Raksha Bandhan 2023 Shubh Sanyog after 200 Years:  സഹോദര-സഹോദരി സ്‌നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന് ഇനി ഒരാഴ്ച മാത്രം. ഈ വർഷം ഈ ഉത്സവം രണ്ട് ദിവസങ്ങളിലായിട്ടാണ് ആഘോഷിക്കുന്നത്, അതായത് ആഗസ്റ്റ് 30, 31 തീയതികളിൽ. 200 വർഷങ്ങൾക്ക് ശേഷം ഈ വർഷം ബുധാദിത്യയോഗം, രവിയോഗം, ശതഭിഷ നക്ഷത്രം എന്നിവയുടെ വളരെ അപൂർവമായ സംയോജനമാണ് രൂപപ്പെടുന്നത്.  ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ ഈ 3 രാശിക്കാരുടെ ജീവിതത്തിൽ ലോട്ടറി അടിക്കാൻ വരെ ഈ സമയം ഭാഗ്യമുണ്ടാകും എന്നാണ്. ഇവർക്ക് ഈ സമയം എല്ലാ ഭാഗത്തുനിന്നും ലാഭമുണ്ടാകൺ സാധ്യതയുണ്ട്.  ആ 3 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Vakri 2023: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിത്തിളങ്ങും, ലഭിക്കും വൻ സമ്പത്ത്!


ധനു (sagittarius): ഇത്തവണത്തെ രക്ഷാബന്ധൻ ധനു രാശിക്കാർക്ക്  വളരെ നല്ലതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തിൽ ഐക്യമുണ്ടാകും. ശമ്പളം കൂടാതെ നിങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും. പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യത.


ചിങ്ങം (leo): ഈ രക്ഷാബന്ധൻ ചിങ്ങം രാശിക്കാരുടെ ഭാഗ്യം തുറക്കും. ലക്ഷ്മി മാതാവിന്റെ അനുഗ്രഹം നിങ്ങളുടെ മേൽ ചൊരിയുകയും പെട്ടെന്ന് അപ്രതീക്ഷിതമായി പണം ലഭിക്കുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തിലുംഈ സമയം നിങ്ങൾക്ക് അത്ഭുതകരമായിരിക്കും. ഈ സമയത്ത് നിങ്ങൾ ഒരു പുതിയ നിക്ഷേപത്തിനായി തീരുമാനിക്കും അത് ഭാവിയിൽ നല്ല വരുമാനമുണ്ടാക്കും.


Also Read: Dhana Rajayoga: ധനരാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും പണത്തോടൊപ്പം പ്രശസ്തിയും!


മിഥുനം (Gemini): രക്ഷാബന്ധൻ ദിനത്തിൽ (രക്ഷാബന്ധൻ 2023 ശുഭ് സന്യോഗ്) ഉണ്ടാകുന്ന അപൂർവ യാദൃശ്ചികത മിഥുനം രാശിക്കാരുടെ ജീവിതത്തിൽ നിന്നും ധനത്തിന്റെ പ്രതിസന്ധി അവസാനിപ്പിക്കും. പെട്ടെന്നുള്ള ധനലാഭം നിങ്ങളെ സമ്പന്നരാക്കും. ഇക്കാരണത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടാകും. മുമ്പത്തേക്കാൾ കൂടുതൽ സമ്പാദ്യം ഉണ്ടാക്കാൻ കഴിയും. രക്ഷാബന്ധൻ മുതൽ നിങ്ങൾക്ക് നല്ല ദിനങ്ങൾ ആരംഭിക്കും. റിയൽ എസ്റ്റേറ്റിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.