Characteristics of Monday born people: തിങ്കളാഴ്ച ജനിച്ചവര്‍ക്ക് പ്രത്യേകതകള്‍ ഉണ്ട് എന്നാണ് ജ്യോതിഷം പറയുന്നത്. അതായത് ഇവര്‍ ആകര്‍ഷകമായ വ്യക്തിത്വത്തിനുടമകളും ഏറെ സൗഹൃദം വച്ച് പുലര്‍ത്തുന്നവരുമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Money and Vastu: പേഴ്സില്‍ ഈ വസ്തുക്കള്‍കൂടി സൂക്ഷിക്കാം, സമ്പത്ത് വര്‍ദ്ധിക്കും  


ബന്ധങ്ങള്‍ക്ക് ഏറെ വില കല്പിക്കുന്ന ഇവര്‍ ആളുകളുമായി സൗഹൃദം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരും അത് ആസ്വദിക്കുകയും  ചെയ്യുന്നവരാണ് തിങ്കളാഴ്ച ജനിച്ചവര്‍. അവരില്‍ സഹാനുഭൂതിയും അനുകമ്പയും ഏറെയുണ്ട്. കൂടാതെ തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ വിശ്വസ്തരാണ് എന്നും പറയപ്പെടുന്നു. 


Also Read:  Photos and Vastu: പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വീട്ടില്‍ വയ്ക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
 
ഈ സാധാരണ പ്രത്യേകതകള്‍ കൂടാതെ തിങ്കളാഴ്ച ജനിച്ചവര്‍ക്ക്  ജ്യോതിഷവും ഏറെ പ്രത്യേകതകള്‍ പറയുന്നുണ്ട്. തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ഭാഗ്യശാലികളായ വ്യക്തികളാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.  അതിന് കാരണം, ജ്യോതിഷത്തിൽ, തിങ്കളാഴ്ചയെ ചന്ദ്രന്‍റെ ദിവസം എന്നാണ് വിശേഷിപ്പിക്കുന്നത്. തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. തിങ്കളാഴ്ച ജനിച്ചവരില്‍ ചന്ദ്രന്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു, ഇത് ഇവരില്‍ ഏറെ ഭാഗ്യം ഉളവാക്കുന്നു. 


തിങ്കളാഴ്‌ച ജനിച്ചവര്‍ ഏറെ ആകര്‍ഷകത്വം ഉള്ളവരും നല്ല സ്വഭാവഗുണം ഉള്ളവരും ആയിരിയ്ക്കും എന്നാണ് ജ്യോതിഷം പറയുന്നത്.  ഇവര്‍ സൗമ്യശീലമുള്ളവരായിരിയ്ക്കും. ഇവര്‍ക്ക് സുന്ദരമായ നിറവും കണ്ണുകളുമുണ്ടാകും. എപ്പോഴും പ്രസന്നത നിറഞ്ഞ ഇവര്‍ സുഹൃത്തുക്കൾക്കും ബന്ധുക്കള്‍ക്കും ഇടയില്‍ ഏറെ പ്രിയരായിരിയ്ക്കും.  തിങ്കളാഴ്ച ജനിച്ച വ്യക്തിയുടെ സ്വഭാവം, ശാരീരിക ഘടന, തൊഴില്‍ രംഗം, ആരോഗ്യസ്ഥിതി, കരിയർ എന്നിവയെല്ലാം വ്യത്യാസമായിരിയ്ക്കും.  


തിങ്കളാഴ്ച ജനിച്ചവര്‍ വിവിധ ഭാഷകളില്‍ നൈപുണ്യം ഉള്ളവരാണ് എന്നാണ് പറയപ്പെടുന്നത്‌. അതായത്, ഇവര്‍ ഒന്നിലധികം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ ആയിരിയ്ക്കും. ഏതെങ്കിലും വിഷയത്തില്‍ സംഭാഷണത്തിൽ ഏര്‍പ്പെടാന്‍ ഇവര്‍ക്ക് തെല്ലും സങ്കോചമുണ്ടാകില്ല. എന്നാല്‍, ഏതെങ്കിലും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇവര്‍ വളരെ സമയം എടുക്കുന്നു, ഇവര്‍ ഏറെ ആലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കൂ. ഇവരുടെ  ജീവിതത്തില്‍ മറ്റുള്ളവരുടെ ഉപദേശം വളരെ വേഗം സ്വാധീനം ചെലുത്തുന്നു. 


തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ വികാരാധീനരാണ്. എന്നാല്‍, ഇവരുടെ ഈ വൈകാരികതയ്ക്കും സ്ഥിരതയില്ല. കാരണം, ചന്ദ്രൻ ദിനംപ്രതി മാറുന്നതിനാൽ, ഇവരുടെ മാനസികാവസ്ഥയും മാറും. തിങ്കളാഴ്ച ജനിച്ചവരെ  സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ല.  


തിങ്കളാഴ്ച ജനിച്ചവര്‍ ആശയ സമ്പന്നര്‍ ആണ്. എന്നാല്‍, ഈ ആശയങ്ങള്‍ പങ്കിടാന്‍ പ്രോത്സസാഹിപ്പിച്ചാല്‍ മാത്രമേ അവര്‍ ഈ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുകയുള്ളൂ. ഇവര്‍  അല്പം അന്തർമുഖരാണ് ഒപ്പം കൂടുതൽ സമയം വീട്ടില്‍ ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു.  


തിങ്കളാഴ്ച ജനിച്ചവര്‍ അവരുടെ കരിയറിൽ വളരെ  ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്.  കൂടുതല്‍  ഉയരങ്ങളിലെത്താനും പുതിയ ലക്ഷ്യങ്ങൾ നേടാനും അവര്‍ ആഗ്രഹിക്കുന്നു. സമൂഹത്തില്‍ ബഹുമാനവും അഭിനന്ദനവും ഏറെ പ്രതീക്ഷിക്കുന്നവരാണ് തിങ്കളാഴ്ച ജനിച്ചവര്‍.  ഇവര്‍ പൊതുവെ അന്തര്‍മുഖരാണ്  എന്നാണ് പറയപ്പെടുന്നത്‌.  



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.