Women Hair Wash Rules: നഖം മുറിക്കുന്നത് പോലെ, മുടി മുറിയ്ക്കുന്നതുപോലെ മുടി കഴുകുന്നത് സംബന്ധിച്ചും ജ്യോതിഷത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചില ദിവസങ്ങളില്‍ മുടി കഴുകുന്നത് ഈ അശുഭമാണ്. എന്നാല്‍, ശുഭമായ ദിവസങ്ങളില്‍ മുടി  കഴുകുന്നതുകൊണ്ട് നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മിദേവി പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു. 


Also Read:  Cow Urine Shocking Update: ഗോമൂത്രം കുടിയ്ക്കാന്‍ യോഗ്യമല്ല, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് 


നമുക്കറിയാം, ജ്യോതിഷ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ, വീട്ടിൽ എപ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല, തുടർച്ചയായ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ജ്യോതിഷത്തില്‍ നഖം മുറിയ്ക്കുന്നതിന് ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നതുപോലെ മുടി കഴുകുന്നതിനും ചില നിയമങ്ങളുണ്ട്. അതായത് എല്ലാ ദിവസവും മുടി കഴുകാൻ പാടില്ല. ഇതുമൂലം, വീട്ടിൽ ദാരിദ്ര്യം ഉണ്ടാവാന്‍  ഇടയാകുന്നു. സ്ത്രീകള്‍ക്ക് മുടി കഴുകുന്നതിനുള്ള ശരിയായ ദിവസത്തെക്കുറിച്ച് അറിയാം... 


Also Read:  Covid Update: റെക്കോര്‍ഡ് വേഗതയില്‍ കോവിഡ് വ്യാപനം, കഴിഞ്ഞ 24 മണിക്കൂറില്‍ 5,676 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
 

ജ്യോതിഷം പറയുന്നതനുസരിച്ച് സ്ത്രീകള്‍ക്ക് മുടി കഴുകുന്നതിന് ഒരു നിശ്ചിത ദിവസം നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീകൾ വെള്ളിയാഴ്ച മുടി കഴുകണം. ലക്ഷ്മിദേവിയുടെ ദിവസമാണ് വെള്ളിയാഴ്ച. അതിനാല്‍, ഈ ദിവസം സ്ത്രീകൾ മുടി വൃത്തിയാക്കണം. ഈ ദിവസം മുടി കഴുകുന്നത് ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുകയും അനുഗ്രഹങ്ങൾ ലഭിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതുകൂടാതെ, വെള്ളിയാഴ്ച മുടിവെട്ടുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു. 


ബുധനാഴ്ച മുടി കഴുകുന്നത് അശുഭം


ജ്യോതിഷ പ്രകാരം, അവിവാഹിതരായ പെൺകുട്ടികൾ ബുധനാഴ്ച മുടി കഴുകരുത്. കൂടാതെ,  ഇളയ സഹോദരങ്ങളുള്ള പെൺകുട്ടികൾ ബുധനാഴ്ചകളിൽ മുടി കഴുകുന്നത് ഒഴിവാക്കണം. ബുധനാഴ്ച മുടി കഴുകുന്നവർക്ക് പലവിധ കഷ്ടപ്പാടുകൾ നേരിടേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്‌. അതുകൊണ്ടാണ് ബുധനാഴ്ച അബദ്ധത്തിൽ പോലും മുടി കഴുകരുത് എന്ന് പറയുന്നത്.. 


മംഗളകരമായ സമയം 


ഏതൊരു ശുഭകാര്യത്തിനും ആഘോഷത്തിനും മുന്‍പ് സ്ത്രീകൾ മുടി നന്നായി ഒരുക്കാറുണ്ട്. മുടി വെട്ടുക, മുടി നന്നായി കഴുകുക തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ചെയ്യാറുണ്ട്. ജ്യോതിഷത്തില്‍ പറയുന്നതനുസരിച്ച് ശുഭകരമായ അവസരങ്ങളില്‍ പ്രത്യേകിച്ച് പൗർണ്ണമി, ഏകാദശി, അമാവാസി എന്നിവയിൽ മുടി കഴുകുന്നത് നിഷേധിച്ചിരിയ്ക്കുന്നു. അതായത് ഈ ശുഭദിനങ്ങള്‍ക്ക് മുന്‍പ് ഈ ജോലികളെല്ലാം നന്നായി ചെയ്യുക. 


വ്രതം അനുഷ്ഠിക്കുന്ന ദിവസം മുടി കഴുകുന്നത് അശുഭം 


ഏതെങ്കിലും ദിവസം വ്രതം അനുഷ്ഠിക്കുന്ന ദിവസം അബദ്ധത്തിൽ പോലും മുടി കഴുകരുതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്‌. അതായത്, ഉപവാസത്തിന് ഒരു ദിവസം മുമ്പ് മുടി നന്നായി കഴുകി വൃത്തിയാക്കുക. നേരെമറിച്ച്, ഏതെങ്കിലും കാരണത്താൽ വ്രതാനുഷ്ഠാന ദിവസം മുടി കഴുകേണ്ടി വന്നാൽ, മുടിയിൽ പച്ച പാൽ പുരട്ടി മുടി കഴുകാം.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.