Yearly Horoscope 2024: ഈ രാശിക്കാർക്ക് 2024 മികച്ചതായിരിക്കും, ലക്ഷ്മീകൃപയാൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Yearly Horoscope 2024: പുതുവർഷം ചിലർക്ക് ധാരാളം സമ്മാനങ്ങളുമായിട്ടായിരിക്കും കടന്നുവരിക. ജ്യോതിഷ പ്രകാരം ചില പ്രധാന ഗ്രഹങ്ങൾ 2024 ൽ സംക്രമിക്കും. ഇതിലൂടെ ഈ 4 രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കൃപ ഒപ്പം ഐശ്വര്യവും സമൃദ്ധിയും ലഭിക്കും.  

Written by - Ajitha Kumari | Last Updated : Oct 20, 2023, 10:09 AM IST
  • പുതുവർഷം ചിലർക്ക് ധാരാളം സമ്മാനങ്ങളുമായിട്ടായിരിക്കും കടന്നുവരിക
  • ജ്യോതിഷ പ്രകാരം ചില പ്രധാന ഗ്രഹങ്ങൾ 2024 ൽ സംക്രമിക്കും
  • ഇതിലൂടെ ഈ 4 രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കൃപ
Yearly Horoscope 2024: ഈ രാശിക്കാർക്ക് 2024 മികച്ചതായിരിക്കും, ലക്ഷ്മീകൃപയാൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!

New Year 2024: പുതുവർഷത്തിൽ സന്തോഷവും ഭാഗ്യവും നൽകുന്ന വ്യാഴം സംക്രമിക്കും. അതുപോലെ നീതിയുടെ ദേവനായ ശനി കുംഭ രാശിയിൽ സഞ്ചരിക്കും. ഇതുകൂടാതെ സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ ഗ്രഹങ്ങൾ ധാരാളം ശുഭ, അശുഭ യോഗങ്ങൾ സൃഷ്ടിക്കും. ഈ ഗ്രഹസംക്രമണം 12 രാശികളേയും ബാധിക്കും. 2024 ലെ വാർഷിക ജാതകം അനുസരിച്ച് 4 രാശിക്കാരുടെ ഭാഗ്യം ശരിക്കും തെളിയും.ഇവർക്ക് ഈ സമയം  ധാരാളം സമ്പത്തും ആഡംബരവും പ്രശസ്തിയും പുരോഗതിയും ലഭിക്കും. 2024 ലെ ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം...

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാരാണ് ഇവർ, ലഭിക്കും വൻ ധനനേട്ടം!

മേടം (Aries): വരാനിരിക്കുന്ന പുതുവർഷം മേടം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് 2024 ൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ വൻ സമ്പത്ത് ലഭിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. അടുത്ത വർഷം വിദേശത്തേക്ക് പോകാനും അവസരം ലഭിച്ചേക്കും.

തുലാം (Libra): തുലാം രാശിക്കാർക്ക് പുതുവർഷം അതായത് 2024 മികച്ചതായിരിക്കും. ഇവർക്ക് ഈ സമയം കരിയറിൽ സുവർണ്ണാവസരങ്ങൾ ലഭിക്കും. അപൂർണ്ണമായ ജോലി പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. വരുമാനം വർദ്ധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ധാരാളം സമ്പത്ത് ലഭിക്കും. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും.

Also Read: Rahu Gochar: വരുന്ന 10 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

കന്നി (Virgo): 2024 കന്നി രാശിക്കാർക്കും പുതുവർഷം  സുഖപ്രദമായിരിക്കും. അപാരമായ സമ്പത്തിനൊപ്പം സന്തോഷവും ഇക്കൂട്ടരുടെ ജീവിതത്തിലേക്ക് പുതുവർഷത്തിൽ കടന്നുവരും. ജോലിയിലുള്ളവർക്ക് പ്രമോഷനും ശമ്പള വർദ്ധനവും ലഭിക്കാൻ ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സിനും സമയം നല്ലതാണ്. എല്ലാ മേഖലയിലും വിജയം കൈവരിക്കും. അവിവാഹിതർക്ക് വിവാഹം കഴിക്കാം.

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് 2024 ചില നല്ല വാർത്തകൾ നൽകും. ദീർഘകാലമായി ജോലി മാറാൻ ആഗ്രഹിച്ചിരുന്നവർക്ക് ഇപ്പോൾ അത് നടക്കും.  ഇവരുടെ സാമ്പത്തിക സ്ഥിതി ഈ സമയം ശക്തമാകും. വർഷം മുഴുവനും ലക്ഷ്മി ദേവിയുടെ കൃപ നിങ്ങൾക്കുണ്ടാകും. വിജയത്തിന്റെ പടവുകൾ കയറിക്കൊണ്ടേയിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News