Shani Dashami Drishti Effect:  ന്യായത്തിന്റെ ദേവനാണ് ശനിയുടെ ദൃഷ്ടി എല്ലാവര്ക്കും ഭയമുള്ളതാണ് കാരണം ശനിയുടെ ശുഭ-അശുഭ ദർശനം ജനജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.  ശനി സംതൃപ്തനാണെങ്കിൽ ആ വ്യക്തി ജീവിതത്തിൽ വളരെയധികം പുരോഗതി കൈവരിക്കും. പേരും പണവും സമ്പത്തും പ്രശസ്തിയും സമ്പാദിക്കും. എന്നാൽ ശനിയുടെ കോപ ദൃഷ്ടി ഒരു വ്യക്തിയുടെ ജീവിതം ദുസ്സഹമാകും.  അവർക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഈ സമയത്ത് ശനി സ്വന്തം ത്രികോണ രാശിയായ കുംഭത്തിലാണ്. ഇതോടൊപ്പം 2023 ഏപ്രിൽ 11 മുതൽ ശനിയുടെ പത്താം ദർശനം കുംഭത്തിൽ നിന്ന് വൃശ്ചിക രാശിയിൽ പതിക്കും. ശനിയുടെ പത്താം ദർശനം ഈ 3 രാശിയിലുള്ളവർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.  ഈ രാശിക്കാർക്ക് ശനി ബമ്പർ ഗുണങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Gochar 2023: കാത്തിരിപ്പിന് മണിക്കൂറുകൾ മാത്രം... ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ മിന്നി തിളങ്ങും!


ഇടവം (Taurus): ശനിയുടെ പത്താം ഭാവം ഇടവ രാശിയുടെ കർമ്മ ഗൃഹത്തിലാണ്. ഇതുമൂലം ഇക്കൂട്ടർ ഏത് ജോലി ചെയ്താലും അതിൽ വിജയം നേടും. തൊഴിൽരംഗത്ത് പുരോഗതി, പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കാനുള്ള ശക്തമായ സാധ്യത, ബിസിനസിൽ ലാഭം, സമൂഹത്തിൽ ആദരവും പ്രവർത്തനവും വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ശനിയുടെ പത്താം ഭാവ ദർശനത്തിന്റെ ഗുണം ലഭിക്കും. വെല്ലുവിളികൾ നേരിടേണ്ടി വരും. എന്നാൽ ആത്മവിശ്വാസത്തോടെ അവ നേരിടും. വ്യവസായികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കലാമേഖലയുമായി ബന്ധപ്പെട്ടവർക്ക് നേട്ടമുണ്ടാകും.


Also Read: Viral Video: മൂർഖനെ പിടിക്കുന്ന രീതി കണ്ടോ? കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ശനിയുടെ പത്താം ഭാവം വളരെ അനുകൂലമായിരിക്കും. ഇവർക്ക് ഏഴര ശനിയുടെ രണ്ടാം ഘട്ടം  നടക്കുകയാണ് എങ്കിലും ഇവർക്ക് ഈ സമയം നല്ല ഫലങ്ങൾ ലഭിക്കും. തൊഴിൽ അന്വേശിക്കുന്നവർക്ക് അത് ലഭിക്കും.  പ്രമോഷൻ ലഭിച്ചേക്കാം, സാമ്പത്തിക തലത്തിൽ ആശ്വാസം,  ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾക്ക് ബുദ്ധിപരമായി തീരുമാനങ്ങൾ എടുക്കാൻ കഴിയും അത് ഗുണം ചെയ്യും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.