Sun Transit 2023: സൂര്യ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോ​ഗം; ഈ രാശിക്കാർക്ക് ഭാ​ഗ്യ നാളുകൾ

Sun Transit 2023: സൂര്യൻ ഇപ്പോൾ മേടം രാശിയിലാണ് നീങ്ങുന്നത്. ഇതുമൂലം ചിലരുടെ ജാതകത്തിൽ ത്രികോണ രാജയോഗം രൂപപ്പെടുന്നു. മൂന്ന് രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

 

1 /3

മേടം: സൂര്യന്റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. കൂടാതെ നിങ്ങളുടെ വ്യക്തിത്വവും മെച്ചപ്പെടും. പ്രമോഷൻ ലഭിക്കും. ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. കരിയറിൽ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. വിവാഹം ഉറപ്പിക്കുന്നതിനും സാധ്യതയുണ്ട്.   

2 /3

ചിങ്ങം: സൂര്യന്റെ രാശിമാറ്റം നിങ്ങൾക്ക് അനുകൂലമാണ്. എല്ലാ ജോലികളിലും വിജയമുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വിജയിക്കും. ജോലിക്കോ ബിസിനസിനോ വേണ്ടി യാത്ര ചെയ്യാൻ സാധ്യതയുണ്ട്. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്.   

3 /3

ധനു: ധനു രാശിക്കാർക്ക് തൃകോണ രാജയോഗം അനുയോജ്യമാണ്. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ പണം നിക്ഷേപിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. കരിയറിൽ പുരോഗതി കൈവരിക്കും. ഏത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola