Food Eating Direction: വാസ്തു ശാസ്ത്രം വീടിനും മനുഷ്യനും വളരെ പ്രധാനമാണ്. വാസ്തു ശാസ്ത്രത്തിന്‍റെ നിയമങ്ങൾ പാലിക്കാത്തതുമൂലം ഒരു വ്യക്തിക്ക് ജീവിത്തില്‍ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. വാസ്തു ശാസ്ത്രത്തിൽ ദിശകൾക്കും സ്ഥലങ്ങൾക്കും വളരെ പ്രധാനപ്പെട്ട സ്ഥാനം നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ശരിയായ രീതിയില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത് കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Sun Transit in Cancer 2023: സൂര്യ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം ചൊരിയും!! ആഗസ്റ്റ്‌ 16 വരെ സുവര്‍ണ്ണകാലം 
 
വാസ്തു ശാസ്ത്രത്തില്‍ ഭക്ഷണം കഴിക്കുന്നത് സംബന്ധിച്ച് പല തരത്തിലുള്ള നിയമങ്ങളും നൽകിയിട്ടുണ്ട്. ശരിയായ ദിശയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കുന്നു, അല്ലാത്തപക്ഷം ജീവിതം നരകതുല്യമാകും.


Also Read:  UCC: ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം, എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി 
 


ഭക്ഷണം നമ്മുടെ ആരോഗ്യവും നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഊർജ്ജവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ വാസ്തു ശാസ്ത്രത്തിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. അതായത്, വാസ്തു ശാസ്ത്രം അനുസരിച്ച്, പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്.  


അതായത്, ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും. ഭക്ഷണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാസ്തു നുറുങ്ങുകൾ നമുക്ക് അറിയാം.


ഭക്ഷണം എപ്പോഴും ശരിയായ ദിശയ്ക്ക് അഭിമുഖമായി ഇരുന്നു വേണം കഴിയ്ക്കാൻ. വാസ്തു ശാസ്ത്ര പ്രകാരം കിഴക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് എനർജി ലഭിക്കും. ഭക്ഷണം നന്നായി ദഹിക്കുകയും ആയുസ്സ് വർദ്ധിക്കുകയും ചെയ്യുന്നു. 


ഭക്ഷണം വടക്കോട്ട് ദർശനമായി ഇരുന്ന് കഴിക്കുന്നതും നല്ലതാണ്. ഇത് മാനസിക പിരിമുറുക്കവും രോഗങ്ങളും ഒഴിവാക്കുന്നു. ആരോഗ്യം നല്ല നിലയിൽ തുടരുന്നു. മനസ്സ് ശാന്തമായി  തുടരുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച്, പണമോ കൂടുതൽ അറിവോ നേടാൻ ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും വടക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കണം. ഇതുകൂടാതെ, പുതിയ ജോലി ആരംഭിക്കുന്ന ആളുകൾ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കണം. 


ബിസിനസ്സ് ചെയ്യുന്നവരോ ജോലിയിൽ വേഗത്തിൽ പുരോഗതി ആഗ്രഹിക്കുന്നവരോ പടിഞ്ഞാറ് ദിശയെ  അഭിമുഖീകരിച്ച്‌ വേണം ഭക്ഷണം കഴിക്കാൻ. ഇത് സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നു. 


തെക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഒരിയ്ക്കലും ഭക്ഷണം കഴിക്കരുത്. ഇതാണ് യമന്‍റെ ദിശ. ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. എന്നിരുന്നാലും, നിങ്ങൾ  കൂട്ടമായി ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾക്ക് ഏത് ദിശയിലും അഭിമുഖീകരിക്കാം. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.