ധൈര്യത്തിന്റെയും ശക്തിയുടെയും ഘടകമായാണ് ജ്യോതിഷത്തിൽ ചൊവ്വയെ കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ ചൊവ്വയുടെ രാശിമാറ്റം മറ്റ് പല കൂറുകാർക്കും ഗുണമാണ് ഉണ്ടാക്കുക. ജൂൺ 27-ന് ചൊവ്വ തൻറെ സ്വന്തം രാശിയായ മേടത്തിലേക്ക്  പ്രവേശിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 10 വരെ ഈ രാശിയില്‍ ചൊവ്വ തുടരും. മേടം, വൃശ്ചികം രാശികളുടെ ആധിപത്യം കൂടി ചൊവ്വക്കുണ്ട്. രാശിമാറ്റം ഏതൊക്കെ ഗ്രഹങ്ങൾക്ക് ഗുണകരമാകും എന്ന് നമ്മുക്ക് നോക്കാം.


ALSO READ: Saturn Retrograde 2022 : ശനിയുടെ വക്രഗതി; ഈ 141 ദിവസങ്ങൾ പരീക്ഷണങ്ങളുടെ കാലം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


മേടം- ചൊവ്വയുടെ രാശി മാറ്റം വഴി മേടരാശിയിലുള്ളവർക്ക് തങ്ങളുടെ ജോലിയിലും ബിസിനസ്സിലും നല്ല ഫലങ്ങള്‍ ലഭിക്കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ മികച്ച വിജയം നേടാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം വരെ ഇത് വഴി ഉണ്ടാകാം. 

നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് സന്തോഷകരമായ കുറച്ച് സമയവും ഇതിലൂടെ ലഭിക്കും. വരുമാനത്തില്‍ വര്‍ദ്ധനവിനും സാധ്യതയുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള പ്രകടനത്തില്‍ പുരോഗതി ഉണ്ടായേക്കാം. 


മിഥുനം-  മിഥുന രാശിക്കാര്‍ക്ക് ചൊവ്വ സംക്രമണം ശുഭകരമാണെന്നാണ് സൂചന. ജോലിയില്‍ നിങ്ങള്‍ക്ക് എല്ലാത്തരത്തിലുമുള്ള നേട്ടങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ വരുമാന മാര്‍ഗങ്ങള്‍ മിഥുന രാശിക്കാര്‍ക്ക് ഉണ്ടാവും. നിങ്ങളുടെ ജോലിസ്ഥലത്തും ഒരു മികച്ച നേട്ടം ഉണ്ടാവാൻ സാധ്യതയുണ്ട്.


ALSO READ : Rahu Gochar 2022: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറിമറിയും!


ചിങ്ങം- ചിങ്ങം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും ശുഭകരമായ ഫലങ്ങള്‍ ഇത്തവണ ലഭിക്കും. എല്ലാത്തരത്തിലുമുള്ള നിക്ഷേപത്തിന് അനുകൂലമായ സമയമാണിത്. വിവാഹം നോക്കുന്നവർക്ക് അത് ഉറപ്പിക്കാൻ സാധ്യതയുണ്ട്. പലതരത്തിലം ധനം വീട്ടിലേക്ക് എത്താൻ അവസരമുണ്ടാകും. ആരോഗ്യം നന്നായിരിക്കും, 


തുലാം- കരിയറിന്റെ കാര്യത്തില്‍ നല്ല സമയമാണ്  തുലാം രാശിക്കാർക്ക് അവർക്ക് തങ്ങളുടെ. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് ധനലാഭം ഉണ്ടാകും. ദാമ്ബത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ഇത്തവണ ലഭിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.