Cow Urine Shocking Update: ഗോമൂത്രം കുടിയ്ക്കാന്‍ യോഗ്യമല്ല, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

Cow Urine Shocking Update:  ഏറെ അപകടകരമായ ബാക്ടീരിയയുള്ള ഗോമൂത്രം മനുഷ്യർ നേരിട്ട് കുടിച്ചാല്‍ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്ന്  ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് നടത്തിയ പഠനം തെളിയിയ്ക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 01:48 PM IST
  • ഏറെ അപകടകരമായ ബാക്ടീരിയയുള്ള ഗോമൂത്രം മനുഷ്യർ നേരിട്ട് കുടിച്ചാല്‍ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് നടത്തിയ പഠനം തെളിയിയ്ക്കുന്നു.
Cow Urine Shocking Update: ഗോമൂത്രം കുടിയ്ക്കാന്‍ യോഗ്യമല്ല, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

Cow Urine Shocking Update: ഗോമൂത്രം കുടിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക,  ഗോമൂത്രത്തിൽ അപകടകാരികളായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട് എന്നും ഇത് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ല എന്നും വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്.

ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച്  (Indian Council for Agricultural Research - ICAR) നടത്തിയ  ഗവേഷണ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതോടെ ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന അവകാശവാദവുമായി പ്രമുഖ മൃഗ ഗവേഷണ സ്ഥാപനം രംഗത്തെത്തി.

Also Read:   DGCA Update: അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി, നിര്‍ദ്ദേശം നല്‍കി ഡിജിസിഎ
 
പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഗോമൂത്രം മനുഷ്യർ നേരിട്ട് ഉപയോഗിക്കുന്നത് ഏറെ അപകടകരമാണ്. ഏറെ അപകടകരമായ ബാക്ടീരിയയുള്ള ഗോമൂത്രം മനുഷ്യർ നേരിട്ട് കുടിച്ചാല്‍ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്ന്  ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് നടത്തിയ പഠനം തെളിയിയ്ക്കുന്നു. 

Also Read:  Banking Scam: നിങ്ങള്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ടോ? ഉടൻ ഡിലീറ്റ് ചെയ്തോളൂ, അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും

ഐവിആർഐയിൽ നടത്തിയ ഗവേഷണത്തിന് ഭോജ് രാജ് സിംഗിനൊപ്പം മൂന്ന് പിഎച്ച്ഡി വിദ്യാർത്ഥികളും പങ്കു ചേര്‍ന്നിരുന്നു. കൊറോണ വ്യാപിക്കുന്ന സമയത്ത് ഗോമൂത്രം ഇന്ത്യയിൽ വീണ്ടും ശ്രദ്ധ നേടിയ സമയത്താണ് ICAR-IVRI യുടെ ഈ ഞെട്ടിക്കുന്ന  പ്രസ്താവന.

ഇ–കോളി സാന്നിധ്യമുള്ള ഏകദേശം 14 തരം ബാക്ടീരിയകൾ ഗോമൂത്രത്തിൽ ഉണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇത് ഉദരസംബന്ധമായതടക്കം മറ്റ് പല  അസുഖങ്ങൾക്കും വഴിതെളിക്കുന്നു. ഗോമൂത്രം പരിശുദ്ധമാണെന്ന ഒരു വിഭാഗം ആളുകളുടെ വാദം അംഗീകരിക്കാൻ കഴിയില്ല. ഏതൊരു സാഹചര്യത്തിലും ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല,  ശുപാര്‍ശ ചെയ്യാനും സാധിക്കില്ല, അദ്ദേഹം പറഞ്ഞു. 

2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ പ്രാദേശിക പശു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും വിവിധ ഇനങ്ങളില്‍പ്പെട്ട പശുകളില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്‍റെ സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്.   

അതേസമയം, ഈ പഠന റിപ്പോര്‍ട്ടിനെ തള്ളി വെറ്റിറനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ മേധാവി ആര്‍എസ് ചൗഹാന്‍ രംഗത്തെത്തി. ശുദ്ധീകരിച്ച ഗോമൂത്രമാണ് മനുഷ്യന് കുടിക്കാന്‍ യോഗ്യമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം  ശുദ്ധീകരിച്ച ഗോമൂത്രം ക്യാന്‍സറിനെയും കൊവിഡിനെയും പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും അഭിപ്രായപ്പെട്ടു. 
 
IVRI ഇന്ത്യയിലെ ഒരു മികച്ച മൃഗ ഗവേഷണ സ്ഥാപനമാണ്.  COVID-19 പകർച്ചവ്യാധി വീണ്ടും പെരുകുന്ന സമയത്ത് ഗോമൂത്രം അണുനാശിനിയായും മറ്റ് മാർഗ്ഗങ്ങളിലൂടെയും ഉപയോഗിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി അവകാശവാദങ്ങൾ ഉയരുന്ന സമയത്താണ്  ICAR-IVRI-യുടെ പ്രസ്താവന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News