സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ അമ്മയുടെ പൊങ്കാല (Attukal Pongala 2021) ഫെബ്രുവരി 27 ശനിയാഴ്ചയാണ്.   കുംഭമാസത്തിലെ പൂരം നാളിലാണ്‌ ആറ്റുകാല്‍ പൊങ്കാല.  ആശ്രയിച്ചെത്തുന്നവരെ കൈവിടാത്ത ആറ്റുകാലമ്മയ്ക്ക് നിരവധി ഭക്തരാണുള്ളത്.   മനസ്സു തുറന്നുള്ള ഒരൊറ്റ വിളിയില്‍ ഉത്തരം നൽകുന്ന അമ്മയു‌ടെ സന്നിധിയിലെത്തുക എന്നത് വിശ്വാസികളുടെ ഏറ്റവും വലിയ കാര്യമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ്റുകാൽ അമ്പലത്തിൽ  എല്ലാ വര്‍ഷവും ന‌ടക്കുന്ന ആറ്റുകാല്‍ പൊങ്കാലയാണ് (Attukal Pongala 2021) ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ആദിപരാശക്തിയുടെ മാതൃഭാവമായ ആറ്റുകാലമ്മയെ ദർശിക്കാൻ പല നാടുകളിൽ നിന്നും ഭക്തർ എത്താറുണ്ട്. കൊവിഡ് മഹാമാരിക്കിടയിലും ഇത്തവണയും ആറ്റുകാല്‍ പൊങ്കാലയുണ്ട് എന്നാൽ  കൃത്യമായ നിയന്ത്രണങ്ങളോടെയെന്ന് മാത്രം. 



Also Read: Chottanikkara Makam: സര്‍വ്വൈശ്വര്യത്തിനായി മകം തൊഴാം


ഈ വര്‍ഷത്തെ പൊങ്കാലയെക്കുറിച്ചും അതിന്റെ നിയന്ത്രണങ്ങള്‍, പ്രത്യേകതകള്‍, തിയ്യതി, പ്രവേശനം എന്നിവയെക്കുറിച്ചും അറിയാം... 


ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ഒരേ സമയത്ത് ഒത്തുകൂടുന്ന ചടങ്ങായാണ് ആറ്റുകാല്‍ പൊങ്കാല.  ദാരികാസുരനെ വധിച്ചശേഷം പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു എന്നാണ് വിശ്വാസം.  ഇവിടെ ഭദ്രകാളിയെ ആറ്റുകാലമ്മയായിട്ടാണ് ആരാധിക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മയായി അറിയപ്പെടുന്നത്.  


മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊവിഡ് സാഹചര്യത്തിലാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല.  അതുകൊണ്ടുതന്നെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണത്തെ പൊങ്കാല ആഘോഷങ്ങള്‍ നടക്കുന്നത്.  ഫെബ്രുവരി 19 മുതല്‍ 28 വരെയാണ് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല.  


ഫെബ്രുവരി 19നു തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ഉത്സവത്തിനു തുടക്കമായി. 27-ാം തീയതി അതായത് നാളെയാണ് പൊങ്കാല. 10.50 ന് പൊങ്കാല  ആരംഭിക്കും. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ കൂട്ടുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ശേഷം വൈകുന്നേരം 3.40ന് പൊങ്കാല നിവേദ്യം.  അന്നേദിവസം രാത്രിയാണ് പുറത്തെഴുന്നള്ളത്ത്.  തുടർന്ന് പിറ്റേന്ന് നടക്കുന്ന  കുരുതി തര്‍പ്പണത്തോടെ 2021 ലെ ആറ്റുകാല്‍ പൊങ്കാല ആഘോഷങ്ങള്‍ സമാപനമാകും.


Also Read: Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ



നിയന്ത്രണങ്ങള്‍ 


കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലച്ചായിരിക്കും ഇത്തവണ ചടങ്ങുകള്‍ നടത്തുന്നത്.  ക്ഷേത്രത്തിനു പുറത്തോ പൊതുസ്ഥലങ്ങളിലോ ഇത്തവണ പൊങ്കാലയിടുവാന്‍ അനുമതിയില്ല പകരം വിശ്വാസികള്‍ക്ക് അവരവരുടെ വീടുകളില്‍ പൊങ്കാല അർപ്പിക്കാം. അതുപോലെതന്നെ ക്ഷേത്രത്തിലെ എല്ലാ ച‌ടങ്ങളുകള്‍ക്കും പ്രവേശന നിയന്ത്രണം ഉണ്ടായിരിക്കും. 


പൊങ്കാല ആഘോഷത്തിന്റെ തുടക്കമായ കാപ്പുകെട്ടുന്ന ചടങ്ങുമുതൽ പൊങ്കാല, പുറത്തെഴുന്നള്ളത്ത്, ക്ഷേത്ര ദർശനം, വിളക്കുകെട്ട് എഴുന്നള്ളത്ത്, പുറത്തെഴുന്നള്ളത്ത് എന്നിവയെല്ലാം കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കും നടക്കുന്നത്.  ക്ഷേത്രത്തിൽ നടക്കുന്ന കാപ്പുകെട്ടിനും കാപ്പ് അഴിക്കലിനും പൂജാരിമാരും പാട്ട് നടത്തുന്ന കുടുംബത്തിന്റെ പ്രതിനിധിയും മാത്രമേ പങ്കെടുക്കുള്ളു.  


Also Read: ശങ്കരാചാര്യരുടെ കനകധാരാസ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം


അതുപോലെ പതിനായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന കുത്തിയോട്ടത്തിന് ഇത്തവണ ഒരു കുട്ടി മാത്രം ചൂരൽകുത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. താലപ്പൊലിയില്‍ പത്തിനും പന്ത്രണിനും ഇടയില്‍ പ്രായമുള്ള ബാലികമാര്‍ മാത്രമായിരിക്കും പങ്കെടുക്കുക. നേര്‍ച്ച വിളക്കു കെട്ടിനും നിയന്ത്രണങ്ങളുണ്ട്.



എല്ലാത്തിനും ഉപരി പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി ശബരിമലയിലെതു പോലെയാണ്.   അതായത് ക്ഷേത്ര പ്രവേശനം ഓണ്‍ലൈനില്‍ രജിസ്ട്രര്‍ ചെയ്ത ആളുകള്‍ക്കു മാത്രമായി ചുരുക്കും എന്നാർത്ഥം.  ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.