ജനുവരി 21 ശനിയാഴ്ച അമാവാസിയാണ്.  ശനിയാഴ്ച വരുന്ന അമാവാസിയായിതിനാലാണ് ഇതിനെ ശനിചാരി അമാവാസിയെന്ന് പറയുന്നത്. ദിവസവും ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റം ഉണ്ടാവുന്നതിനാൽ ആളുകളുടെ ജാതകത്തിലും മാറ്റങ്ങൾ ഉണ്ടാകും.  ഈ അമാവാസിയിൽ ഏതൊക്കെ രാശികൾക്കാണ് ഭാഗ്യദിനമെന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ രാശിക്കാർക്ക് ആശ്വാസം


മിഥുനം, തുലാം രാശിക്കാർക്ക് ജനുവരി 17 വരെയുണ്ടായിരുന്ന ശനിദശയിൽ നിന്ന് മാറ്റം ഉണ്ടാകുന്ന സമയമാണിത്. ജനുവരി 17-ന് ശനി കുംഭം രാശിയിൽ പ്രവേശിച്ചതോടെ മികച്ച അനുഭവം പ്രതീക്ഷിക്കാം.


ഭാഗ്യരാശികൾ


കന്നി രാശി


നിങ്ങളുടെ മാനസികമായ ശക്തി നിലനിർത്തുക. ജോലി സ്ഥലത്ത് സെൻസിറ്റിവായ വിഷയങ്ങൾ സംസാരിക്കുന്നത് ഒഴിവാക്കണം. ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കുന്നത് പരമാവധി ഒഴിവാക്കണം. ശമ്പള വർധന, സ്ഥാന കയറ്റം എന്നിവക്ക് സാധ്യതയുള്ള സമയം കൂടിയാണിത്. ഭാവിയെ കുറിച്ച് വീട്ടുകാരുമായി സംസാരിക്കാൻ പറ്റും. പങ്കാളിയുടെ ആവശ്യവും ആഗ്രഹവും ശ്രദ്ധിക്കേണ്ട സമയമാണ്.


ധനുരാശി


ഭാവിയെ കുറിച്ച് ശുഭ പ്രതീക്ഷ വെയ്ക്കേണ്ട കാലമാണ്. നിങ്ങളുടെ കാഴ്ചപ്പാടിന് ഒരു പുതിയ ദിശാബോധം ഉണ്ടാകും. കൂടുതൽ പരിശ്രമം നിങ്ങളുടെ ക്രിയാത്മക പ്രവർത്തനങ്ങളിൽ കൊണ്ടുവരുന്നത് നന്നായിരിക്കും. പഴയ നിക്ഷേപങ്ങളിൽ ഫലം ലഭിക്കും. ബിസിനസ് ശ്രമങ്ങളിൽ കുടുംബത്തിൻറെ സഹായം ലഭിക്കും. പങ്കാളിയുമായി ചേർന്ന ഭാവി ആസൂത്രണം ചെയ്യുക.


മകരം രാശി


നിങ്ങളുടെ ആരോഗ്യവും പൊതുവേയുള്ള പ്രകടനവും വർധിപ്പിക്കാൻ പുതിയ ശീലങ്ങൾ സൃഷ്ടിക്കുക. ദീർഘകാലമായി നേരിടുന്ന കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ഒരു സാമ്പത്തിക ബജറ്റ് ഉണ്ടാക്കുക. വായ്പ എടുക്കേണ്ട ആവശ്യം വരില്ല.


കുംഭം രാശി


കുടുംബവും സുഹൃത്തുക്കളും തമ്മിൽ ദീർഘകാലമായി തുടരുന്ന തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കും.  അമിതമായ നിക്ഷേപം ഒഴിവാക്കുക. പങ്കാളിക്ക് പൂർണ പിന്തുണ നൽകുക. വരുമാന വർധന സാധ്യമാണ്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ദീർഘ ദൂര ഡ്രൈവിംഗ് ഒഴിവാക്കുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.