Rahu and Mangal Yuti 2022: രാഹുവും ചൊവ്വയും ചേർന്ന് ഒരു പ്രത്യേക യോഗം അതായത് അംഗരാകയോഗം രൂപം കൊള്ളും. ഇത് ജ്യോതിഷത്തിൽ അശുഭകരമായി കണക്കാക്കുന്നു. ജൂൺ 27 മുതൽ ആഗസ്റ്റ്‌ 10 വരെ രാഹുവും ചൊവ്വയും മേടരാശിയിൽ തുടരും. ഈ കൂട്ടുകെട്ട് പല രാശിക്കാർക്കും ഗുണം ചെയ്യും എന്നാൽ ചില രാശിക്കാർക്ക് ദോഷവും ഉണ്ടാകും.   അംഗരാകയോഗം കൊണ്ട് ഏത് രാശിക്കാർക്ക് ഗുണമുണ്ടാകും ആർക്ക് ദോഷമുണ്ടാകും അറിയാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യന്റെ രാശിമാറ്റം ഇടവം രാശിക്കാർക്ക് നൽകും വൻ പുരോഗതി!


മേടം (Aries):   മേടരാശിക്കാർക്ക് ഈ സമയം ബഹുമാനവും ആദരവും വർദ്ധിക്കും. ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും നല്ല ഫലങ്ങൾ ലഭിക്കും.


മിഥുനം (Gemini): ഈ കാലയളവിൽ നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. ബിസിനസ്സിൽ ലാഭമുണ്ടാകും.


Also Read: മേഘ വിസ്ഫോടനം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ.. വീഡിയോ വൈറൽ 


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് അവരുടെ ജോലിയിൽ വിജയം ലഭിക്കും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും. വിദ്യാർത്ഥികൾക്ക് നല്ല സമയം.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബഹുമാനവും ആദരവും ലഭിക്കും. മതപരമായ യാത്രകൾക്കുള്ള യോഗങ്ങൾ ഉണ്ടാക്കും. ഈ കാലയളവിൽ നിങ്ങളുടെ കരിയറിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ അവസരങ്ങൾ ഉണ്ടാകും.


Also Read: ശുക്ര രാശിമാറ്റം: ജൂലൈയിൽ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും! 


തുലാം (Libra): തുലാം രാശിക്കാർക്ക് ഈ കാലയളവിൽ ലാഭമുണ്ടാകും. ജോലി ചെയ്യുന്നവർക്ക് വരുമാനം വർധിപ്പിക്കാൻ കഴിയും.


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ശത്രുക്കളുടെ മേൽ വിജയം ലഭിക്കും. ജോലിയിൽ ലാഭത്തിന് സാധ്യത. രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.


ധനു (Sagittarius): ധനു രാശിക്കാർക്ക് ഈ കാലയളവിൽ പെട്ടെന്ന് ധനലാഭമുണ്ടാകും.  വീടോ വാഹനമോ വാങ്ങാൻ അവസരമുണ്ടാകും.


Also Read: ജൂലൈ 12 ന് ശനി മകരത്തിൽ, ഈ രാശിക്കാർക്ക് കണ്ടകശനിയിൽ നിന്നും മോചനം!


ഈ രാശിക്കാർ സൂക്ഷിക്കുക


ഇടവം, കന്നി, മകരം, കുംഭം, മീനം എന്നീ രാശിക്കാർക്ക് അംഗരാകയോഗം അശുഭകരമായിരിക്കും. ഈ സമയത്ത് പണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥല മാറ്റത്തിന് സാധ്യത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.