Attukal Pongala 2024: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവിയുടെ പൊങ്കാല സമർപ്പണം ഫെബ്രവരി 25 ഞായറാഴ്ചയാണ് നടക്കുന്നത്. ക്ഷേത്രോത്സവം തുടങ്ങി ഒൻപതാം നാളിലാണ് പൊങ്കാല സമർപ്പണം. പൊങ്കാലയോടൊപ്പം ഭക്തർ ദേവിക്ക് സമർപ്പിക്കുന്ന സ്പെഷ്യൽ വിഭവമാണ് തെരളി. പൊങ്കാല തയ്യാറാക്കിയതിന് ശേഷമാണ് ഇതുണ്ടാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആറ്റുകാൽ പൊങ്കാല 2024: എന്തുകൊണ്ട് പൊങ്കാല മൺകലത്തിൽ ഒരുക്കുന്നു? അറിയാം...


പൊങ്കാലയിൽ ശർക്കര പായസം, വെള്ള പായസം, കടുംപായസം എന്നിവയിൽ ഏതെങ്കിലുമായിരിക്കും ഭക്തർ അർപ്പിക്കുക. അതിന് ശേഷമാണ് തെരളിയുണ്ടാക്കി ദേവിക്ക് അർപ്പിക്കുന്നത്. കാര്യസിദ്ധിക്കായിട്ടാണ് തേരാളി അർപ്പിക്കുന്നത്. ഈ തെരളി എങ്ങനെ ഉണ്ടാക്കാമെന്നും അതിന് വേണ്ട സാധനങ്ങൾ എന്തെല്ലാമെന്നും നമുക്ക് അറിയാം...


Also Read:  ശുക്ര ചൊവ്വ സംയോഗത്തിലൂടെ ധനശക്തി യോഗം; ഈ രാശിക്കാരുടെ സമയം തെളിയും!


തെരളി ഉണ്ടാക്കാൻ വേണ്ടത് വറുത്ത അരിപ്പൊടി 2 കപ്പ്, ശർക്കര ചീകിയത് ഒന്നര കപ്പ്, പഴം 4 എണ്ണം, തേങ്ങ ചിരകിയത് അറ കപ്പ്, ഏലക്ക പൊടിച്ചത് ഒരു ടീസ്പൂൺ, ജീരകം പൊടിച്ചത് അര ടീസ്പൂൺ, വയണയില ആവശ്യത്തിന്, പച്ച ഈർക്കിൽ ആവശ്യത്തിന്.


തെരളിയപ്പം തയ്യാറാക്കാൻ ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി അലിയിച്ചെടുക്കുക. ശേഷം ഇതിനെ നന്നായി അരിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് അരിപൊടി, ജീരകപൊടി, ഏലക്ക പൊടി, തേങ്ങാ ചിരവിയത്, പഴം, ശർക്കര പാനി എല്ലാം ചേർത്ത് ചെറിയ ഉരുളകൾ ആക്കാൻ പാകത്തിൽ തയ്യാറാക്കുക. ശേഷം ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ച്ചശേഷം വായണയില കുമ്പിൾ രൂപത്തിലാക്കി അതിലേക്ക് ഈ മാവ് നിറച്ചശേഷം ഈർക്കിൽ കൊണ്ട് പിന് ചെയ്യുക. ഇന്ന് തയ്യാറാക്കിയതെല്ലാം കൂടി ഇഡലി പത്രത്തിന്റെ തട്ടിൽ വച്ച് ആവിയിൽ അരമണിക്കൂർ പുഴുങ്ങുക. പാത്രത്തിൽ നിന്നും ആവി പുറത്തു വരുമ്പോൾ ഇത് തയ്യാറായോ എന്ന നോക്കുക,  തെരളിയപ്പം റെഡി...


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.