Good Sleep: നമ്മുടെ മനസിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഏറ്റവും ആവശ്യമാണ് നല്ല ഉറക്കം. ഉറക്കം എന്ന് പറയുന്നത് നമുക്കറിയാം, നമ്മുടെ ശരീരം സ്വയം അറ്റകുറ്റപ്പണികള്‍ നടത്തുന്ന സമയമാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Wallet and Money: പേഴ്സില്‍  ഈ സാധനങ്ങള്‍ സൂക്ഷിക്കുന്നത് ദാരിദ്യം ക്ഷണിച്ചു വരുത്തും 


ഹൃദയത്തിന്‍റെയും രക്തക്കുഴലുകളുടെയും ചെറിയ ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് നല്ല ഉറക്കം ലഭിക്കുമ്പോഴാണ്.  ഉറക്കമില്ലായ്മ എന്നത് ഒരു പ്രാഥമിക ആരോഗ്യ പ്രശ്‌നമാണ്. ഇത് പല കാരണങ്ങള്‍ക്കൊണ്ടും ഉണ്ടാകാം.   


എന്നാല്‍, വാസ്തു  ശാസ്ത്രമനുസരിച്ച് രാത്രി ഉറക്കത്തിന്‍റെ പൂർണ്ണമായ പ്രയോജനങ്ങൾ ലഭിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. അതായത് ചില സാധനങ്ങള്‍ നമ്മുടെ ബെഡ്റൂമില്‍ നിന്നും തീര്‍ച്ചയായും ഒഴിവാക്കണം. നല്ല രാത്രി ഉറക്കം  ലഭിക്കാന്‍ നമ്മുടെ ബെഡ്റൂമില്‍ നിന്നും, കിടക്കയില്‍നിന്നും  ഒഴിവാക്കേണ്ട സാധനങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം....  


1. മൊബൈൽ ഫോണുകൾ


നല്ല  രാത്രി ഉറക്കത്തിന് ആദ്യം ഒഴിവാക്കേണ്ട വസ്തുവാണ്  മൊബൈൽ ഫോണുകൾ.  നമുക്കറിയാം, ഇന്ന് മിക്കവരുടെയും തലയിണയ്ക്ക് താഴെയോ തലയിണയുടെ അടുത്തോ കിടക്കയുടെ സൈഡ് ടേബിളിലോ മൊബൈൽ ഫോൺ ഉണ്ടാവും. നമ്മെ സംബന്ധിച്ചിടത്തോളം ഇന്ന് ഒഴിവാക്കാനാകാത്ത വസ്തുവാണ് മൊബൈല്‍ ഫോണ്‍.  


 മൊബൈൽ ഫോണ്‍ എങ്ങിനെയാണ്‌ നമ്മുടെ ഉറക്കത്തിന് തടസമാകുന്നത്?   


മൊബൈൽ ഫോണുകൾ മൊബൈൽ ടവറുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുവെന്ന് നമുക്കറിയാം. ഇത് ധാരാളം  electromagnetic radiation സൃഷ്ടിക്കുന്നു. നിങ്ങൾ ഒരു മോശം നെറ്റ്‌വർക്ക് ഏരിയയിലായിരിക്കുമ്പോഴോ മൊബൈൽ ചാർജിൽ സൂക്ഷിക്കുമ്പോഴോ ഈ റേഡിയേഷന്‍ വളരെ കൂടുതലായിരിയ്ക്കും. ഇത്തരത്തില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാന്‍ രാത്രിയില്‍ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുക അല്ലെങ്കിൽ എയർപ്ലെയിൻ മോഡിൽ വയ്ക്കുക.  ഇത് രണ്ടും സാധ്യമല്ല എങ്കില്‍  നിങ്ങളുടെ ഉറങ്ങുന്ന സ്ഥാനത്ത് നിന്ന് 7 അടിയിൽ കൂടുതൽ അകലെ മൊബൈല്‍ വയ്ക്കുക.  


വൈഫൈ റൗട്ടറുകൾ
നിങ്ങള്‍ക്കറിയാം  വൈഫൈ റൗട്ടറുകൾ മൊബൈൽ ഫോണുകളേക്കാൾ കൂടുതൽ റേഡിയേഷൻ സൃഷ്ടിക്കുന്നു. അതിനാൽ കിടപ്പുമുറികളിൽ ഇവ സ്ഥാപിക്കാൻ പാടില്ല.  വൈഫൈ റൗട്ടറുകൾ  ബെഡ്റൂമില്‍ വയ്ക്കേണ്ടതായി വന്നാല്‍ രാത്രിയിൽ അവ ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക.


സോഫ്റ്റ്‌ ടോയ്സ് 
 
സോഫ്റ്റ്‌ ടോയ്സ്  അന്തരീക്ഷത്തില്‍നിന്നുള്ള ഈര്‍പ്പം വലിച്ചെടുക്കുകയും അഴുക്കും പൊടിയും അതില്‍ അടിയുകയും ചെയുന്നു. അതിനാല്‍ ഇത്തരം കളിപ്പാട്ടങ്ങള്‍  ഉറക്ക സമയത്ത് നമ്മുടെ ബെഡിന് സമീപം വയ്ക്കാതിരിയ്ക്കുന്നതാണ് ഉത്തമം.  


ബോക്സ് ബെഡ്  (Storage Bed) 
 
ഇന്നത്തെക്കാലത്ത് വീടുകളില്‍ ആവശ്യത്തിന് സ്ഥലം ഉണ്ടാകാറില്ല. ആ അവസരത്തില്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു ഉപാധിയായാണ്‌  ഇത്തരം ബെഡുകള്‍. എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇത്തരം ബെഡുകള്‍  ആരോഗ്യത്തിന് നല്ലതല്ല.  ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്, കിടക്കയ്ക്ക് താഴെ സ്വതന്ത്രമായി വായു സഞ്ചാരം ആവശ്യമാണ്‌. അതിനാല്‍, ഇത്തരം കിടക്കകള്‍ ബെഡ് റൂമില്‍നിന്നും ഒഴിവാക്കാം.  


ഇരുണ്ട പെയിന്‍റിംഗുകൾ 


മിക്ക ആളുകളുടേയും ബെഡ്റൂമില്‍ പെയിന്‍റിംഗ് ഉണ്ടാകും. വളരെ  തെളിച്ചമുള്ള ഒരു പെയിന്‍റിംഗ്  നിങ്ങള്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നത് തടയുന്നു. എന്നാല്‍, ഇരുണ്ട  പെയിന്‍റിംഗ് നിങ്ങളുടെ മാനസികാവസ്ഥ തളർത്തുന്നു. അതിനാല്‍, ബെഡ്റൂമില്‍ നിങ്ങളുടെ കിടക്കയുടെ പിന്നില്‍ പെയിന്റിംഗ് തൂക്കിയിടാതിരിക്കുന്നതാണ് നല്ലത്.


വാസ്തു ശാസ്ത്രം പറയുന്ന ഇത്തരം ലളിതമായ നുറുങ്ങുകള്‍ പുന്തുടര്‍ന്ന്  നല്ല ആരോഗ്യവും സമാധാനപരമായ ഉറക്കവും ആസ്വദിക്കാം... 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.