January Lucky Zodiacs: ജനുവരിയിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Monthly Horoscope January 2024: പുതുവർഷത്തെ വരവേൽക്കാൻ എല്ലാവരും തയ്യാറാകുകയാണ്. വർഷത്തിന്റെ ആദ്യ മാസം തന്നെ ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. 

Written by - Ajitha Kumari | Last Updated : Dec 30, 2023, 09:16 AM IST
  • പുതുവർഷത്തെ വരവേൽക്കാൻ എല്ലാവരും തയ്യാറാകുകയാണ്
  • വർഷത്തിന്റെ ആദ്യ മാസം തന്നെ ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും
  • ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും
January Lucky Zodiacs: ജനുവരിയിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Lucky Zodiacs: ജ്യോതിഷപ്രകാരം പുതുവര്‍ഷം വളരെ സവിശേഷമാണ്. 2024 ജനുവരിയില്‍ 4 ഗ്രഹങ്ങളുടെ സംക്രമണം നടക്കും. അതിലൂടെ ലക്ഷ്മീ നാരായണ രാജയോഗവും ബുധാദിത്യ രാജ്യയോഗവും പോലുള്ള ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടും. ഒന്നാമതായി ജനുവരി 2ന് ബുധന്‍ വൃശ്ചിക രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുകയും ജനുവരി 7 ന് ധനു രാശിയില്‍ സംക്രമിക്കുകയും ചെയ്യും. സൂര്യന്റെയും ബുധന്റെയും സംയോജന ഫലമായി ബുധാദിത്യ രാജ്യയോഗവും ഈ സമയം രൂപപ്പെടും. അതിനുശേഷം ജനുവരി 15 ന് സൂര്യന്‍ മകരരാശിയില്‍ ഉദിക്കുകയും സംക്രമിക്കുകയും ചെയ്യും. ജനുവരിയിൽ അവസാനമായി സംക്രമിക്കുന്നത് ശുക്രനാണ്. ജനുവരി 18 ന് ശുക്രന്‍ ധനു രാശിയിൽ പ്രവേശിക്കും. ഇത് ധനു രാശിയില്‍ ചൊവ്വയുടെയും ശുക്രന്റെയും സംയോജനത്തിന് കാരണമാകും. ഇത് സമ്പത്തും ബഹുമാനവും നേടുന്നതിന് ഫലപ്രദമാണ്. ജനുവരിയിലെ ഈ ഗ്രഹസംക്രമണങ്ങള്‍ മൂലം 5 രാശിക്കാരുടെ ഭാഗ്യം വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ തിളങ്ങും. 2024 ജനുവരിയിലെ ഗ്രഹമാറ്റത്തിലൂടെ ഭാഗ്യം തെളിയുന്ന ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...

Also Read: Shani Dev Favourite Zodiac Sign: ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ലഭിക്കും അപാര സമ്പത്ത്!

മേടം (Aries): ജനുവരിയിലെ ഗ്രഹസംക്രമം മൂലം മേടം രാശിക്കാരുടെ മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കും. പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കും. കരിയറില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടുകയും പണം സമ്പാദിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഈ സമയം നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.

ഇടവം (Taurus): ഇടവം രാശിക്കാര്‍ക്ക് ജനുവരിയില്‍ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗത്തിന്റെ ശുഭഫലം ഉണ്ടാകും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണുകയും ബിസിനസ്സില്‍ പുരോഗതി ഉണ്ടാവുകയും ചെയ്യും. പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് കെട്ടിടം, വാഹനം തുടങ്ങിയ കാര്യങ്ങള്‍ സ്വന്തമാക്കാനാകും. ജോലിക്കാര്‍ക്ക് ഓഫീസില്‍ പ്രമോഷനോ തുടങ്ങി നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവിവാഹിതര്‍ക്ക് ജീവിത പങ്കാളിയെ ലഭിക്കും. നിങ്ങളുടെ മനസ്സില്‍ നല്ല ചിന്തകള്‍ വരും. പണവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും.

Also Read: അയോദ്ധ്യയിലെ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

കന്നി (Virgo): കന്നിരാശിക്കാര്‍ക്ക് ജനുവരിയിലെ സംക്രമണം വരുമാനം വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ വിജയസാധ്യതകള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിക്കും.  ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കും. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ചെലവഴിക്കും. 

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാര്‍ക്ക്, സൂര്യന്‍, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംക്രമണം സമ്പത്ത് വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. സമ്പത്ത് വര്‍ദ്ധിക്കും, സംസാരത്തില്‍ മാധുര്യം വര്‍ദ്ധിക്കും, ബന്ധങ്ങള്‍ മെച്ചപ്പെടും. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിയില്‍ പുരോഗതിയുണ്ടാകും.  

Also Read: രാജലക്ഷണ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം, നിങ്ങളും ഉണ്ടോ?

മകരം (Capricorn): ജനുവരിയിലെ ഗ്രഹസംക്രമണം മകരം രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണകരമായിരിക്കും. നിങ്ങളുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. വരുമാനം വര്‍ദ്ധിക്കും. നിക്ഷേപത്തില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഈ മാസം അത് നടക്കും. നിങ്ങളുടെ ഇണയുമായുള്ള ഐക്യം വര്‍ദ്ധിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ഇതിനകം എന്തെങ്കിലും രോഗം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഈ സമയം അതെല്ലാം മാറും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News