(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം രാശിയിൽ ജനിച്ചവർക്ക് ആദ്യ ആഴ്ച ചൊവ്വാഴ്ച 2 മണി വരെ അനുകൂലമാണ്. എല്ലാ മേഖലയിലും കാര്യ വിജയം,സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, എന്നിവ ലഭിക്കും. എല്ലാത്തരത്തിലുമുണ്ടായ തടസ്സങ്ങൾ മാറിക്കിട്ടാം. പണം തിരികെ ലഭിക്കാം.ചൊവ്വാഴ്ച പകൽ 2 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം സാധ്യകളാണുള്ളത്. അതേസമയം വെള്ളിയാഴ്ച മുതൽ നല്ല സമയം പ്രതീക്ഷിക്കാം.പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. തടസ്സങ്ങള്‍ മാറും. പുതിയ ജോലി കിട്ടാനും സാധ്യതയുണ്ട്.


(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)


ഇടവം രാശിക്കാർക്ക് ചൊവ്വാ പകൽ 2 വരെ അത്ര നല്ല സമയമല്ല. പലതരത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാവും. ചൊവ്വ പകൽ 2 കഴിഞ്ഞാൽ താരതമ്യേനെ അനുകൂല കാലമാണ്. എന്നാൽ ഇവർ വെള്ളിയാഴ്ച മുതൽ കൂടുതഷ ശ്രദ്ധിക്കണം. പലതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം.


(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)


മിഥുനം രാശിക്കാർക്ക് ചൊവ്വാഴ്ച പകൽ 2 മണി വരെ അനുകൂല കാലമാണ്.ഉല്ലാസനിമിഷങ്ങൾക്കും സാധ്യതയുണ്ട്.ചൊവ്വാഴ്ച പകൽ 2 മണി കഴിഞ്ഞാൽ മുതൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം.


(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)


കർക്കടകം രാശിക്കാർക്ക് ആഴ്ചയുടെ ആദ്യ നാല് ദിവസം നല്ല കാലമാണ്.ചികിത്സയിലിരിക്കുന്ന രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും ലഭിക്കും. വായ്പാശ്രമങ്ങൾ വിജയിക്കും. എന്നാൽ വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. 


(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)


ചിങ്ങം രാശിയിൽ ജനിച്ച ഉത്രം ആദ്യ കാൽഭാഗം വരെയുള്ളവർക്ക് ചൊവ്വ 2 മണി വരെ  മോശം സമയമാണ്. എന്നാൽ  2 മണി കഴിഞ്ഞാൽ താരതമ്യേനെ അനുകൂല സമയമാണ്. ആകെ മൊത്തം എല്ലാത്തിലും ശുഭ ഫലങ്ങൾ പ്രതീക്ഷിക്കാം.കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. ഉല്ലാസയാത്രകൾക്ക് സാധ്യത. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. തടസ്സങ്ങള്‍ മാറിക്കിട്ടാം.


(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)


ചൊവ്വാഴ്ച പകൽ 2 മണി വരെ മോശം സമയം കൂടിയാണ്. ഇക്കാലയളവിൽ ശ്രദ്ധ വേണം. 2 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രമാണ്.
വെള്ളിയാഴ്ച മുതൽ കാലം അനുകൂലമാണ്.നടക്കാതിരുന്ന കാര്യങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. 


(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)


തുലാം രാശിക്കാർക്ക് ചൊവ്വാഴ്ച പകൽ 2 വരെ നല്ല കാലമാണ്. എല്ലാത്തരത്തിലും കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.2 മണി കഴിഞ്ഞാൽ മുതൽ  അത്ര നല്ല കാലമല്ലെന്ന് മാത്രം. ഇതിൽ ശ്രദ്ധ വേണം


(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)


വ്യാഴാഴ്ച വരെ അനുകൂല സമയമാണ്.കിട്ടാതിരുന്ന പണം തിരികെ ലഭിക്കാനും ഇക്കാലയളവിൽ സാധിക്കും. എന്നാൽ വെള്ളിയാഴ്ച മുതൽ കാലം അത്ര നല്ലതല്ലെന്ന് കരുതിയിരിക്കണം.


(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)


ചൊവ്വാഴ്ച പകൽ 2 മണി വരെ ധനുരാശിക്കാർക്ക് അത്ര നല്ല സമയമല്ല.സുഹൃത്തുക്കള്‍ വാക്കുപാലിക്കാതിരിക്കുന്ന കാലമായിരിക്കും ഇത്.
മേലധികാരിയിൽ നിന്നും പെരുമാറ്റം. അത്ര നന്നായിരിക്കില്ല.ബന്ധുക്കളില്‍ നിന്നും മോശം അനുഭവങ്ങൾക്കു സാധ്യത.
 2 മണി കഴിഞ്ഞാൽ മുതൽ അനുകൂലം.തൊഴിലന്വേഷണങ്ങൾ വിജയിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം.


(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)


മകരം രാശിക്കാർക്ക് വ്യാഴാഴ്ച വരെ പ്രതികൂല കാലമാണ്. ഇവർക്ക് വെള്ളിയാഴ്ച മുതൽ അനുകൂലം.തൊഴിലന്വേഷണങ്ങൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. പ്രാർഥനകൾ ആവശ്യമാണ്.


(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)


കുംഭം രാശിക്കാർക്ക് ചൊവ്വാഴ്ച പകൽ 2 മണി വരെ അനുകൂല കാലമാണ്. എല്ലാത്തരത്തിലുമുള്ള ആഗ്രഹങ്ങൾ നടക്കാം. ഇവർക്ക് 
ചൊവ്വാഴ്ച പകൽ 2 കഴിഞ്ഞാൽ മുതല്‍ മോശം കാലമാണ്.സഹപ്രവർത്തകർ വഴക്കുണ്ടാക്കാം.
. സുഹൃത്തുക്കൾ അകലാം.


(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)


ചൊവ്വാഴ്ച പകൽ 2 മണി വരെ മീനം രാശിക്കാർക്ക് പ്രതികൂലം സമയമാണ്. എല്ലാത്തരത്തിലും മോശം കാലം.കാര്യപരാജയം, ഇച്ഛാഭംഗം, അഭിമാനക്ഷതം, കലഹസാധ്യത, മനഃപ്രയാസം, യാത്രാപരാജയം, തടസ്സം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ 2 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ഉത്സാഹം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. വെള്ളിയാഴ്ച മുതല്‍ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, അലോസരം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം കാണുന്നു. കുടുംബത്തില്‍ സുഖം കുറയാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.