ഇന്ന് ചോറ്റാനിക്കര മകം. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പ്രധാന ദിവസമാണ് കുംഭ മാസത്തിലെ മകം. മകം നാളില്‍ ക്ഷേത്രത്തില്‍ എത്തി തന്റെ സങ്കടമുണര്‍ത്തുന്ന ഭക്തരുടെ മേല്‍ ദേവി അനുഗ്രഹം ചൊരിയുമെന്നാണ് ഐതീഹ്യം. ഫെബ്രുവരി 26 ആയ വെള്ളിയാഴ്ചയാണ് അതായത് ഇന്നാണ് ചോറ്റാനിക്കര മകം.
വിവാഹം വൈകുന്നവര്‍, പരീക്ഷകളില്‍ ഉന്നത വിജയം ആഗ്രഹിക്കുന്നവര്‍, രോഗദുരിതങ്ങളില്‍ കഷ്ടപ്പെടുന്നവര്‍, ബാധ ഉപദ്രവമുള്ളവര്‍ എല്ലാവരും ഇന്നത്തെ മകം തൊഴുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം.
Also Read: ശങ്കരാചാര്യരുടെ കനകധാരാസ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം
മകം തൊഴാന്‍കൂടുതലായി എത്തുന്നത് സ്ത്രീകളാണ്. കണ്ണപ്പന്റെ അടുത്ത ജന്മം വില്വമംഗലത്ത് സ്വാമിയാര്‍ ആയിയാരിക്കും എന്നായിരുന്നല്ലോ ഗുരുവാക്യം. നൂറ്റാണ്ടുകള്‍ക്കു മുന്‍പു സ്വാമിയാര്‍ മകംനാളില്‍ ചോറ്റാനിക്കരയില്‍ എത്തുകയും അന്നുരാത്രി ദേവി സ്വപ്നദര്‍ശനത്തില്‍ കിഴക്കേ തീര്‍ത്ഥത്തില്‍ എന്റെ ഒരു വിഗ്രഹം കിടപ്പുണ്ടെന്നും അത് മുങ്ങിയെടുത്ത് കീഴ്കാവില്‍ പ്രതിഷ്ഠ നടത്തണമെന്നും എന്റെ രൗദ്ര ഭാവം കാരണം ഭക്തര്‍ക്ക് വിഷമം ഉണ്ടാകുന്നതിനാൽ രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാന്‍ എന്നിലെ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് കൊണ്ടുപോകുക എന്നും ദേവി അരുള്‍ചെയ്തു. അങ്ങനെയാണ് മേല്‍കാവില്‍ സ്വാതിക രൂപവും കീഴ്കാവില്‍ രൗദ്ര രൂപവും ഭഗവതി കൈകൊണ്ടത് എന്നാണ് വിശ്വാസം. ആ സമയം ശംഖുചക്രവരദാഭയ മുദ്രകളുമായി സര്‍വ്വാഭരണ വിഭൂഷിതയായ ദേവി നിറപുഞ്ചിരിയോടുകൂടീ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുവെന്നും ഈ ദിവസത്തിന്റെ ഓര്‍മയ്ക്കായാണ് മകം തൊഴല്‍ ആഘോഷിക്കുന്നതെന്നുമാണ് വിശ്വാസം.
പരമഭക്തനായ സ്വാമിയാര്‍ക്ക് വിശ്വരുപ ദര്‍ശനം നല്‍കിയത് പോലെതന്നെ മകം നാളില്‍ സര്‍വ്വസ്വവും അര്‍പ്പിക്കുന്ന ഭക്തര്‍ക്ക് അമ്മ വിശ്വരുപ ദര്‍ശനം നല്‍കുമെന്നുമാണ് വിശ്വാസം. കുംഭത്തിലെ മകം നക്ഷത്രദിവസം 'മകം തൊഴല്‍' എന്ന പേരില്‍ പ്രശസ്തമാകുമെന്നും ഈ ദിവസവും തന്റെ അവതാരദിനമായ തൃക്കാര്‍ത്തികയ്ക്കും മാത്രമാണ് ദേവി ഭക്തര്‍ക്ക് വലതുകൈകൊണ്ട് അനുഗ്രഹം നല്‍കുന്നതെന്നും ഈ ദിവസങ്ങളില്‍ തന്റെ ദര്‍ശനം നേടുന്നവര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകുമെന്നും ദേവീ വില്വമംഗലത്ത് സ്വാമിയാരോട് അരുള്‍ ചെയ്തുവെന്നാണ് ഐതിഹ്യം.
Also Read: ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം
കീഴ്ക്കാവിലാണ് സ്വാമിയാര്‍ ദേവിയെ പ്രതിഷ്ഠിച്ചതെങ്കില്‍ പ്രധാന പ്രതിഷ്ഠ മേല്‍ക്കാവിലാണ്. മേല്‍ക്കാവിലെ പ്രതിഷ്ഠ നാരായണ സമേതയായ ലക്ഷ്മി ദേവിയാണ്. അതുകൊണ്ടാണ് 'അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായ' എന്ന മന്ത്രം ഉരുവിടുന്നത് എന്നാണ് കരുതപ്പെടുന്നത്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ചോറ്റാനിക്കരയില്‍ ആറോട്ടോടെയാണ് പത്തുദിവസത്തെ ഉത്സവാരംഭം എന്ന പ്രത്യേകതയുമുണ്ട്.
മൂന്നു രൂപങ്ങളിലാണ് ഇവിടെ ദേവിയെ ആരാധിക്കുന്നത്. വെള്ളവസ്ത്രത്തില്‍ വിദ്യാദേവിയായ സരസ്വതിയായി (Mookambika) പ്രഭാതത്തിലും, ഉച്ചയ്ക്ക് കുങ്കുമ വസ്ത്രത്തില്‍ ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, വൈകീട്ട് നീലവസ്ത്രത്തില്‍ ദുഖനാശിനിയായ ദുര്‍ഗാദേവിയായും ആരാധിക്കുന്നു. ചോറ്റാനിക്കര അമ്മയെ രാജരാജേശ്വരി സങ്കല്പത്തിലാണ് ആരാധിക്കുന്നത്.
Also Read: ശത്രുദോഷത്തെ അകറ്റാൻ ഈ വഴിപാടുകൾ ഉത്തമം
മഹാലക്ഷ്മി വിഷ്ണുസമേതനായി ആദ്യം പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ പ്രാർത്ഥിക്കുന്നതോടെ ദാരിദ്ര്യവും കടങ്ങളും അകന്ന് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. കൂടാതെ മാനസിക രോഗങ്ങളും സ്വഭാവദൂഷ്യങ്ങളും അമ്മ സുഖപ്പെടുത്തുമെന്നും വിശ്വാസമുണ്ട്. അതുപോലെ നാഗരാജ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ജ്യേഷ്ഠ ഭഗവതിയെ പ്രാർത്ഥിക്കുന്നത് ഐശ്വര്യദോഷവും കലഹങ്ങളും ഒഴിവാക്കുമെന്നും വിശ്വസമുണ്ട്. അതുപോലെ തന്നെ ബ്രാഹ്മണിപ്പാട്ടും ഗുരുതിയും നടത്തിയാല്‍ ജീവിതത്തിലെ തടസങ്ങള്‍ മാറി ഇഷ്ടകാര്യസിദ്ധി കൈവരുമെന്നും വിശ്വാസമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...