Indications for Money: വീട്ടിൽ ഈ ജീവികളുടെ വരവ് വളരെ ശുഭസൂചകം!! നിങ്ങളുടെ ഭാഗ്യം മാറും, ഏറെ സമ്പത്ത് ലഭിക്കും!

Indications for Money:  ചില ജീവികള്‍ നമ്മുടെ ഭവനങ്ങളില്‍ എത്തുന്നത് ശുഭ സൂചകവും എന്നാല്‍ ചിലത് വളരെ അശുഭകരവുമായി കണക്കാക്കപ്പെടുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ച്, ചില ജീവികള്‍ വീട്ടില്‍ വന്നാല്‍ അത് വളരെ മംഗളകരമാണെന്നും അത് ആ വീട്ടിൽ പണത്തിന്‍റെ വരവിനെ സൂചിപ്പിക്കുന്നു എന്നും പറയപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 02:42 PM IST
  • ചില ജീവികള്‍ നമ്മുടെ ഭവനങ്ങളില്‍ എത്തുന്നത് ശുഭ സൂചകവും എന്നാല്‍ ചിലത് വളരെ അശുഭകരവുമായി കണക്കാക്കപ്പെടുന്നു.
Indications for Money: വീട്ടിൽ ഈ ജീവികളുടെ വരവ് വളരെ ശുഭസൂചകം!! നിങ്ങളുടെ ഭാഗ്യം മാറും, ഏറെ സമ്പത്ത് ലഭിക്കും!

Indications for Money: ഹൈന്ദവ വിശ്വാസത്തില്‍ എല്ലാ ജീവജാലങ്ങളിലും ദൈവം വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ജീവികളിൽ പലതും ആരാധനയോഗ്യമായും കണക്കാക്കപ്പെടുന്നു. 

ചില ജീവികള്‍ നമ്മുടെ ഭവനങ്ങളില്‍ എത്തുന്നത് ശുഭ സൂചകവും എന്നാല്‍ ചിലത് വളരെ അശുഭകരവുമായി കണക്കാക്കപ്പെടുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ച്, ചില ജീവികള്‍ അല്ലെങ്കില്‍ പ്രാണികള്‍ വീട്ടില്‍ വന്നാല്‍ അത് വളരെ മംഗളകരമാണെന്നും അത് ആ വീട്ടിൽ പണത്തിന്‍റെ വരവിനെ സൂചിപ്പിക്കുന്നു എന്നും പറയപ്പെടുന്നു. അതായത് ഈ ജീവികള്‍ വീട്ടിൽ വരുന്നത് സന്തോഷവും ഐശ്വര്യവും സമ്പത്തും നൽകുന്നു. നിങ്ങളുടെ വീട്ടില്‍ ലക്ഷ്മി ദേവിയുടെ വരവിനെ ഇത് സൂചിപ്പിക്കുന്നു!!  

Also Read:  Dhan Lakshmi Yog: ഈ രാശിക്കാര്‍ സമ്പന്നര്‍!! ധന ലക്ഷ്മി യോഗം നല്‍കും ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും കൃപയും 

നിങ്ങളുടെ ഭവനത്തില്‍ സമ്പത്തും ഐശ്വര്യവും നിറയുന്നതിന്‍റെ സൂചന നല്‍കുന്ന ജീവജാലങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.  

Also Read:  Arikomban Fans: അരിക്കൊമ്പനൊടുള്ള സ്നേഹം മൂത്ത്  8 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ച് ആരാധകന്‍

തത്ത: മതഗ്രന്ഥങ്ങളിൽ, തത്തയുടെ ബന്ധം സമ്പത്തിന്‍റെ ദേവനായ കുബേരനുമായി ബന്ധപ്പെട്ടിരിക്കുന്നു.  തത്ത കാമദേവന്‍റെ വാഹനവുമാണ്. പെട്ടെന്ന് ഒരു തത്ത വീട്ടിൽ വന്നാൽ, നിങ്ങളുടെ വീട്ടിൽ ധാരാളം പണം വരാൻ പോകുന്നതിന്‍റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. തൊഴില്‍, ബിസിനസ് മേഖലകളില്‍  വലിയ പുരോഗതി കൈവരിക്കാൻ പോകുന്നു. നിങ്ങളുടെ ജീവിതത്തില്‍ ധാരാളം പണം ഒഴുകിയെത്തും എന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്.  

ആമ: വാസ്തു ശാസ്ത്രം, ഫെങ് ഷൂയി മുതലായവയിൽ ആമയെ വളരെ ശുഭകരമായി കണക്കാക്കുന്നു. അതിനാല്‍, വീട്ടില്‍ ചെമ്പ്, പിച്ചള അല്ലെങ്കിൽ വെള്ളി ക്രിസ്റ്റല്‍ ആമയെ വയ്ക്കുന്നവര്‍ ധാരാളമാണ്. ആമ വീട്ടിൽ ഭാഗ്യവും സന്തോഷവും ഐശ്വര്യവും നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്‌. വീട്ടിൽ ആമ വന്നുകയറിയാല്‍ അത് നിങ്ങളുടെ വീട്ടിൽ ലക്ഷ്മി ദേവി വരുന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. ആമ സമ്പത്തിനൊപ്പം സന്തോഷവും സമാധാനവും നൽകുന്നു. 

കറുത്ത ഉറുമ്പ്:  കറുത്ത ഉറുമ്പുകൾ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ എവിടെയെങ്കിലും പെട്ടെന്ന് ധാരാളം കറുത്ത ഉറുമ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയാൽ, അത് പണം ലഭിക്കുന്നതിന്‍റെ ലക്ഷണമാണ്. ഇതോടൊപ്പം, നിങ്ങളുടെ ഭാഗ്യം തിളങ്ങുന്നതിന്‍റെ സൂചനയാണ്. നിങ്ങൾക്ക് മികച്ച വിജയമോ നേട്ടമോ ലഭിക്കും. 
 
ഇരു തല മൂരി: ഇരു തല മൂരി ലക്ഷ്മിയുടെ വാഹകനായി കണക്കാക്കപ്പെടുന്നു. വളരെ അപൂർവ്വമായി മാത്രം  കാണാറുള്ള ഒന്നാണ് ഇത്. പക്ഷേ ഇത് വീട്ടില്‍ വരുന്നത് വളരെ ശുഭസൂചകമാണ്. ഇരു തല മൂരി ആരെയും കടിക്കുന്നില്ലെന്നാണ് വിശ്വാസം. ഇരു തല മൂരി കടന്നുവരുന്ന വീട്ടിൽ പണത്തിനും ധാന്യങ്ങൾക്കും ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്‌. 

പക്ഷി: കുരുവികൾ വീട്ടിൽ ഇടയ്ക്കിടെ വരുകയോ നിങ്ങളുടെ വീടിന്‍റെ പരിസരത്ത് കൂടുണ്ടാക്കുകയോ ചെയ്യുന്നത് വലിയ സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും അടയാളമാണ്. പക്ഷികൾ കൂടുണ്ടാക്കുന്ന വീട്, പണത്തിനും ധാന്യത്തിനും ഒരു കുറവുമില്ല, ഭാഗ്യം എപ്പോഴും ഒപ്പമുണ്ട് എന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News