Sankashti Chaturthi 2023: 2023 ലെ അവസാന സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ഇന്ന്
Akhuratha Sankashti Chaturthi 2023: ഹിന്ദു കലണ്ടർ അനുസരിച്ച്, അഖുരാത് സങ്കഷ്ടി ചതുർത്ഥി വ്രതം ഡിസംബർ 30 ആയ ഇന്നാണ്. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെന്നാണ് വിശ്വാസം.
Sankashti Chaturthi Upay: സനാതന ധർമ്മത്തിൽ ഓരോ തീയതിയുടെയും വിശേഷത വർണിച്ചിട്ടുണ്ട്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് പൗഷ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുര്‍ഥിയിലാണ് അഖുരാത് സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കുന്നത്. ഈ ദിവസത്തിൽ ജ്ഞാനത്തിന്റെയും അറിവിന്റെയും സമ്പത്തിന്റെയും ദേവനായ വിഘ്നേശ്വരനെയാണ് ആരാധിക്കുന്നത്. ഈ ദിവസം ഗണേശ ഭക്തര്‍ വ്രതവും ആചരിക്കുന്നു. കൂടാതെ രാത്രിയില്‍ ചന്ദ്രദേവനെ ആരാധിക്കുകയും ജലം സമര്‍പ്പിക്കുകയും ചെയ്യും.
Also Read: January Lucky Zodiacs: ജനുവരിയിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
ഇന്ന് ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തരുടെ എല്ലാവിധ വിഷമതകളും മാറുമെന്നാണ് പറയപ്പെടുന്നത്. ഗണേശ പുരാണം അനുസരിച്ച് സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ വ്രതം ആചരിക്കുന്നത് ഭാഗ്യലബ്ദിക്കും സന്താനലബ്ദിക്കും കാരണമാകും. 2023 വര്‍ഷത്തിലെ അവസാന സങ്കഷ്ടി ചതുര്‍ത്ഥിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാം...
കലണ്ടർ അനുസരിച്ച് പൗഷ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥിയാണ് അഖുരാത് സങ്കഷ്ടി ചതുര്‍ത്ഥി. ചതുര്‍ത്ഥി തിഥി ഇന്ന് രാവിലെ 9:43 മുതല്‍ നാളെ രാവിലെ 11:55 വരെയാണ്. ഈ ദിനം വ്രതമെടുക്കുന്നവർ രാവിലെ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ചശേഷം ഗണപതിയെ വണങ്ങി ഗംഗാജലം തളിച്ച് വീട് മുഴുവന്‍ ശുദ്ധീകരിക്കുക. മഞ്ഞയോ ചുവപ്പോ വസ്ത്രം വേണം ഇവർ അന്നേ ദിവസം ധരിക്കാൻ. ശേഷം നിങ്ങളുടെ പൂജാമുറിയില്‍ മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ഒരു തുണി വിരിച്ച് ഗണപതിയെ പ്രതിഷ്ഠിച്ച് ആചാരപ്രകാരം ആരാധിക്കുക. വിളക്ക് കത്തിച്ച് ഗണേശ ചാലിസ ചൊല്ലുകയും ഗണപതിയുടെ ആരതിയോടെ നിങ്ങളുടെ ആരാധന അവസാനിപ്പിക്കുകയും ചെയ്യുക.
പൂജയ്ക്ക് ശേഷം ഗണപതിക്ക് മോദകവും കറുകപ്പുല്ലും സമര്‍പ്പിക്കുക ശേഷം നിങ്ങളുടെ ആഗ്രഹങ്ങള്‍ പറയുക. വൈകുന്നേരം ഗണപതിയെ പൂജിച്ച ശേഷം ചന്ദ്രനെ നോക്കണം. ശേഷം പഴങ്ങള്‍ കഴിക്കാം. ചതുര്‍ത്ഥി അടുത്ത ദിവസം വരെയുണ്ട് അതിനാല്‍ വ്രതം തുടരുക. ഗണേശനെ ആരാധിക്കുന്നതിന് ഉത്തമ ദിനമാണ് സങ്കഷ്ടി ചതുര്‍ത്ഥി ദിനം എന്നാണ് പറയുന്നത്. ജാതകത്തില്‍ ചന്ദ്രന്റെയും ബുധന്റെയും സ്ഥാനം ബലഹീനമോ അല്ലെങ്കില്‍ അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതോ ആയ ആളുകള്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. ജ്യോതിഷത്തില്‍ ചന്ദ്രനെ മനസ്സിന്റെയും അമ്മയുടെയും ഘടകമായി കണക്കാക്കുന്നു. അതുപോലെ ബുധന്‍ സംസാരം, ബിസിനസ്സ്, ത്വക്ക്, ഗണിതം, നര്‍മ്മബോധം മുതലായവയുടെ ഘടകമാണ്. ഈ വ്രതാനുഷ്ഠാനം മൂലം ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് വിശ്വാസം.
ജോലിയില്‍ തടസ്സം നേരിടുന്നുണ്ടെങ്കില്‍ സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയെ ആരാധിക്കുക. ഇതിലൂടെ ജോലിയിലെ തടസ്സങ്ങള്‍ നീങ്ങുമെന്നാണ് പറയുന്നത്. ജീവിത പ്രതിസന്ധി നീങ്ങാന്‍ ഈ നാളില്‍ കഴിയുമെങ്കില്‍ ആനയ്ക്ക് തീറ്റ കൊടുക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. ബിസിനസിൽ വിജയത്തിന് സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് 21 കറുക കെട്ടുകളോടൊപ്പം ശര്‍ക്കര ലഡ്ഡു സമര്‍പ്പിക്കുക. ഈ പ്രതിവിധി പിന്തുടരുന്നതിലൂടെ ഉടന്‍ തന്നെ നിങ്ങളുടെ ബിസിനസില്‍ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.