തിരുവനന്തപുരം: അനന്ദപുരിയെ ഭക്തിസാന്ദ്രമാക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. ദേവിയെ കാപ്പുകെട്ടി കൂടിയിരുത്തുന്നതോടെ പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കമായിരിക്കുകയാണ്. ഫെബ്രുവരി 25 നാണ് വിശ്വപ്രസിദ്ധമായ പൊങ്കാല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Attukal Pongala 2024: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു; 2.48 കോടി രൂപ അനുവദിച്ചു


സംസ്ഥാനത്തിന്റെ നാനാഭാ​ഗത്തു നിന്നും ഭക്തജനങ്ങൾ ദേവിയുടെ തിരുസന്നിധിയിലേക്ക് എത്തിച്ചേരും. രാവിലെ തന്നെ ക്ഷേത്രത്തിൽ ഉഷ ശ്രീബലി പൂജകൾ നടന്നു. തുടർന്നാണ് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടന്നത്. പഞ്ചലോഹത്തിൽ നിർമ്മിച്ച രണ്ട് കാപ്പുകളിൽ ഒന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തിയുടെ കൈയിലും കെട്ടുന്ന ചടങ്ങാണ്  കാപ്പുകെട്ടൽ ചടങ്ങ്. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് മേൽശാന്തിയെ കാപ്പണിയിക്കുന്നത്. 


Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ


ഒമ്പതാം ദിവസം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ദേവി തിരിച്ച്  ക്ഷേത്രത്തിൽ എത്തിയശേഷമാണ് ദേവിയുടെ ഉടവാളിൽ നിന്നും മേൽശാന്തിയുടെ കൈയിൽ നിന്നും കാപ്പഴിക്കുന്നത്.  പൊങ്കാല ദിനത്തിന് മുട്ടുന്നേ കാർത്തിക നാലിൽ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് ഈ കാപ്പുകെട്ട്. ക്ഷേത്രത്തിനു മുന്നിലായി പച്ചഓല കൊണ്ട് താല്‍ക്കാലികമായി ഒരു പന്തല്‍ കെട്ടും. ഈ പന്തലിലിരുന്നാണ് തോറ്റം പാട്ടുകാര്‍ കണ്ണകീ ചരിതം പാടുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് തോറ്റംപാട്ട് ആരംഭിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ എഴുന്നള്ളിച്ചു ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയാണ് തോറ്റം പാട്ടുകാര്‍ പാടിത്തീര്‍ക്കുന്നത്.


Also Read: സൂര്യ-ബുധ സംയോഗം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും


കുംഭ മാസത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ് ആറ്റുകാലില്‍ പൊങ്കാല. ഫെബ്രുവരി 25 ന് 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. തുടർന്ന് ഉച്ചകഴിഞ്ഞ് 2:30 ന് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാക്കി  ജനങ്ങൾ മടങ്ങും. 26 ന് രാത്രി 12: 30 ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ആറ്റുകാൽ പൊങ്കാല മഹോത്സവം സമാപിക്കും. പൊങ്കാല ഉത്സവം തുടങ്ങി മൂന്നാം ദിനം മുതൽ  കുത്തിയോട്ട വ്രതം ആരംഭിക്കും. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലിയും നടക്കും.   ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.