Shardiya Navratri Ashtami 2023: അഷ്ടമിയിൽ അത്ഭുത സംയോഗം; ഇവരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം!
Shardiya Navratri 2023 Ashtami Date: ശാരദിയ നവരാത്രിയുടെ അഷ്ടമി വളരെ സവിശേഷമുള്ള ദിനമാണ്. നാളെ മഹാ അഷ്ടമി ദിനത്തിൽ നിരവധി ശുഭകരമായ യോഗങ്ങൾ ഉണ്ടാകും. അതിലൂടെ നിരവധി രാശിക്കാരുടെ ഭാഗ്യം തെളിയും.
Shardiya Navratri Ashtami 2023: ദേവി ആരാധനയുടെ മഹത്തായ ഉത്സവമായ ശാരദിയ നവരാത്രി ആഘോഷം നടന്നുവരികയാണ്. വിവിധ സ്ഥലങ്ങളിൽ ദുർഗ്ഗാ ദേവിക്ക് പ്രത്യേക ആരാധനകൾ നടക്കുകയാണ്. ദേവീ ക്ഷേത്രങ്ങളിലും പന്തലുകളിലും ഭക്തരുടെ തിരക്കാണ്. 2023 ഒക്‌ടോബർ 22 ഞായറാഴ്‌ചയാണ് മഹാ അഷ്ടമി. നവരാത്രിയിലെ 9 ദിവസങ്ങളിൽ ഏറ്റവും പ്രാധാന്യം എട്ടാം ദിനമായ അഷ്ടമിയാണ്. ഈ ദിവസങ്ങളിൽ കുലദേവിയുടെ ആരാധനയും വീടുകളിൽ നടക്കുന്നുണ്ട്. ഇതോടൊപ്പം ഹോമവും കന്യാപൂജയും നടത്താറുണ്ട്. ഇത്തവണ അഷ്ടമി തിഥിയിൽ പല ഐശ്വര്യ യോഗങ്ങളും ഒരുമിച്ച് രൂപപ്പെടുന്നുണ്ട്.
Also Read: Surya Gochar 2023: സൂര്യശോഭയാൽ ഈ രാശിക്കാരുടെ ഭാഗ്യം വരും ദിനങ്ങളിൽ മിന്നിത്തിളങ്ങും
അഷ്ടമി ദിനത്തിൽ ശുഭ യോഗം
വർഷങ്ങൾക്ക് ശേഷം ശാരദിയ നവരാത്രിയിലെ അഷ്ടമി തിഥിയിൽ ശനി സ്വന്തം രാശിയായ കുംഭത്തിലിരിക്കുകയും ശശ് രാജയോഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ നാളെ ഒക്‌ടോബർ 22 അഷ്ടമി ദിനത്തിൽ സർവാർത്ത സിദ്ധി യോഗവും രവിയോഗവും രൂപപ്പെടുന്നു. ഏകദേശം 100 വർഷങ്ങൾക്ക് ശേഷമാണ് നാളത്തെ മഹാ അഷ്ടമി ദിനത്തിൽ ഇത്രയധികം രാജയോഗങ്ങളുടെ ശുഭകരമായ യാദൃശ്ചികത സംഭവിക്കുന്നത്. ഇത് ചില രാശിക്കാർക്ക് വളരെ അനുകൂല ഫലങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് അഷ്ടമി ഭാഗ്യം തെളിയാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Also Read: Shani Dev Favourite Zodiac Sign: ശനിയുടെ പ്രിയ രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?
മേടം (Aries): മേടം രാശിക്കാരുടെ തൊഴിൽ അന്വേഷണങ്ങൾ പൂർത്തിയാകും. ഇവർക്ക് ഈ സമയം അവരുടെ കരിയറിൽ പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ചില നല്ല വാർത്തകൾ ലഭിച്ചേക്കും.
ഇടവം (Taurus): ഇടവ രാശിക്കാർക്ക് ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് പിന്തുണയും ലഭിക്കും.
കർക്കടകം (Cancer): ബിസിനസ്സുകാർക്ക് ഈ സമയം ഒരു യാത്ര പോകാണ് അവസരം ഉണ്ടാകും. ഇത് അവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കെട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. നിക്ഷേപത്തിന് പുതിയ വഴികൾ തെളിയും.
മീനം (Pisces): ഈ രാജയോഗം ഈ രാശിക്കാർക്ക് സമൂഹത്തിൽ പദവിയും സ്ഥാനവും നൽകും. ഇതിലൂടെ പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്കും ഇത് നല്ല സമയമാണ്. തൊഴിൽ മേഖലയിലുള്ളവർക്ക് ഈ സമയം ഒരു അനുഗ്രഹത്തിൽ കുറവല്ല.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.