Astro tips for nail: ലക്ഷ്മി ദേവി കോപിച്ചേക്കാം...! ഈ ദിവസം അബദ്ധത്തിൽ പോലും നഖം മുറിക്കരുത്
Astro Tips for Nail Cutting: നിങ്ങളുടെ ജീവന് തന്നെ ഹാനിയായേക്കാം... നിങ്ങളുടെ മാനസികനില താളം തെറ്റിച്ച് ജീവിതത്തില്‍ പരാജയം...
നാം ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും പലപ്പോഴും നമുക്ക് തന്നെ വിനയായി മാറാറുണ്ട്. നമ്മുടെ ജീവിതത്തിലെ നല്ലതും ചീത്തതുമായ എല്ലാ ഫലങ്ങൾക്കും ഒരു പ്രധാന കാരണം നമ്മുടെ പ്രവർത്തികൾ തന്നെയാണ്. അത്തരത്തിൽ നഖം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ജ്യോതിഷത്തിൽ പരാമർശിച്ചിട്ടുള്ള ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്. ചില പ്രത്യേക ദിവസങ്ങളിൽ നമ്മൾ നഖം മുറിക്കുന്നത് നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്നു.
ചൊവ്വ ശനി ദിവസങ്ങളിൽ നഖം മുറിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ പല അനർത്ഥങ്ങളും ഉണ്ടാകുവാൻ കാരണമാകുമെന്നാണ് വിശ്വാസം. കൂടാതെ ജ്യോതിഷ പ്രകാരം സൂര്യാസ്തമയ സമയത്തും രാത്രിയിലും നഖം മുറിക്കുന്നത് നല്ലതല്ല. ഇക്കാര്യം നമ്മുടെ മുതിർന്നവർ ആദ്യമേ പറയാറുണ്ടെങ്കിലും പുതുതലമുറ ഇക്കാര്യങ്ങളെല്ലാം അവഗണിക്കുകയാണ്. യഥാർത്ഥത്തിൽ ഈ സമയങ്ങളിൽ നഖം മുറിക്കുന്നത് സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ അപ്രീതിപ്പെടുത്തുന്നതിന് കാരണമാകുന്നു.
ഇനി പറയുന്ന സമയങ്ങളിലും ദിവസങ്ങളിലും നഖം മുറിക്കരുത്
ALSO NEWS: 3 ദിവസങ്ങള്‍ക്ക് ശേഷം ശനി ദേവന്‍ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, സമ്പത്ത് വര്‍ഷിക്കും!!
1. ചൊവ്വാഴ്ച ദിവസം നഖം മുറിക്കരുത്. അത്തരമൊരു തെറ്റ് നാം ചെയ്താൽ ജീവിതത്തിൽ സാമ്പത്തിക ബാധ്യതകൾ ഒഴിയില്ല. ലക്ഷ്മി മാതാവിന്റെ കോപത്തിന് നാം എപ്പോഴും മാത്രമാകേണ്ടിവരും.
2. ശനിയാഴ്ച ദിവസങ്ങളിലും നഖം മുറിക്കാൻ പാടില്ല. ഇത് ശനിദേവനെ കോപത്തിലാക്കാൻ കാരണമാകുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യങ്ങളെക്കാൾ ഉപരി നിങ്ങളുടെ ജീവന് തന്നെ ഹാനിയായേക്കാം.
3. ഞായറാഴ്ച ദിവസങ്ങളിൽ നഖം മുറിക്കുന്നത് നിങ്ങളുടെ ജോലിയേയും കരിയറിനെയും ആണ് കുഴപ്പത്തിൽ ആക്കുന്നത്. കൂടാതെ മാനസികമായി നിങ്ങളെ തളർത്തുകയും ആത്മവിശ്വാസം കുറയുവാനും, ജീവിതത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടതുമായി വരും. അതിനാൽ ഞായറാഴ്ച നഖം മുറിക്കുന്നത് ഒഴിവാക്കണം.
4. ബാക്കിയുള്ള ഒരു ദിവസങ്ങളിലും സന്ധ്യാസമയത്ത് അതായത് സൂര്യൻ അസ്തമിച്ചതിന് ശേഷമോ രാത്രിയിലോ നഖം മുറിക്കരുത്..
ഈ ദിവസങ്ങളിൽ നഖം മുറിക്കാം
ജ്യോതിഷപ്രകാരം തിങ്കളാഴ്ച നഖം മുറിക്കുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നഖം മുറിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ അനർത്ഥങ്ങൾ ഉണ്ടാക്കുന്നില്ല. കൂടാതെ ബുധനാഴ്ച നഖം മുറിക്കുന്നതും നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.