ജ്യോതിഷ പ്രകാരം 30 വർഷങ്ങൾക്ക് ശേഷം ശനി അതിൻറെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ജനുവരി 17 വരെ ശനി മകരം രാശിയിൽ ഉണ്ടാവും. ഇതിനൊപ്പെം ചൊവ്വ മേടം രാശിയിലേക്കും പ്രവേശിച്ചു. മീനം രാശിയിലെ വ്യാഴത്തിൻറെ സാന്നിധ്യവും മാറ്റങ്ങളുണ്ടാക്കും. ശനിയുടെ സംക്രമം മൂലം മാളവ്യ യോഗവും, ശരാശര യോഗവും രൂപപ്പെടുന്നുണ്ട്. ഇത് മൂലം പല രാശിക്കാരുടെയും ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ ഗുണമുള്ള രാശിക്കാരും ഇതിലുണ്ട്. അവർ ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം രാശി


ഇടവം രാശിയുടെ ഒൻപതാം ഭാവത്തിലാണ് ശനി സംക്രമിച്ചത്. ഇവർക്ക് കൂടുതൽ ഫലം ലഭിക്കും. ഏത് ജോലിയിൽ കൈവെച്ചാലും അതിൽ വിജയിക്കും. ബിസിനസ്സുകാർക്ക് ലാഭത്തിനുള്ള സാധ്യതകൾ നിരവധിയാണ്.


ALSO READ: Sawan Somwar: ശ്രാവണ മാസത്തിൽ ശിവഭ​ഗവാന്റെ അനു​​ഗ്രഹത്തിനായി ഉപവാസം അനുഷ്ഠിക്കേണ്ടതെങ്ങനെ?


ചിങ്ങം


ചിങ്ങത്തിൽ ആറാം ഭാവത്തിലാണ് ശനി. ചിങ്ങം രാശിക്കാർക്ക് മാളവ്യയോഗവും, ശഷ യോഗവും ഇത് വഴി ഉണ്ടാകും. ഇത് വഴി രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. ഇതോടൊപ്പം കോടതി വ്യവഹാരങ്ങളിലും വിജയം ഉണ്ടാവും. ദാമ്പത്യ ജീവിതത്തിൽ സ്വര ചേർച്ചകൾ ഉണ്ടാവാനും സാധ്യതയുണ്ട്. ബന്ധങ്ങളിൽ അൽപ്പം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്.


വൃശ്ചികം


ശനിയുടെ മൂന്നാം ഭാവത്തിലാണ് വൃശ്ചിക രാശിയിലുള്ളത്. ഇവർക്ക് ഭാഗ്യത്തിൻറെ സാധ്യതകൾ ഇക്കാലയളവിൽ വളരെ കൂടുതലായിരിക്കും. തൊഴിൽ-വ്യാപാര രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ ഉണ്ടാവും. ജോലിയിൽ പ്രമോഷന് സാധ്യത. ബിസിനസ്സുകാർക്ക് മികച്ച് നിക്ഷേപങ്ങൾക്ക് പറ്റിയ സമയം കൂടിയാണിത്.


ALSO READ: Vastu Tips For Health: നിങ്ങളുടെ വീട്ടുക്കാർ സ്ഥിരമായി രോഗബാധിതർ ആകുന്നുണ്ടോ? ഈ വാസ്തു ദോഷങ്ങൾ മൂലമാകാം, ചെയ്യേണ്ടതെന്ത്?


കുംഭം


ശനി കുംഭം രാശിയിൽ 12-ാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇവരുടെ കരിയറിൽ ഏറ്റവും മികച്ച സമയം കൂടിയാണിത്. സാമ്പത്തിക തടസങ്ങളിൽ നിന്ന് കുറേയൊക്കെ മോചനം ഇക്കാലയളവിൽ ലഭിച്ചേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച വിജയം ഇക്കാലയളവിൽ ഉണ്ടാവും. വാഹനമോടിക്കുന്നതിലും ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.