പ്രദക്ഷിണ വഴിയിൽ അറിയാതെ ബലിക്കല്ലിൽ ചവിട്ടിയോ? പരിഹാരമായി ഈ മന്ത്രം മൂന്ന് തവണ ജപിക്കണം
ക്ഷേത്രത്തിന് പുറത്തെയും അകത്തെയും പ്രദക്ഷിണ വഴികളിലാണ് ബലിക്കല്ലുകള്‍ ഉണ്ടാകുക
ക്ഷേത്രദര്‍ശനം നടത്തുമ്പോൾ പലരും ഒരിക്കലെങ്കിലും അറിയാതെയാണെങ്കിലും ബലിക്കല്ലില്‍ ചവിട്ടിയിട്ടുണ്ടാകും. സാധാരണയായി ക്ഷേത്രത്തിന് പുറത്തെയും അകത്തെയും പ്രദക്ഷിണ വഴികളിലാണ് ബലിക്കല്ലുകള്‍ ഉണ്ടാകുക. അറിയാതെയാണെങ്കിലും ബലിക്കല്ലിൽ ചവിട്ടിയാൽ ദോഷങ്ങളുണ്ടാകുമെന്നാണ് പലരുടേയും പേടി.
എന്നാൽ അറിയാതെയെങ്കിലും ചവിട്ടിപ്പോയാൽ തൊട്ട് തലയിൽ വയ്ക്കാനും പാടില്ല. അറിയാതെ ബലിക്കല്ലില്‍ സ്പര്‍ശിക്കാനിടയായാല്‍ പരിഹാരമായി ‘ കരചരണകൃതം വാക്കായജം കര്‍മ്മജം വാ ശ്രവണ നയനജം വാ മാനസംവാപരാധം വിഹിതമിഹിതം വാ സര്‍വ്വമേതല്‍ ക്ഷമസ്വ ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശം ഭോ ‘ എന്ന മന്ത്രം മൂന്ന് വട്ടം ജപിച്ചാല്‍ മതിയാകും. ഈ മന്ത്രം മൂന്ന് തവണ ചൊല്ലിയാൽ ബലിക്കല്ലിൽ ചവിട്ടുകയോ തൊടുകയോ ചെയ്തതിൻറെ ദോഷം മാറും.
ALSO READ: Astrology: ഇവർ സങ്കടങ്ങൾ എളുപ്പം മറക്കും, ആരോടും ശത്രുതയുണ്ടാവില്ല
പ്രതിഷ്ഠയുടെ വികാരങ്ങളുടെ മൂര്‍ത്തിമദ്ഭാവങ്ങളാണ് ബലിക്കല്ലുകള്‍. ദൈവത്തിന് ചുറ്റും എപ്പോഴും ഊർജ വലയങ്ങൾ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു. മതില്‍ക്കെട്ട്, പുറത്തെ പ്രദിക്ഷണ വഴി, പുറബലി വട്ടം, ചുറ്റമ്പലം, അകത്തെ പ്രദക്ഷിണ വഴി, അകബലി വട്ടം, ശ്രീകോവില്‍ എന്നീ ഏഴ് ആവരണങ്ങളാണ് ക്ഷേത്രവിഗ്രഹത്തെ ആവരണം ചെയ്തിരിക്കുന്നത്.
ക്ഷേത്രത്തിന്റെ അകവും പുറവും നടവഴിയും തിരിക്കുന്നിടത്ത് ബലിക്കല്ലുകള്‍ ഉള്ളത്. ധ്യാനാവസ്ഥയിൽ കഴിയുന്ന മൂര്‍ത്തികളായ ബലിക്കല്ലുകളെ പ്രദക്ഷിണത്തിനിടെ ചവിട്ടി അവരുടെ ധ്യാനം തടസപ്പെടുത്തരുതെന്നാണ് പറയപ്പെടുന്നത്. ബലിക്കല്ലിൽ തൊഴുകയുമരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA