Surya Gochar 2023 Effect: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ 2023 ഓഗസ്റ്റ് 17-ന് സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയിൽ വരുന്ന സൂര്യൻ വിവിധ രാശികളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. ചിലർക്ക് പ്രതികൂല ഫലങ്ങൾ ഉണ്ടായേക്കാം. സൂര്യൻ സംക്രമിക്കുന്നതോടെ ചിങ്ങത്തിൽ ബുധൻ, ചൊവ്വ, സൂര്യൻ എന്നിവയുടെ സംയോജനം ഉണ്ടാകും. ഈ കൂട്ടുകെട്ട് മൂലം ചില രാശിക്കാർക്ക് ഒരു മാസത്തേക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സൂര്യന്റെ സംക്രമം മൂലം ഏതൊക്കെ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം - സൂര്യൻ രാശി മാറുന്ന കാലഘട്ടത്തിൽ കോപം നിയന്ത്രിക്കുക. കുടുംബത്തിൽ സങ്കീർണതകൾ ഉണ്ടാകാം. മാനസിക സമ്മർദ്ദം വർദ്ധിച്ചേക്കാം. ഈ കാലയളവിൽ, നിങ്ങൾ സംവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.


കന്നി- സൂര്യ സംക്രമണം കന്നിരാശിക്കാരെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവും ശ്രദ്ധിക്കുക. ഈ കാലയളവിൽ ആരെയും അന്ധമായി വിശ്വസിക്കരുത്, ധനനഷ്ടം ഉണ്ടാകാം.


Also Read: Lucky Zodiac Sign: ഇനി ശ്രാവണ മാസം; ഓഗസ്റ്റ് 17 മുതൽ 31 വരെ ഈ രാശിക്കാർക്ക് ഭാഗ്യം ഇരട്ടിക്കും, ലാഭം മാത്രം! 


കുംഭം - കുംഭം രാശിക്കാർ സൂര്യൻ സംക്രമിക്കുന്ന സമയത്ത് ജാഗ്രത പാലിക്കുക. പങ്കാളിത്ത ബിസിനസ് ആണ് നടത്തുന്നതെങ്കിൽ അതിൽ തർക്കം വരാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക.


മീനം - സൂര്യൻ സംക്രമണം മീനരാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഈ കാലയളവിൽ ഏത് തീരുമാനവും വളരെ ശ്രദ്ധയോടെ എടുക്കുക. ധനനഷ്ടം ഉണ്ടാകാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഏത് ജോലിയും ക്ഷമയോടെയും ശാന്തതയോടെയും പൂർത്തിയാക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.