Astro Tips for Wallet: ദാരിദ്ര്യം വിട്ടുമാറില്ല..! ഈ സാധനങ്ങൾ ഒരിക്കലും പേഴ്സിൽ സൂക്ഷിക്കരുത്
Astro Tips for purse: പേഴ്സിൽ എന്തൊക്കെ സൂക്ഷിക്കാൻ പാടില്ല എന്ന് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ചില നെഗറ്റീവ് കാര്യങ്ങൾ പഴ്സ് കാലിയാക്കുന്നു.
തന്റെ പേഴ്സ് നിറയെ പണം ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ എത്ര സമ്പാദിച്ചിട്ടും ചിലർ പറയുന്ന കാര്യമാണ് കാശ് എങ്ങോട്ട് പോയെന്ന് അറിയില്ല എന്ന്. പഴ്സിൽ കാശെത്തിയാൽ അതുടനെ തീരുകയും പിന്നീട് മാസാവസാനം കടം വാങ്ങിക്കേണ്ടതുമായ ഒരു അവസ്ഥ. ഇതിന് കാരണം നമ്മൾ തന്നെയാണ്. ശാസ്ത്രം പറയുന്നതെന്തെന്ന് വെച്ചാൽ നാം പണം സൂക്ഷിക്കുന്ന പഴ്സിൽ മറ്റൊന്നും സൂക്ഷിക്കാൻ പാടില്ലായെന്നാണ്.
പേഴ്സിൽ എന്തൊക്കെ സൂക്ഷിക്കാൻ പാടില്ല എന്ന് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ചില നെഗറ്റീവ് കാര്യങ്ങൾ പഴ്സ് കാലിയാക്കുന്നു. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ ഇനി പറയുന്ന സാധനങ്ങൾ ഒരിക്കലും നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കരുത്. ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ, അവ ഉടനടി നീക്കം ചെയ്യുക.
മൂർച്ചയുള്ള വസ്തുക്കൾ
കത്തികൾ, സൂചികൾ, താക്കോലുകൾ എന്നിവ പോലുള്ള മൂർച്ചയുള്ളതോ ലോഹമോ ആയ വസ്തുക്കൾ ഒരിക്കലും നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി കോപിക്കുകയും വ്യക്തിയുടെ ജീവിതം ക്രമേണ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്യുന്നു.
ALSO READ: രാത്രിയിൽ നഖം മുറിച്ചാൽ വീട്ടിൽ ദാരിദ്ര്യം..? സത്യാവസ്ഥ അറിയുക
ബില്ലുകളോ രസീതുകളോ
നിങ്ങളുടെ പേഴ്സിൽ ബില്ലുകളോ രസീതുകളോ സൂക്ഷിക്കരുത്. അവ സൂക്ഷിക്കേണ്ടത് ആവശ്യമാണെങ്കിൽ, അവ ആവശ്യമുള്ളിടത്തോളം മാത്രം സൂക്ഷിക്കണം. പലരും വീട്ടുചെലവിന്റെ കണക്ക് പേഴ്‌സിൽ സൂക്ഷിക്കുന്നു, അത് തെറ്റാണ്.
പൂർവ്വികരുടെ ഫോട്ടോ
പഴ്സിൽ പൂർവ്വികരുടെ ഫോട്ടോകൾ സൂക്ഷിക്കുന്നതും തെറ്റാണ് . പൂർവ്വികരെ ബഹുമാനിക്കുക. എന്നാൽ അവരുടെ ഫോട്ടോകൾ ഇങ്ങനെ പഴ്സിൽ സൂക്ഷിക്കുന്നത് വാസ്തു പ്രകാരം ശരിയല്ല. നിങ്ങൾക്ക് ഒരു ചിത്രം സൂക്ഷിക്കണമെങ്കിൽ പോലും, നിങ്ങളുടെ വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയിൽ നിങ്ങളുടെ പൂർവ്വികരുടെ ചിത്രങ്ങൾ സ്ഥാപിക്കുക.
ദൈവത്തിന്റെ ചിത്രം
അതുപോലെ, പേഴ്സിൽ ഏതെങ്കിലും ദൈവത്തിന്റെ ചിത്രം സൂക്ഷിക്കുന്നത് തെറ്റാണ് . വീട്ടിൽ ആരാധനാലയത്തിൽ മാത്രമേ ദൈവചിത്രം ഭക്തിയോടെ സൂക്ഷിക്കാവൂ.
ഭക്ഷണസാധനങ്ങൾ
നിങ്ങളുടെ പേഴ്സിൽ പണം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പേഴ്സിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കരുത്.
( നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.