തുളസിയെ ഒരു പുണ്യ സസ്യാമായി ആണ് കണക്കാക്കുന്നത്. ജ്യോതിശാസ്ത്രത്തിൽ തുളസിചെടിക്ക് പ്രത്യേക സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഹിന്ദുമതത്തിൽ ഇതിന് ആദരണീയമായ സ്ഥാനമുണ്ട്. തുളസി ചെടിയുടെ ഓരോ ഭാഗത്തിനും പവിത്രമായ പ്രാധാന്യമുണ്ട്. ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഈ ചെടിക്ക് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാ​ഗ്യനിർഭാ​ഗ്യങ്ങളിൽ വലിയ സ്വാധീനമുണ്ട്. തുളസിയിലയുമായി ബന്ധപ്പെട്ട ചില പ്രതിവിധികൾ ചെയ്യുന്നതിലൂടെ ഏതൊരാൾക്കും വീട്ടിലെ സന്തോഷത്തോടൊപ്പം സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്നും മോചനം നേടാൻ സാധിക്കും. നിങ്ങളുടെ ദൗർഭാഗ്യവും ഭാഗ്യമായി മാറുമെന്ന് പറയപ്പെടുന്നു. അത്തരം ചില പരിഹാരങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദീർഘനാളായി നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ജോലികൾ പൂർത്തിയാക്കുന്നതിൽ തടസ്സം നേരിടുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ മഹാവിഷ്ണുവിനെയും ലക്ഷ്മി മാതാവിനെയും തുളസിയില ഉപയോ​ഗിച്ച് ആരാധിക്കുക. കൂടാതെ ഈ പൂജയിൽ തുളസിയിലയും പഞ്ചസാരയും കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങൾ മുടങ്ങാതെ സമർപ്പിക്കുക. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വേണമെങ്കിൽ, നിങ്ങളുടെ വീട്ടിൽ, എല്ലാ ദിവസവും രാവിലെ കുളികഴിഞ്ഞ് തുളസി മാതാവിനെ ആരാധിക്കുക. ഈ സമയത്ത് ലക്ഷ്മി ദേവിയെയും സ്മരിക്കുക. 


ALSO READ: 2025 വരെ ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല, ലഭിക്കും ബമ്പർ ധനനേട്ടം!


നിർഭാഗ്യം നിങ്ങളെ വേട്ടയാടുന്നുവെങ്കിൽ, നിങ്ങളുടെ ജോലിയിൽ വിജയിച്ചില്ലെങ്കിൽ, വ്യാഴാഴ്ചകളിൽ തുളസിയിലയോടുകൂടിയ മധുര പലഹാരങ്ങൾ മഹാവിഷ്ണുവിന് സമർപ്പിക്കുക. ഇത് വഴിയിൽ വരുന്ന എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യുകയും നിങ്ങളുടെ ദൗർഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റുകയും ചെയ്യുന്നു. നിങ്ങൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം വേണമെങ്കിൽ, രാവിലെ പൂജയിൽ വിഷ്ണുവിന് ചന്ദനത്തിലകും ലക്ഷ്മി ദേവിക്ക് കുങ്കുമവും പുരട്ടുക. തുളസി ദളങ്ങൾ വഴിപാടായി സമർപ്പിക്കുക. ഇത് ദാമ്പത്യത്തിലെ പിരിമുറുക്കം കുറയ്ക്കുമെന്നാണ് വിശ്വാസം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.