ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
2013ൽ പൊൻകുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽവെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് മൊഴി. കൊല്ലം സ്വദേശിയുടെ പരാതിയിൽ ഈമാസം 23നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത 354 പ്രകാരമാണ് കേസ്. പരാതിയിൽ വിശദമായ മൊഴിയെടുക്കും.
Read Also: എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹരിച്ചു
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറിയത്. പോക്സോ സ്വഭാവമുള്ള വെളിപ്പെടുത്തലിൽ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴി നൽകുന്നവരുടെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും കേസ് എടുക്കുകയെന്നും 20 മൊഴികൾ ഗൗരവതരമെന്നുമായിരുന്നു എസ്ഐടി അറിയിച്ചത്.
അതേസമയം റിപ്പോർട്ടിൽ പ്രത്യേക ബെഞ്ചിന്റെ സിറ്റിംഗ് ഒക്ടോബര്‍ മൂന്നിന് നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് എടുത്തതെന്നും കഴിഞ്ഞ നാല് വര്‍ഷം എന്തു ചെയ്യുകയായിരുന്നുവെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.