Akhand Samrajya Raj Yoga: ജ്യോതിഷത്തിൽ ജാതകത്തിന്റെ ശുഭകരമായ യോഗം, ദോഷം, ഭവനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു ജാതകത്തിലെ ഏതൊരു യോഗവും ഗ്രഹങ്ങളുടെയും ഗൃഹങ്ങളുടെയും സംയോജനത്താൽ രൂപപ്പെടുന്നു. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിനു ശേഷം സഞ്ചരിക്കുന്നു. ഇതോടൊപ്പം കാലാകാലങ്ങളിൽ വക്രിയും മാർഗിയും ചലിക്കാറുമുണ്ട്. ഒക്ടോബർ മാസത്തിൽ ശനി മാർഗിയാകാൻ അതായത് നേർരേഖയിലൂടെ സഞ്ചരിക്കാൻ പോകുന്നു. ഇത് ജൂലൈയിൽ മകരരാശിയിൽ വക്രഗതിയിലൂടെ സഞ്ചരിച്ചിരുന്നു.  ശനിയുടെ ഈ പാതമാറ്റം 'അഖണ്ഡ സാമ്രാജ്യ രാജയോഗം' രൂപപ്പെടുത്തും. ഈ യോഗം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ഈ മൂന്ന് രാശിക്കാരിൽ കൂടുതൽ ഫലമുണ്ടാക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒക്ടോബറിലെ ഭാഗ്യ രാശികൾ ഇവരാണ് ഒപ്പം ധനമഴയും! നിങ്ങളുടെ രാശി ഇതാണോ? 


മേടം (Aries)


ശനിയുടെ നേർരേഖയിലൂടെയുള്ള സന്ധാരത്തിലൂടെ രൂപപ്പെടുന്ന  അഖണ്ഡ രാജയോഗം മേടം രാശിക്കാരിൽ കൂടുതൽ സ്വാധീനം ചെലുത്തും. ഈ സമയത്ത് ഇവർക്ക് ജോലിയിലും ബിസിനസ്സിലും വിജയം ലഭിക്കും. കൂടാതെ ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ നല്ല ലാഭം കൊയ്യാം. നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെങ്കിൽ അതിനെക്കുറിച്ചുള്ള ഒരു നല്ല വാർത്ത നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ബിസിനസ്സിൽ നല്ല പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഓഫീസിൽ എല്ലാ ജോലികളും ലക്ഷ്യങ്ങളും കൈവരിക്കും. ഈ രാജയോഗകാലത്ത് നീലക്കല്ല് ധരിക്കാം.


Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ 


മീനം (Pisces)


അഖണ്ഡ സാമ്രാജ്യ രാജയോഗം മീനരാശിക്കാർക്കും വളരെ ശുഭകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയിൽ നിന്ന് ശനി  11-ാം ഭാവത്തിലേക്കാണ് മാർഗിയാകാൻ പോകുന്നത്. ഇത് മീനം രാശിക്കാർക്ക് നല്ല വരുമാനവും വൻ നേട്ടങ്ങളും ലഭിക്കാൻ സഹായിക്കും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ഇതിന് പുറമെ പുതിയ വരുമാന മാർഗങ്ങളും തുറക്കും. എവിടെയെങ്കിലും നിക്ഷേപിക്കുന്നതിന് ഈ സമയം വളരെ അനുകൂലമാണ്. നിങ്ങൾ പുതിയ ബിസിനസ്സിലോ ഷെയർ മാർക്കറ്റിലോ നിക്ഷേപിക്കുകയാണെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. 


Also Read: ബുധൻ കന്നി രാശിയിലേക്ക്: ഒക്ടോബർ 2 മുതൽ ഈ 3 രാശിക്കാർക്ക് ധനവർഷത്തിനൊപ്പം ഭാഗ്യോദയവും! 


ധനു (sagittarius)


ശനിയുടെ മാർഗി സമയത്ത് രൂപപ്പെടുന്ന ഈ യോഗം ധനുരാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ ധനു രാശിക്കാർക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. നിങ്ങൾ ആർക്കെങ്കിലും പണം കടം നൽകിയിട്ടുണ്ടെങ്കിൽ അത് തിരികെ വരാനുള്ള സാധ്യതയുണ്ട്. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ലക്ഷ്മി മാതാവിന്റെ അനുഗ്രഹം ഈ രാശിക്കാരുടെ മേൽ വർഷിക്കും. രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് ഈ കാലയളവിൽ മികച്ച വിജയം നേടാനാകും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.