Bad Omens Hints Poverty: നമ്മുടെ  ജീവിതത്തിൽ അപ്രതീക്ഷിതമായി ചിലത് സംഭവിക്കുമ്പോൾ  ചെറിയ ഒരു ആശങ്ക തോന്നാറുണ്ട്. ഉള്ളിന്‍റെ ഉള്ളിൽ അരുതാത്തത് എന്തോ സംഭവിക്കാന്‍ പോകുന്നു എന്നൊരു തോന്നൽ...   എന്നാല്‍ ചിലപ്പോഴൊക്കെ ഈ ആശങ്ക ശരിയെന്ന് തോന്നും വിധം ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Transit: കന്നി രാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും    
 
മതഗ്രന്ഥങ്ങളിൽ ഇത്തരം ചില ശുഭകരവും അശുഭകരവുമായ അടയാളങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അതായത് ഇത്തരം കാര്യങ്ങൾ ഭാവിയിൽ സംഭവിക്കാൻ പോകുന്ന മംഗളകരവും അശുഭകരവുമായ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒരാൾക്ക് നൽകും എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഈ അടയാളങ്ങൾ കൃത്യസമയത്ത് ശരിയായ വിധത്തിൽ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ  ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ സമയങ്ങൾ വരുന്നതിനു മുമ്പുതന്നെ നമ്മെ ഉണർത്തുന്ന ഇത്തരം നിരവധി സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ അവയെക്കുറിച്ചുള്ള ധാരണക്കുറവ് നമ്മെ ജാഗ്രത പാലിക്കുന്നതിൽ നിന്ന് അകറ്റി നിര്ത്തുന്നു.  


Also Read:  Loksabha Election 2024:  മോദിയും യോഗിയും മാത്രം മതി!! ഉത്തര്‍ പ്രദേശിലെ 80 സീറ്റുകളും ലക്ഷ്യമിട്ട് BJP
  
വാസ്തു ശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ ജീവിതത്തിൽ ദാരിദ്ര്യത്തിന് കാരണമാകുന്ന അത്തരം നിരവധി കാര്യങ്ങൾ സംഭവിക്കാം. അതായത്, സൂചനകൾ ആ വ്യക്തിക്ക് ലഭിക്കാം.ഈ കാര്യങ്ങൾ അവഗണിച്ചാൽ, ഭാവിയിൽ പണം നഷ്ടപ്പെടാനുള്ള സാധ്യത വർദ്ധിക്കും. 


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്‌ വീട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദാരിദ്ര്യത്തിന്‍റെ ലക്ഷണമാണ്, അതായത്, ഇത്തരം സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ മനസിലാക്കാം നിങ്ങളുടെ കുടുംബം ദാരിദ്ര്യത്തിന്‍റെ പിടിയിലാകാൻ പോകുന്നുവെന്ന്... 


ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിൽ പണം എത്തുന്നതിന് മുൻപ് പല തരത്തിലുള്ള അടയാളങ്ങൾ ലാഭിക്കാം. അതായത് ലക്ഷ്മി ദേവി നിങ്ങളുടെ ഭവനത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ചില സൂചനകൾ നൽകുന്നു എന്ന് സാരം. അതേപോലെതന്നെ, ഒരു വ്യക്തിക്ക് പണം നഷ്ടപ്പെടുന്നതിന് മുൻപോ  ലക്ഷ്മി ദേവി നിങളുടെ വീട്  ഉപേക്ഷിച്ചു പോവുന്നതിനു മുൻപും പല തരത്തിലുള്ള സൂചനകൾ ലഭിക്കുന്നു. അതായത്, ഒരു വ്യക്തിയുടെ ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, ദാരിദ്ര്യം തുടങ്ങിയവയെക്കുറിച്ച് ഈ അടയാളങ്ങൾ മുൻകൂട്ടി പറയുന്നു. ലക്ഷ്മി ദേവിയുടെ കോപത്തെ സൂചിപ്പിക്കുന്ന അത്തരം ചില അടയാളങ്ങളെക്കുറിച്ച് അറിയാം...  


ആഭരണങ്ങൾ നഷ്ടപ്പെടുന്നത് അല്ലെങ്കിൽ മോഷണം പോകുന്നത്  


വാസ്തുവിൽ സ്വർണ്ണവും വെള്ളിയും വളരെ ശുഭകരമായി കണക്കാക്കപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ, അത് ലക്ഷ്മീ ദേവിയുടെ അപ്രീതിയുടെ അടയാളമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വിലപിടിപ്പുള്ള ആഭരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ജീവിതത്തിൽ വരാനിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുകയും വേണം.   


ഇടയ്ക്കിടെ പാൽ തിളച്ചു പോകുന്നത് 


ജ്യോതിഷ ഗ്രന്ഥങ്ങൾ അനുസരിച്ച്, പാൽ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലക്ഷ്മി ദേവിക്ക് പാലും മധുരപലഹാരങ്ങളും സമർപ്പിച്ചാൽ, ദേവി ഉടൻ സന്തുഷ്ടയാകുമെന്ന് പറയപ്പെടുന്നു, അങ്ങനെ ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. എന്നാൽ, വീട്ടിൽ പാൽ തിളച്ചു പോകുന്നത് അശുഭകരമാണ്. ഇങ്ങനെ സംഭവിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടതും ലക്ഷ്മീ ദേവിയോട് മാപ്പ് പറയേണ്ടതുമാണ്. ഇതോടൊപ്പം വെള്ളിയാഴ്ച സമ്പത്തിന്‍റെ ദേവിയെ പ്രത്യേകം ആരാധിക്കുകയും വേണം.  


മണി പ്ലാന്‍റ് ഉണങ്ങുന്നു


നിങ്ങളുടെ വീട്ടിൽ നാട്ടു വളർത്തുന്ന മണി പ്ലാന്‍റ് ഒരു കാരണവുമില്ലാതെ ഉണങ്ങുകയാണെങ്കിൽ, അത് അശുഭകരമായ അടയാളമായി കണക്കാക്കപ്പെടുന്നു. ഇത് ആർക്കെങ്കിലും സംഭവിച്ചാൽ ലക്ഷ്മീദേവിയുടെ കോപത്തിന്‍റെ ലക്ഷണമാണെന്നാണ് പറയപ്പെടുന്നത്. മണി പ്ലാന്‍റ് സമ്പത്തിനെ ആകർഷിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, മണി പ്ലാന്‍റ് ഉണങ്ങുന്നത് ഭാവിയിൽ വരാനിരിയ്ക്കുന്ന പണനഷ്ടത്തെ സൂചിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, പണ വിനിമയത്തിൽ ശ്രദ്ധാലുവായിരിക്കുക.    
 
വീട്ടിലെ ടാപ്പ് ചോർന്നൊലിക്കുന്നു


ചോർന്നൊലിക്കുന്ന ടാപ്പ് വാസ്തുവിൽ വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് പണ നഷ്ടത്തിന് കാരണമാകുന്നതായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വീടിന്‍റെ അടുക്കളയിൽ നിന്നോ കുളിമുറിയിൽ നിന്നോ വാട്ടർ ടാങ്കിൽ നിന്നോ വെള്ളം ഒഴുകുന്ന സാഹചര്യം  ഉണ്ട് എങ്കിൽ അത് യഥാസമയം ശരിയാക്കുന്നതാണ് നല്ലത്. നിങ്ങൾ ഇത് അവഗണിക്കുകയാണെങ്കിൽ, അത് നിങ്ങളെ സാവധാനം പണനഷ്ടത്തിലേക്ക് നയിക്കുന്നു. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.