Shani Gochar: ജൂലൈ 12 ന് ശനി മകരത്തിൽ, ഈ രാശിക്കാർക്ക് കണ്ടകശനിയിൽ നിന്നും മോചനം!

Shani Gochar: ജൂലൈ 12 ന് ശനി മകരരാശിയിൽ പ്രവേശിക്കും. ഇതിന്റെ ഗുണം ചില രാശിക്കാർക്ക് ലഭിക്കും. ഇവർക്ക് കണ്ടക ശനിയിൽ നിന്നും മോചനം ലഭിക്കും.

Written by - Ajitha Kumari | Last Updated : Jul 5, 2022, 03:01 PM IST
  • ജ്യോതിഷ പ്രകാരം ശനിയുടെ രാശിമാറ്റം വളരെ പ്രധാനമാണ്
  • ശനി രാശി മാറുമ്പോൾ അത് എല്ലാ രാശികളെയും ബാധിക്കും
Shani Gochar: ജൂലൈ 12 ന് ശനി മകരത്തിൽ,  ഈ രാശിക്കാർക്ക് കണ്ടകശനിയിൽ നിന്നും മോചനം!

Shani Gochar: ജ്യോതിഷ പ്രകാരം (Astrology) ശനിയുടെ രാശിമാറ്റം വളരെ പ്രധാനമാണ്. ശനി രാശി മാറുമ്പോൾ അത് എല്ലാ രാശികളെയും ബാധിക്കും. ശനി രാശി മാറുമ്പോൾ (Shani Rashi Parivartan) ചില രാശികളിൽ കണ്ടകശനി ആരംഭിക്കുമെന്നാണ് ജ്യോതിഷികൾ  പറയുന്നത്. അതുപോലെതന്നെ ചില രാശിക്കാർക്ക്  കണ്ടകശനിയിൽ നിന്നും മോചനവും ലഭിക്കും.  ഏപ്രിൽ 12 ന് ശനി വക്രഗതിയിൽ മകരം രാശിയിലേക്ക് പ്രവേശിക്കും.  ഇതിനെ തുടർന്ന് ചില രാശിക്കാർ ശനിദോഷത്തിൽ നിന്ന് മുക്തരാകും. അങ്ങനെ മുക്തരാകുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: Budh Gochar 2022: ജൂലൈ മാസത്തിൽ ബുധൻ മൂന്നു തവണ രാശി മാറും, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി

ശനിയുടെ ഈ വക്രഗതി ഈ രാശിക്കാർക്ക് കണ്ടശനിയിൽ നിന്നും മോചനം ലഭിക്കും.
ജ്യോതിഷ പ്രകാരം ഏപ്രിൽ 29 ന് ശനി കുംഭ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ശനി ഈ രാശിയിൽ പ്രവേശിച്ചയുടൻ മിഥുനം, തുലാം രാശിക്കാർക്ക് ശനിദോഷത്തിൽ നിന്നും മോചനം ലഭിച്ചിരുന്നു. അതേസമയം കർക്കടകം, വൃശ്ചികം രാശിക്കാർക്ക് കണ്ടകശനി ആരംഭിക്കുകയും ചെയ്തു.  ഇപ്പോൾ ജൂലൈ 12 ന് ശനി മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ഈ രാശികളിൾക്ക് ശനിദോഷത്തിൽ നിന്നും മോചനം ലഭിക്കും.  അതായത് ഈ രാശിക്കാർ കണ്ടകശനിയിൽ നിന്നും മുക്തരാകും. ഇതോടെ വൃശ്ചികം, കർക്കടകം രാശിക്കാരുടെ എല്ലാ ജോലികളും നടക്കുകയും, ,ബിസിനസ്സിൽ പുരോഗതിയുണ്ടാകുകയും ചെയ്യും.

Also Read: സൂര്യ സംക്രമണം: ജൂലൈ 16 മുതൽ തുടങ്ങും ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ!

കണ്ടകശനി ഏഴരശ്ശനി എന്നിവയുടെ മഹത്വം (Significance of Shani Sade Sati and Dhaiya) 

ജ്യോതിഷത്തിൽ ഏഴര ശനിയ്ക്കും കണ്ടശനിയ്ക്കും  പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഏഴരശ്ശനി  ഓരോ വ്യക്തിയുടെയും ജീവിതത്തിൽ 3 തവണ സംഭവിക്കും. അതേസമയം കണ്ടകശനിയുടെ പ്രഭാവം ഒരാളിൽ രണ്ടര വർഷത്തോളം നീണ്ടുനിൽക്കും. ഈ സമയത്ത് ഒരു വ്യക്തിക്ക് ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടിവരും. 

ശനിദേവൻ കർമ്മദാതാവായതിനാൽ ഓരോ വ്യക്തിക്കും അവനവന്റെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. ശനിയുടെ ഈ രണ്ടു ദോശ സമയത്തും ദരിദ്രരെയോ നിസ്സഹായരെയോ ഉപദ്രവിക്കരുതെന്നാണ് പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News