ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങളുടെ കാലാകാലങ്ങളായുള്ള രാശി മാറ്റം വഴി യോഗങ്ങൾ പലതും സൃഷ്ടിക്കപ്പെടാറുണ്ട്. ഇത് പലതരത്തിൽ രാശിളിലും മനുഷ്യരിലും ബാധിക്കും,ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ രാജാവായ സൂര്യന് നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. സൂര്യന്‍ സംക്രമിക്കുമ്പോഴോ അല്ലെങ്കില്‍ രാശിയില്‍ മാറ്റം വരുത്തുമ്പോഴോ അത് എല്ലാ രാശിചിഹ്നങ്ങളെയും പലവിധത്തില്‍ ബാധിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ സൂര്യദേവന്‍ ചിങ്ങത്തില്‍ പ്രവേശിച്ചു. ഈ സമയം ഇരട്ട അഖണ്ഡ സാമ്രാജ്യം രാജയോഗം രൂപപ്പെട്ടിട്ടുണ്ട്. ഈ രാജയോഗം ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻറെ ഫലം എന്ന് പരിശോധിക്കാം.


അഖണ്ഡ സാമ്രാജ്യയോഗം


ജീവിതത്തില്‍ എല്ലാത്തിലും ഇരട്ടി പുരോഗതിയാണ് അഖണ്ഡ സാമ്രാജ്യയോഗം വഴി ഉണ്ടാകുന്നത്. വിവിധ രാശിക്കാരായ വ്യക്തികളുടെ ജീവിതത്തില്‍ സന്തോഷവും സൗകര്യങ്ങളും ലഭ്യമാകും. പെട്ടെന്നുള്ള ധനലാഭത്തിനും ഭാഗ്യത്തിനും സാധ്യത സൃഷ്ടിക്കപ്പെടും. അഖണ്ഡ സാമ്രാജ്യ രാജയോഗത്താല്‍ നേട്ടം കൊയ്യുന്ന 3 രാശിക്കാരുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം.


മേടം


മേടം രാശിക്കാര്‍ക്ക്  സമൂഹത്തിൽ ബഹുമാനവും പലവിധത്തിലുള്ള സ്ഥാനമാനങ്ങൾ ജോലിയിലും ലഭിക്കും. സാമ്പത്തിക നേട്ടങ്ങളും ഇതോടൊപ്പം വന്നുചേരും. മുടങ്ങിക്കിടക്കുന്ന പണം നിങ്ങൾക്ക് ലഭിക്കും. ഈ സമയം പല വിധത്തിലുള്ള ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ധൈര്യവും ശക്തിയും വര്‍ദ്ധിക്കും.


കര്‍ക്കിടകം


കര്‍ക്കിടക രാശിക്കാർക്ക്  നിങ്ങളുടെ  പഴയ നിക്ഷേപത്തില്‍ നിന്ന് മികച്ച ലാഭം നേടാനാകും.ബിസിനസുകാര്‍ക്ക് കൂടാതെ, ഈ കാലയളവ് എല്ലാം കൊണ്ടും  മികച്ചതായിരിക്കും. നല്ല ഓര്‍ഡറുകള്‍ നിങ്ങൾക്ക് ലഭിക്കും. ബിസിനസില്‍ നിങ്ങൾക്ക് ലാഭം നേടാനാകും. ഒരു വാഹനമോ വസ്തുവോ വാങ്ങാന്‍ നിങ്ങൾക്ക് അവസരമുണ്ടാകും.


തുലാം


തുലാം രാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന കാലമാണ്. സന്താനങ്ങളില്ലാത്ത തുലാം രാശിക്കാർക്ക് സന്താനലബ്ദിക്ക് അനുകൂലമായ കാലം. ബഹുമാനവും അന്തസ്സും സമൂഹത്തിൽ നിങ്ങൾക്ക് ലഭിക്കും. വരുമാനം വര്‍ദ്ധിക്കും. തൊഴിലില്ലാത്തവർക്ക് പുതിയ തൊഴില്‍ ലഭിക്കാനും സാധ്യതയുണ്ട്. ജോലിയില്‍ വേഗത്തിൽ പ്രമോഷനും ശമ്പള വർധനയും നിങ്ങൾക്ക് ലഭിച്ചേക്കാം. പലവിധത്തിലുള്ള ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്.


Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ്
 ഇത് സ്ഥിരീകരിക്കുന്നില്ല


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.