മേടം: പ്രണയബന്ധം ഉടലെടുക്കും. ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കും. പരസ്പരം ഭൂതകാലത്തെയും വർത്തമാന കാലത്തെയും ഭാവിയെയും കുറിച്ച് കൂടുതലറിയാനും ആഗ്രഹം തോന്നിയേക്കാം. പരസ്പരം കൂടുതൽ ആഴത്തിലറിയാനുള്ള അവസരമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം: ഇന്ന് നിങ്ങളുടെ ബന്ധത്തിൽ ഒരു വഴിത്തിരിവുണ്ടായേക്കാം. നിങ്ങളും നിങ്ങളുടെ പങ്കാളിയും കാര്യങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചേക്കും. ഒരുപക്ഷേ പരസ്പരം ആഴത്തിലുള്ള പ്രതിബദ്ധതയുണ്ടാക്കാം. അതിലൂടെ ബന്ധം ശക്തിപ്പെടുത്താനും ഒരുമിച്ച് കൂടുതൽ സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും കഴിയും.


മിഥുനം: ഈ ദിവസം നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും സന്തോഷകരമായ ഒന്നായിരിക്കും. പ്രണയജീവിതം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കും. സാഹസികവും ആവേശകരവുമായ കാര്യങ്ങൾ ഒന്നിച്ച് ചെയ്യാൻ ശ്രമിക്കുക.


Also Read:  Sun Transit 2023: സൂര്യ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോ​ഗം; ഈ രാശിക്കാർക്ക് ഭാ​ഗ്യ നാളുകൾ


കർക്കടകം: പങ്കാളിയെക്കുറിച്ച് നിങ്ങൾ കൂടുതൽ മനസിലാക്കാൻ ശ്രമിക്കുന്നത് ചിലപ്പോൾ അവരിൽ അസ്വസ്ഥതയുണ്ടാക്കാം. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ദോഷകരമായി ബാധിക്കുന്നതിന് മുമ്പ് പരിഹരിക്കേണ്ടത് പ്രധാനമാണ്. പങ്കാളിയെ അമിതമായി വിമർശിക്കുന്നതും ഒഴിവാക്കുക. അവരുടെ ഓരോ നീക്കവും സൂക്ഷ്മമായി പരിശോധിക്കുന്നതിനുപകരം, അവർക്ക് സ്വയം പൂർണ്ണമായി പ്രകടിപ്പിക്കാൻ ആവശ്യമായ ഇടം നൽകുക.


ചിങ്ങം: ഒരു സാമൂഹിക ഒത്തുചേരലിൽ പങ്കെടുക്കുന്നത് പുതിയ ആളുകളുമായി ഇടപഴകാനും കണ്ടുമുട്ടാനുമുള്ള മികച്ച മാർഗമാണ്. ചിലപ്പോൾ നിങ്ങൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരിക്കും. ഈ ബന്ധം കൂടുതൽ ദൃഢമാകണമെങ്കിൽ അതിനായി സമയം ചിലവഴിക്കണം.


കന്നി: നിങ്ങളുടെ ജീവിതത്തിലെ ഐക്യത്തെ വിലമതിക്കുക. നിലവിൽ അവിവാഹിതരായവർക്ക്, നിങ്ങളുടെ മികച്ച ഗുണങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മികച്ച സമയമാണിത്. സ്വയം പ്രവർത്തിക്കാനും നിങ്ങളുടെ അഭിനിവേശങ്ങൾ കണ്ടെത്താനും നിങ്ങളുടെ താൽപ്പര്യങ്ങൾ പിന്തുടരാനും ഈ അവസരം ഉപയോഗിക്കുക. നിങ്ങൾ നിങ്ങളുടെ തന്നെ ഏറ്റവും മികച്ച വേർഷനായി മാറുമ്പോൾ അതിലേക്ക് മറ്റുള്ളവർ ആകർഷിക്കപ്പെടാം.


തുലാം: ഇന്ന് നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഒരു പഴയ സുഹൃത്തിനെ അല്ലെങ്കിൽ ഒരു പ്രണയ പങ്കാളിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയേക്കാം. അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടൽ നിങ്ങളെ ആവേശഭരിതനാക്കും. ഈ കൂടിച്ചേരലിൽ നിന്ന് ഉണ്ടാകുന്ന സന്തോഷം നിങ്ങളുടെ ജീവിതത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയേക്കാം.


വൃശ്ചികം: നിഷേധാത്മക ചിന്തകൾ ഇന്ന് നിങ്ങളെ പിടികൂടിയേക്കാം. പ്രണയബന്ധത്തിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതും ആ​ഗ്രഹിക്കുന്നതും ലഭിക്കാത്തതാകാം ഇതിന് കാരണം. ഈ സാഹചര്യം അഭിമുഖീകരിക്കുമ്പോൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഉറപ്പില്ലായ്മ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങളുടെ സ്വന്തം ക്ഷേമത്തിനും സന്തോഷത്തിനും മുൻഗണന നൽകേണ്ടത് പ്രധാനമാണ്.


ധനു: പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾ വ്യത്യസ്ത വ്യക്തിത്വങ്ങളുമായും പശ്ചാത്തലങ്ങളുമായും ഇടപഴകും. ഇത് നിങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ജോലിസ്ഥലത്ത് ഒരാളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുന്നത് അസാധാരണമല്ല. ആ വ്യക്തിയിലേക്ക് നിങ്ങളുടെ പൂർണ ശ്രദ്ധ പോകരുത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റണം.


മകരം: പ്രണയബന്ധം ഒരു ബന്ധനം ആയിമാറാതെ നോക്കുക. അങ്ങനെ വന്നാൽ അത് മാനസികവും വൈകാരികവുമായ ക്ലേശങ്ങൾക്ക് കാരണമാകും. സുപ്ധാന തീരുമാനങ്ങൾ എടുക്കും മുമ്പ് ഈ സംശയങ്ങൾ അംഗീകരിക്കുകയും അവ പരിഹരിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. എന്താണ് ഈ സംശയങ്ങൾക്ക് കാരണമാകുന്നതെന്നും അവ ലഘൂകരിക്കാൻ എന്താണ് മാറ്റേണ്ടതെന്നും സ്വയം തിരിച്ചറിയുക. ബന്ധം വിലയിരുത്താൻ ഈ സമയം ഉപയോഗിക്കുക.


കുംഭം: ലോം​ഗ് ഡിസ്റ്റൻസ് റിലേഷനുകൾ നിലനിർത്താൻ നിങ്ങൾ പാടുപെടുന്നുണ്ടെങ്കിൽ, അത് നിങ്ങൾക്ക് ശരിക്കും അനുയോജ്യമാണോ എന്ന് വിലയിരുത്തേണ്ട സമയമായി എന്നാണ് അർത്ഥം. തുറന്ന മനസ്സോടെയും ഹൃദയത്തോടെയും പുതിയ ബന്ധങ്ങളെ സമീപിക്കേണ്ടത് പ്രധാനമാണ്.


മീനം: പ്രതിഫലം പ്രതീക്ഷിച്ച് നിങ്ങൾ പ്രണയത്തെ സമീപിക്കുകയാണെങ്കിൽ അത് ആത്മാർത്ഥതയില്ലാത്തത് ​​ആയി കാണപ്പെടും. പകരം, ഗൂഢലക്ഷ്യങ്ങളൊന്നുമില്ലാതെ നിങ്ങളുടെ ഹൃമനസിന് ശരിയെന്നു തോന്നുന്നത് ചെയ്യുക. തിരികെ ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന പ്രവൃത്തി ശക്തമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.