Astro Tips for Monday: ഹൈന്ദവ വിശ്വാസമനുസരിച്ച്‌ ഓരോ ദിവസവും പ്രത്യേകം ദേവീദേവതകൾക്കായി  സമർപ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച്‌ തിങ്കളാഴ്ച ദിവസം ദൈവങ്ങളുടെ ദൈവമായ മഹാദേവന് സമർപ്പിച്ചിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭഗവാൻ ശിവന്‍റെ അനുഗ്രഹത്തിലൂടെ അഭീഷ്ട സിദ്ധി പ്രാപിക്കാൻ തിങ്കളാഴ്ച ദിവസം  നിയമപ്രകാരം ഭഗവാനെ പൂജിക്കുക എന്നത് അനിവാര്യമാണ്. അതായത്, തിങ്കളാഴ്ച ചെയ്യുന്ന പ്രത്യേക പൂജാവിധികൾ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കും. അതായത്,  തിങ്കളാഴ്ച നിയമപ്രകാരം ഭഗവാൻ ശിവനെ ആരാധിക്കുക. കൂടാതെ, ഈ ദിവസം സ്വീകരിക്കുന്ന ചില ലളിതമായ നടപടികൾ നിങ്ങളെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കും.  


Also Read:  Vastu Tips: ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍, വാസ്തുശാസ്ത്രം നല്‍കും പരിഹാരം


തിങ്കളാഴ്ച ദിവസം ഭഗവാൻ ശിവനെ പ്രസാദിപ്പിക്കുന്നതിനായി ചിലർ ഉപവാസം അനുഷ്ഠിക്കുന്നു. ഒരു വ്യക്തി ഒരാൾ തിങ്കളാഴ്ച ഉപവസിക്കുകയും ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ  ആരാധിക്കുകയും ചെയ്താൽ  ഭഗവാൻ  സന്തുഷ്ടനാകുകയും അവന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. 


Also Read:  Astro Changes: ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചു, നല്ല കാലം വരുന്ന രാശിക്കാർ ഇവരാണ്


ഒരു വ്യക്തി തൊഴിൽ, ബിസിനസ്സ് അല്ലെങ്കിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന അവസരത്തിൽ  തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക നടപടികൾ നിങ്ങൾക്ക് വളരെ സഹായകരമായിരിയ്ക്കും.  തിങ്കളാഴ്ച ചെയ്യുന്ന പ്രത്യേക പൂജാവിധികൾ  നിങ്ങളെ സാമ്പത്തികമായി സഹായിയ്ക്കുക മാത്രമല്ല,  നിങ്ങളുടെ ഭാഗ്യത്തെ  ഉണർത്തുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കുകയും ചെയ്യും.  ഈ നടപടികളെക്കുറിച്ച്  അറിയാം... 


ഒരു വ്യക്തിയുടെ ജാതകത്തിൽ ശനിദോഷമുണ്ടെങ്കിൽ ഇപ്രകാരം ചെയ്യുന്നത് ഉപകാരപ്രദമാണ്.  അതിനായി, തിങ്കളാഴ്ച ദിവസം, ഒരു ചെമ്പ് പാത്രത്തിൽ വെള്ളം എടുത്ത് അതിൽ കുറച്ച് കറുത്ത എള്ള് ഇടുക. അതിനുശേഷം, 'ഓം നമഃ ശിവായ്' എന്ന മന്ത്രം ജപിച്ചുകൊണ്ട് ആ വെള്ളം ശിവലിംഗത്തിൽ സമർപ്പിക്കുക.


നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ മോശം സമയമാണ് നടക്കുന്നത് എങ്കിൽ, അതായത് നിങ്ങൾ ചെയ്യുന്ന എല്ലാ ജോലികളിലും നിങ്ങൾ പരാജയപ്പെടുകയാണ് എങ്കിൽ  വിഷമിക്കേണ്ട,  അതിനായി ഈ പ്രതിവിധി ചെയ്യാവുന്നതാണ്. മാവ് ചെറിയ ഉരുളകളാക്കി മത്സ്യങ്ങൾക്ക് നൽകുക. ഇതോടൊപ്പം ഓം നമഃ ശിവായ മന്ത്രം ജപിക്കുക. തിങ്കളാഴ്ച ദിവസം ചെയ്യുന്ന ഈ പ്രതിവിധി നിങ്ങളെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കും.  


ഇതുകൂടാതെ തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ പോയി ശിവലിംഗ ജലാഭിഷേകം നടത്തുകയും വൈകുന്നേരം 11 നെയ്യ് വിളക്കുകൾ തെളിയിക്കുകയും ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഭഗവാൻ ശിവൻ  പ്രസാദിക്കുകയും അവന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യും. സാമ്പത്തിക ഉന്നതിയ്ക്ക് ശിവലിംഗത്തിൽ ജലം അർപ്പിക്കുന്നത് ഉചിതമാണ്.  


സന്താന ഭാഗ്യത്തിനായി തിങ്കളാഴ്ച മാവ് കൊണ്ട് 11 ശിവലിംഗങ്ങൾ ഉണ്ടാക്കി 11 തവണ ജലാഭിഷേകം നടത്തുക. ഈ പ്രതിവിധി ചെയ്താൽ സന്താനലബ്ധിക്കുള്ള തടസ്സങ്ങൾ അവസാനിക്കുമെന്നാണ് വിശ്വാസം.


ശിവക്ഷേത്രത്തിൽ പോയി ശിവലിംഗ ജലാഭിഷേകം നടത്തി കൂവളത്തിന്‍റെ  21 ഇലകളിൽ ചന്ദനം കൊണ്ട് ഓം നമ ശിവായ് എന്ന് എഴുതി ശിവലിംഗത്തിൽ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ഭഗവാൻ ശിവൻ തന്‍റെ ഭക്തരുടെ മേൽ കൃപ നിലനിർത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.