Rahu Gochar 2022: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറിമറിയും!

Rahu Nakshatra Transit 2022: രാഹുവിന്റെ സ്ഥാനത്തെ ഒരു ചെറിയ മാറ്റം പോലും വലിയ സ്വാധീനം ചെലുത്താറുണ്ട്. രാഹു ഇന്ന് രാശി മാറുകയാണ്.  ശുക്രന്റെ ഉടമസ്ഥതയിലുള്ള ഭരണി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ പ്രവേശനം ഈ 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

Written by - Ajitha Kumari | Last Updated : Jun 14, 2022, 11:29 AM IST
  • രാഹു ഇന്ന് രാശി മാറുകയാണ്
  • രാഹുവിന്റെ സ്ഥാനത്തെ ഒരു ചെറിയ മാറ്റം പോലും വലിയ സ്വാധീനം ചെലുത്താറുണ്ട്
Rahu Gochar 2022: ഈ 3 രാശിക്കാരുടെ  ഭാഗ്യം ഇന്നു മുതൽ മാറിമറിയും!

Rahu Nakshatra Transit 2022: രാഹു ഇന്ന് അതായത് ജൂൺ 14 ന് നക്ഷത്രം മാറും.  ഇപ്പോൾ രാഹു മേടം രാശിയിലെ കാർത്തിക നക്ഷത്രത്തിലാണ്.  രാഹു ശുക്രന്റെ  അധീനതയിലുള്ള ഭരണിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ രാഹുവിന്റെയും ശുക്രന്റെയും ഈ കൂടിച്ചേരൽ ചില രാശിക്കാർക്ക് അത്ഭുതകരമായ  അനുഭവങ്ങൾ കൊണ്ടുവരും. ഈ ഗ്രഹങ്ങൾ തമ്മിൽ സൗഹൃദഭാവം ഉള്ളതിനാൽ ഇവയുടെ സംയോഗം ശുഭഫലങ്ങൾ നൽകും. 2023 ഫെബ്രുവരി 21 വരെ രാഹു ഈ നക്ഷത്രത്തിൽ തുടരും അതുവരെ ഇവരിൽ  രാഹുവിന്റെ അത്ഭുത കൃപ ഉണ്ടാകും. 

Also Read: എന്താണ് സ്ട്രോബെറി സൂപ്പർമൂൺ? എവിടെ, എപ്പോൾ എങ്ങനെ കാണാം, അറിയേണ്ടതെല്ലാം

ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും (Rahu will shine the luck of these zodiac signs)

മേടം (Aries): രാഹുവിന്റെ രാശിമാറ്റം മേടം രാശിക്കാരുടെ ജീവിതത്തെ മാറ്റിമറിക്കും. രാഹു ശുക്രനോടൊപ്പം മേടത്തിൽ നിൽക്കുന്നതിനാൽ ഈ രാശിക്കാർക്കാണ് കൂടുതൽ ഫലങ്ങൾ ലഭിക്കുന്നത്. രാഹു മേടം രാശിക്കാർക്കു വമ്പിച്ച സമ്പത്ത് നൽകും. ഈ സമയത്ത് മുടങ്ങിക്കിടന്ന പണം ഇവർക്ക് തിരികെ ലഭിക്കും. വരുമാനം വർദ്ധിക്കും. പുതിയ വഴികളിലൂടെധനം  ധനം ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. ജോലിക്കും ബിസിനസ്സിനും സമയം അനുകൂലമാണ്. പുരോഗതിയുടെ ശക്തമായ സാധ്യതകൾ ഉണ്ടാകും.

ഇടവം (Taurus):  ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. രാഹു ശുക്രന്റെ അധീനതയിലുള്ള ഭരണി രാശിയിൽ പ്രവേശിക്കും.  ഇത് ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഈ സമയം പുതിയ ജോലി ലഭിക്കും. വലിയ സ്ഥാനം നേടാൻ കഴിയും. വരുമാനത്തിൽ ശക്തമായ വർദ്ധനവ് ഉണ്ടാകാം അത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സ്ഥാനമാനങ്ങൾ വർദ്ധിക്കും.

Also Read: കൃത്യം 1 മാസത്തിനുള്ളിൽ ഈ രാശിക്കാരിൽ ശനി നാശം വിതയ്ക്കും, രക്ഷനേടാൻ ഈ ഉപായം ചെയ്യൂ!

തുലാം (Libra): രാഹുവിന്റെ നക്ഷത്ര മാറ്റം തുലാം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ രാശിയുടെ അധിപൻ ശുക്രനാണ്, രാഹു ശുക്രനുമായി സൗഹൃദം പുലർത്തുന്നതിനാൽ അതിന്റെ ഫലം ഉണ്ടാകും. തൊഴിൽരംഗത്ത്‌ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യതക, ഏറെക്കാലമായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ പൂർത്തികരിക്കാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News