Astro Facts: പെട്ടെന്ന് സ്വഭാവം മാറുന്ന രാശിക്കാരാണിത്, ഇവരോട് പെരുമാറും മുൻപ് ശ്രദ്ധിക്കണം
തൻറെ മാനസികാവസ്ഥ മോശമാകുന്നിടം വരെ വരെ സന്തോഷകരമായ വ്യക്തിത്വമുള്ളവരായിരിക്കും മേടം രാശിക്കാർ
സാധാരണയായി ശാന്തനും എപ്പോഴും സന്തോഷവാനുമായുമിരിക്കുന്ന പ്രിയ സുഹൃത്ത് മിനിറ്റുകൾക്കുള്ളിൽ സ്വഭാവം മാറി ഭീകരനാകുന്നുത് മിക്കവാറും പേരും കണ്ടിട്ടുണ്ടാകും. ഇത്തരത്തിൽ അതിഭീകരമായ മൂഡ് സ്വിങ്ങ്സ് ഉള്ള ഒരു കൂട്ടം രാശിക്കാർ ജ്യോതിഷത്തിൽ ഉണ്ട്.മേടം മുതൽ മിഥുനം വരെ ഇത്തരത്തിൽ പെട്ടെന്ന് മൂഡ് മാറുന്ന ചില രാശികളെ പരിശോധിക്കാം
മേടം
തൻറെ മാനസികാവസ്ഥ മോശമാകുന്നിടം വരെ വരെ സന്തോഷകരമായ വ്യക്തിത്വമുള്ളവരായിരിക്കും മേടം രാശിക്കാർ. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ ചുറ്റുമുള്ളവരോട് വളരെ മോശമായി പെരുമാറുകയും തങ്ങളുടെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരുടെ വാക്കുകൾ കൊണ്ട് ചിലപ്പോൾ സൗഹൃദങ്ങളും ഇവർക്ക് നഷ്ടമാകും.
മിഥുനം
മിഥുനം രാശിക്കാർ സാധാരണ വളരെ പോസിറ്റീവും ശാന്തരുമായ വ്യക്തികളാണ്. വാസ്തവത്തിൽ, ജോലിസ്ഥലത്ത് എല്ലാവരുമായും സൗഹാർദ്ദപരമായി പെരുമാറുന്നവരാണ് ഇവർ. എന്നാൽ ഇവർ അസ്വസ്ഥരായാൽ വളരെ മോശമായി ആയിരിക്കും പ്രതികരിക്കുക.ഇതിന് വില നൽകേണ്ടിവരുന്നത് ഇവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്കായിരിക്കും. ഇവരുടെ വികാരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും കഴിയില്ല. ചിലപ്പോൾ മിഥുനം രാശിക്കാർ കരയുന്നത് വരെയും നമ്മുക്ക് കാണാൻ കഴിയും.
കർക്കിടകം
വളരെ സെൻസിറ്റീവായ രാശിക്കാരാണ് കർക്കിടകം രാശി. ഇവരുടെ മൂഡ് സ്വിങ്ങ്സ് നമ്മുക്ക് പ്രവചിക്കാൻ തന്നെ പാടാണ്. നിരാശയിൽ നിന്ന് കരകയറാനും സുഖം പ്രാപിക്കാനും ഇടം ആവശ്യമാണെന്ന് ആളുകളെ അറിയിക്കാനും ഇവർക്ക് മടിയില്ലെന്നതാണ് മറ്റൊരു സത്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...