയിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം പ്രത്യേകിച്ചും ഗുണം ചെയ്യും. മകരം രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയം ലഭിക്കും. സാമ്പത്തിക ഞെരുക്കം മൂലം ബുദ്ധിമുട്ടുന്നവർക്ക് ഈ സമയം അനുകൂലമാണ്. വൈകാതെ ധനത്തിന്റെ പ്രശ്‌നത്തിൽ നിന്നും മുക്തി നേടും.

3 /4

മീനം: മീന രാശിക്കാർക്ക് സൂര്യ-ബുധ സംയോജനത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വരുമാനത്തിന്റെ കാര്യത്തിൽ ശുഭകരമായിരിക്കും. മീനം രാശിയുടെ  11-ാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഇതിനെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമായി കണക്കാക്കുന്നു. നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവിന് സാധ്യതയുണ്ട്. നിക്ഷേപമനുസരിച്ച് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് പഴയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.  

4 /4

ഇടവം:  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗത്തോടെ നല്ല ദിവസങ്ങൾ തുടങ്ങും. ഇടവം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഇത് ഭാഗ്യം, വിദേശം എന്നിവയുടെ ഭവനമായി കണക്കാക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം ഉടൻ സഫലമാകും. ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും.  സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola