Animal Vastu: വീട്ടില്‍ മൃഗങ്ങളെ പരിപാലിക്കുന്നത് നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നിരുന്നാലും, വിശ്വാസമനുസരിച്ച് വളര്‍ത്തു മൃഗങ്ങള്‍ നിങ്ങള്‍ക്ക് ഭാഗ്യവും നിര്‍ഭാഗ്യവും നല്‍കും. ഹൈന്ദവ വിശ്വാസമനുസരിച്ച് ചില മൃഗങ്ങളെ വളര്‍ത്തുന്നത് നിങ്ങള്‍ക്ക് ഭാഗ്യം സമ്മാനിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Indications for Money: വീട്ടിൽ ഈ ജീവികളുടെ വരവ് വളരെ ശുഭസൂചകം!! നിങ്ങളുടെ ഭാഗ്യം മാറും, ഏറെ സമ്പത്ത് ലഭിക്കും!


വാസ്തു ശാസ്ത്രം അടിസ്ഥാനമാക്കി വളര്‍ത്താവുന്ന നിരവധി മൃഗങ്ങളുണ്ട്. അവ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കും എന്ന് മാത്രമല്ല സന്തോഷവും സമാധാനവും നല്‍കും. വാസ്തു ശാസ്ത്രമനുസരിച്ച്  
ഈ മൃഗങ്ങള്‍ ഓരോന്നും ചില നല്ല ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.  നിങ്ങള്‍ക്ക് ഭാഗ്യം സമ്മാനിക്കുന്ന ചില മൃഗങ്ങളെക്കുറിച്ച് അറിയാം  


Also Read:  Dhan Lakshmi Yog: ഈ രാശിക്കാര്‍ സമ്പന്നര്‍!! ധന ലക്ഷ്മി യോഗം നല്‍കും ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും കൃപയും  


നായ


നായ ഭൈരവന്‍റെ സേവകനാണെന്നാണ് പുരാണത്തില്‍ പറയുന്നത്.  നായയെ വളർത്തിയാൽ ലക്ഷ്മീദേവി വീട്ടിൽ കുടികൊള്ളുമെന്നാണ് വിശ്വാസം. കൂടാതെ, പണത്തിന്‍റെ വരവിനുള്ള വഴിയും തുറക്കുന്നു. നായ വീട്ടിലുള്ളത്  കുടുംബാംഗങ്ങളുടെമേല്‍ ഉണ്ടാവാനിടയുള്ള  പ്രതിസന്ധിയെ തടുക്കുമെന്നും പറയപ്പെടുന്നു.  ഒരു നായയെ വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭമാണ്‌. കാരണം നായ വിശ്വസ്തതയെയും സംരക്ഷണത്തെയും പ്രതിനിധീകരിക്കുന്നു.  


മത്സ്യം


വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ മത്സ്യം വളര്‍ത്തുന്നത് ഐശ്വര്യമാണ്. മത്സ്യം വളർത്തിയാൽ വീട്ടിലെ ദാരിദ്ര്യം മാറും. അതോടൊപ്പം വീട്ടിൽ പോസിറ്റീവ് എനർജിയും ഉണ്ടാകും. അക്വേറിയത്തിൽ സ്വർണ്ണ നിറമുള്ള മത്സ്യങ്ങളെ വളര്‍ത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൂടാതെ അക്വേറിയത്തിൽ സൂക്ഷിക്കുന്ന കറുത്ത മത്സ്യം കുടുംബത്തിന് നേര്‍ക്ക് വരാനിരിയ്ക്കുന്ന പ്രതിസന്ധികള്‍  ഒഴിവാക്കും.  വടക്ക് ദിശയില്‍ അക്വേറിയം സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ 7 സ്വര്‍ണ്ണ മത്സ്യവും ഒരു കറുത്ത സ്വര്‍ണ്ണ മത്സ്യവും സൂക്ഷിക്കുകയാണെങ്കില്‍ അത് വീട്ടില്‍ സമ്പത്ത് ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നു.


കുതിര


വാസ്തു ശാസ്ത്ര പ്രകാരം കുതിരയെ വളര്‍ത്തുന്നത് വളരെ ഭാഗ്യമാണ്. ഇത് സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രയോജനകരമാണ്. കുതിര വളരെ ശക്തിശാലിയും ബുദ്ധിശക്തിയുമുള്ള മൃഗമാണ്. കുതിരയെ വളര്‍ത്താന്‍ സാധ്യമല്ലെങ്കിൽ, കുറഞ്ഞത് ഒരു കുതിരയുടെ ചിത്രമോ പ്രതിമയോ വീടുകളില്‍ സ്ഥാപിക്കാം. ഇത് ഏറെ ശുഭാമാണ്.  


ആമ
വാസ്തു ശാസ്ത്ര പ്രകാരം ആമ ശുഭ സൂചകമാണ്. ആമയെ വളര്‍ത്തുന്നത് ഭാഗ്യമാണ്. ആമ  വീട്ടിലുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും ശുഭമായി നടക്കുമെന്നാണ് വിശ്വാസം. ഇതുകൂടാതെ, ആമയെ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ  ലക്ഷ്മിദേവി പ്രസാദിക്കും. ആമയെ നിങ്ങളുടെ വീട്ടില്‍ വടക്ക് ദിശയില്‍ സൂക്ഷിക്കുന്നത് വാസ്തു തത്വങ്ങള്‍ അനുസരിച്ച് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു, അത് സമ്പത്തിനെ പ്രതീകപ്പെടുത്തുന്നു. തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും.


മുയൽ


വാസ്തു ശാസ്ത്രത്തിൽ, മുയലിനെ സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. മുയലിനെ വളർത്തുന്നതിലൂടെ വീടിന്‍റെ  നെഗറ്റീവ് എനർജി ഇല്ലാതാകുന്നു. മുയലിനെ വളര്‍ത്തിയാല്‍  വീട്ടിൽ സന്തോഷം നിലനിൽക്കും.  മുയലുകളെ  വളര്‍ത്തുന്നത് കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. വീട്ടിലെ കുട്ടികള്‍ക്കും ഇത് പ്രയോജനകരമാണ് എന്നാണ് പറയപ്പെടുന്നത്‌. 


( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.