Lucky Zodiac Sign: ഇനി ശ്രാവണ മാസം; ഓഗസ്റ്റ് 17 മുതൽ 31 വരെ ഈ രാശിക്കാർക്ക് ഭാഗ്യം ഇരട്ടിക്കും, ലാഭം മാത്രം!

Sravana Masam Lucky Zodiac Sign: ചില രാശിക്കാർക്ക് ആഡംബര ജീവിതം നയിക്കാനുള്ള മികച്ച അവസരം ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 05:55 PM IST
  • നാഗപഞ്ചമിക്കൊപ്പം നിരവധി ഉത്സവങ്ങൾക്കും ഈ മാസം തുടക്കം കുറിക്കുന്നുണ്ട്.
  • ആഗസ്റ്റ് 31 രാഖി പൗർണമി ദിനത്തിലാണ് ശ്രാവണ മാസം അവസാനിക്കുന്നത്.
  • ജ്യോതിഷത്തിൽ ഈ മാസം വളരെ പ്രധാനമാണ്.
Lucky Zodiac Sign: ഇനി ശ്രാവണ മാസം; ഓഗസ്റ്റ് 17 മുതൽ 31 വരെ ഈ രാശിക്കാർക്ക് ഭാഗ്യം ഇരട്ടിക്കും, ലാഭം മാത്രം!

കഴിഞ്ഞ മാസം ആരംഭിച്ച സൂപ്പർ മൂൺ നാളത്തെ അമാവാസിയോടെ അവസാനിക്കും. ഇതോടെ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ശ്രാവണ മാസത്തിന് തുടക്കമാകും. നാഗപഞ്ചമിക്കൊപ്പം നിരവധി ഉത്സവങ്ങൾക്കും ഈ മാസം തുടക്കം കുറിക്കുന്നുണ്ട്. അതുകൊണ്ട് ജ്യോതിഷത്തിൽ ഈ മാസം വളരെ പ്രധാനമാണ്. ആഗസ്റ്റ് 31 രാഖി പൗർണമി ദിനത്തിലാണ് ശ്രാവണ മാസം അവസാനിക്കുന്നത്. ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 31 വരെ ചില രാശിക്കാർക്ക് പല ഗുണങ്ങളും ലഭിക്കുമെന്നും കൂടാതെ ഭാഗ്യം ഇരട്ടിയാകുമെന്നുമാണ് ജ്യോതിഷത്തിൽ പറയുന്നത്. 

ഈ രാശിക്കാർക്ക്, ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 31 വരെ ലാഭം മാത്രം!

കർക്കടക രാശി: കർക്കടക രാശിക്കാർക്ക് ശ്രാവണ മാസത്തിൽ മറ്റെല്ലാ രാശികളേക്കാളും കൂടുതൽ നേട്ടങ്ങൾ ലഭിക്കും. ശ്രാവണ മാസത്തിൽ അവർ ആഡംബര ജീവിതം നയിക്കും. മാത്രമല്ല, കലാരംഗത്തുള്ളവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കുമെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ബിസിനസ് ചെയ്യുന്നവർക്ക് നിക്ഷേപം നടത്താനുള്ള ശരിയായ സമയമായി ഇതിനെ കണക്കാക്കാം. എന്നാൽ കർക്കടകം രാശിക്കാർ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ കാലുകൾക്ക് പരിക്കോ വേദനയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

ALSO READ: തുളസിയ്ക്ക് വെള്ളം ഒഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ലക്ഷ്മി ദേവിയുടെ കൃപ എന്നുമുണ്ടാകും

ചിങ്ങം: ശ്രാവണ മാസത്തിൽ ചിങ്ങം രാശിക്കാർക്കും പല ഗുണങ്ങളും ലഭിക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. ഈ സമയത്ത് മനോവീര്യം വർദ്ധിക്കുന്നതിനാൽ, ധാരാളം ഗുണങ്ങളുണ്ട്. മാത്രമല്ല, എല്ലാവരുടെയും ബുദ്ധിശക്തി ഇരട്ടിയാകും. സംസാരശേഷി കൂടുന്നത് കൊണ്ട് സമൂഹത്തിൽ ബഹുമാനം വർധിക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. പ്രണയബന്ധങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

ഇടവം: ശ്രാവണ മാസത്തിൽ ഇടവം രാശിക്കാർക്ക് പല നേട്ടങ്ങളും വന്നുചേരും. അവർക്ക് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ ലഭിക്കും. കൂടാതെ, സമൂഹത്തിൽ ബഹുമാനവും വർദ്ധിക്കുന്നു. എന്നാൽ ഈ സമയം, പിതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അല്ലെങ്കിൽ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. അതേസമയം, ഈ സമയത്ത് പ്രണയബന്ധങ്ങൾ മെച്ചപ്പെടാനും സാധ്യതയുണ്ട്. ഇതുകൂടാതെ നിരവധി യാത്രകൾ ചെയ്യാനും ഈ സമയത്ത് അവസരമുണ്ടെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. 

മേടം: മേടം രാശിക്കാർക്ക് വരും ദിവസങ്ങളിൽ പല തരത്തിലുള്ള നേട്ടങ്ങളും ലഭിക്കും. ഇതുകൂടാതെ പുതിയ വാഹനങ്ങളും വീടും വാങ്ങാനും അവസരമുണ്ടെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. കുട്ടികളിൽ നിന്നും നല്ല വാർത്തകൾ കേൾക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ സമ്മർദ്ദം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, ചെലവ് വർധിക്കാനും സാധ്യതയുണ്ട്. അതിനാൽ, ചെലവ് കുറയ്ക്കുന്നതിന് നിരവധി നടപടികൾ കൈക്കൊള്ളണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News