കുടുംബക്കാരെ സന്തോഷിപ്പിക്കാൻ മാത്രം കല്യാണത്തിന് സമ്മതിക്കുന്ന രാശിക്കാരാണിത്
ചിലർ കുടുംബക്കാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങിയും കല്യാണത്തിന് സമ്മതം മൂളാറുണ്ട്. അത്തരം രാശിക്കാരെയാണ് ഇവിടെ പരിശോധിക്കുന്നത്
കല്യാണം ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത് കൊണ്ട് തന്നെ ഒന്ന് പാളി പോയാൽ പിന്നെ ജിവിതാവസാനം വരെയും അത് അങ്ങിനെ തന്നെയായിരിക്കും. പലരും കല്യാണത്തിന് സമ്മതിക്കുന്നത് പൂർണ മനസ്സോടെ ആവാറില്ല. ചിലർ കുടുംബക്കാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങിയും കല്യാണത്തിന് സമ്മതം മൂളാറുണ്ട്. അത്തരം രാശിക്കാരെയാണ് ഇവിടെ പരിശോധിക്കുന്നത്.
തുലാം
കടപ്പാട്, സംരക്ഷകൻ, സൗമ്യത എന്നിവയാണ് തുലാം രാശിക്കാരുടെ പ്രത്യേകത.തുലാം രാശിക്കാർ അവരുടെ കുടുംബത്തിനോട് എല്ലാത്തരത്തിലും കടപ്പെട്ടിരിക്കുന്നു.അതിനാൽ, അവരുടെ കരിയർ മുതൽ പ്രണയം ജീവിതം വരെ ഏത് കാര്യത്തിലും അവർ അവരുടെ കുലത്തിലെ മുതിർന്നവരുടെ ആഗ്രഹങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ദാമ്പത്യത്തിൽ അവർ സന്തുഷ്ടരായിരിക്കുമോ ഇല്ലയോ എന്ന ചിന്തക്ക് പോലും പ്രാധാന്യമില്ല.
ധനു രാശി
ഉത്സാഹം, ദൃഢനിശ്ചയം, ആദരവ് എന്നിവയെല്ലാം ധനു രാശിക്കാരുടെ വിശേഷണങ്ങളാണ്.തങ്ങളുടെ കുടുംബം ഒരുമിച്ച് സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും തങ്ങളുടെ ജോലിയാണെന്ന് ഈ രാശിയിലെ നക്ഷത്രക്കാർ വിശ്വസിക്കുന്നു.ഇവർക്ക് അനുയോജ്യമായ പൊരുത്തം കണ്ടെത്താനും തിരഞ്ഞെടുക്കാനും അവർ മാതാപിതാക്കളെ ഏൽപ്പിക്കുന്നു. ഇവരിൽ പലരും അറേഞ്ച്ഡ് മാര്യേജസിൽ മാത്രം വിശ്വസിക്കുന്നവരാണ്. ങ്ങളുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കിന് എതിരായി ഒരാളെ തിരഞ്ഞെടുക്കാൻ ഇവർക്ക് എപ്പോഴും ഭയമായിരിക്കും.
ഇടവം രാശി
സ്ഥിരമായി ഒരു ബന്ധത്തിൽ ഏർപ്പെടുന്നവരാണ് ഇടവം രാശിക്കാർ.പല വ്യക്തികളും അവരുടെ കുടുംബത്തിൻറെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കാറില്ല. ഇനി തൻറെ ഇഷ്ടങ്ങളുടെ വിരുദ്ധമായാണ് മാതാപിതാക്കൾ ചിന്തിക്കുന്നതെങ്കിൽ കടിച്ച് പിടിച്ചാണെങ്കിലും ഇവർ മാതാപിതാക്കൾക്കായി വിവാഹം കഴിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...