Loksabha Election 2024: 2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേയ്ക്ക് കടന്നിരിയ്ക്കുകയാണ് രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിച്ചിരിയ്ക്കുന്ന അവസരത്തിൽ വോട്ടർമാരുടെ മനമറിയാനും സീറ്റ് ഉറപ്പിക്കാനുമുള്ള തന്ത്രപ്പാടിലാണ് നേതാക്കൾ.
Also Read: IMD Weather Forecast: ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം, ഏറ്റവും കൂടുതൽ അംഗങ്ങളെ ലോക്‌സഭയിലേക്ക് അയയ്ക്കുന്ന സംസ്ഥാനം തുടങ്ങി നിരവധി പ്രത്യേകതകൾ ഉത്തർ പ്രാദേശിനുണ്ട്. ഉത്തർ പ്രദേശ് ആർക്കൊപ്പമോ കേന്ദ്രത്തിൽ അധികാരം അവർക്കൊപ്പം എന്നൊരു പഴമൊഴി കൂടിയുണ്ട്. അതിനാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും ലക്ഷ്യമിടുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്.
Also Read: Mars Transit: കന്നി രാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും
സംസ്ഥാനം ഭരിയ്ക്കുന്ന ബിജെപി ഇതിനോടകം തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. 2014ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ മോദി തരംഗത്തില്‍ ഉത്തർ പ്രദേശിൽ ബിജെപി നേടിയത് 71 സീറ്റുകൾ ആയിരുന്നു. എന്നാൽ, 2019 ൽ അത് 62 ആയി കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടാൻ പാർട്ടിയ്ക്ക് കഴിഞ്ഞുവെങ്കിലും ബിജെപിയുടെ തട്ടകമായ ഉത്തർ പ്രദേശിൽ പ്രതീക്ഷിച്ച അത്ര സീറ്റുകൾ നേടാൻ പാർട്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംഭവിച്ച ക്ഷീണം ഇക്കുറി മാറ്റിയെടുക്കാനുള്ള പൂർണ്ണ തയ്യാറെടുപ്പിലാണ് ബിജെപി. ഉത്തർ പ്രദേശ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ചു കഴിഞ്ഞു. ഒരു അടിയുറച്ച ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്‍റെ വളർച്ച, ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ശക്തമായ പ്രതിച്ഛായയും അദ്ദേഹത്തിന്‍റെ വ്യക്തിത്വവും 2024 ലോക്‌സഭാ തി രഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്ന ഉറപ്പിലാണ് ബിജെപി അണികൾ.
കൂടാതെ, രാമക്ഷേത്രം, പ്രധാനമന്ത്രി മോദിയുടെ പ്രഭാവം, യോഗിയുടെ മാന്ത്രികത, നേതാക്കളുടെ സംഘടനാ വൈദഗ്ധ്യം, സർക്കാർ പദ്ധതികളുടെ ശരിയായ വിനിയോഗം ന്യൂന പക്ഷങ്ങൾക്ക് സർക്കാർ നൽകുന്ന പരിഗണന, യോഗിയുടെ ബുൾഡോസർ രാഷ്ട്രീയം ഇതൊക്കെയാണ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ കുറിപ്പടികൾ. ഇത് ബിജെപിയുടെ സോഷ്യൽ മീഡിയ ടീം ശരിയായി വിനിയോഗിക്കുന്നുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജനപ്രീതിയും ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ നെടുംതൂണായി തുടരുമ്പോഴും, പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 80 സീറ്റുകൾ നേടി വിജയകരമായ ഓട്ടം പൂർത്തിയാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥനത്തെ 80 സീറ്റിലും വിജയം നേടി ഉത്തർപ്രദേശ് അടുത്ത സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പാർട്ടിയുടെ അടിയുറച്ച വിശ്വാസം.
ഉത്തർ പ്രദേശിലെ ബിജെപിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ പ്രേരക ശക്തിയായിരിയ്ക്കും
ഒരു ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്‍റെ വളർന്നുവരുന്ന പ്രതിച്ഛായ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇത് സംസ്ഥാനത്ത് ബിജെപിയ്ക്ക് ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്ന് ബി.ജെ.പി അണികൾക്ക് ഉറപ്പുണ്ട്.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ കരുത്തുറ്റ വിജയത്തിന് ശേഷം സംസ്ഥാനത്ത് നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും അടുത്തിടെ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലും യോഗി ഘടകത്തിന് വൻ വിജയം സമ്മാനിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ്ണ തയ്യറെടുപ്പിലാണ് ബിജെപി. അടിസ്ഥാന തലം മുതൽ ഇതിനായി മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ബൂത്തുതലം മുതൽ പ്രവർത്തകരെ അണിനിരത്തി വൻ പ്രചാരണ പദ്ധതിയാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയ്ക്ക് ശക്തമായ വേരുകൾ ഉള്ള സീറ്റുകളിൽ പ്രവർത്തകർ അണിനിരക്കുമ്പോൾ താരതമ്യേന ദുർബലമെന്ന് തോന്നുന്ന സീറ്റുകളിൽ ശക്തരായ നേതാക്കൾ അണിനിരക്കും.
യുപിയിൽ മുൻ തിരഞ്ഞെടുപ്പുകളിൽ മാന്ത്രികവിദ്യ പ്രവർത്തിച്ച സുനിൽ ബൻസലിനോട് 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. യുപിയിൽ 2024ലെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, ഭരണവിരുദ്ധ ഘടകത്തെ നേരിടാൻ ബിജെപിയും ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി 70 വയസിന് മുകളിലുള്ളവർക്ക് ഇത്തവണ ടിക്കറ്റ് ലഭിക്കാൻ സാധ്യതയില്ല. അതായത്, 70 കടന്നു എന്ന കാരണത്താൽ ചില സ്ഥാനാർത്ഥികളെ ഒഴിവാക്കിയേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നു. ചിലർക്ക് അവരുടെ മണ്ഡലങ്ങളിൽ മോശം പ്രകടനം കാഴ്ച വച്ചതിന്‍റെ പേരിലും ടിക്കറ്റ് നഷ്ടപ്പെടാം.
ബിജെപിയെ സംബന്ധിച്ചിടത്തോളം, പ്രതിക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ കാരണങ്ങൾ ഏറെയാണ്, കുടുംബ രാഷ്ട്രീയം, സ്വജനപക്ഷപാതം, അഴിമതി, എന്നിവ ഉയർത്തിക്കാട്ടി പ്രതിക്ഷത്തെ നിർവ്വീര്യമാക്കാനാണ് ബിജെപി ശ്രമിക്കുക. ഛിന്നഭിന്നമായ, ഐക്യമില്ലാത്ത പ്രതിപക്ഷം ഇത്തവണയും ബിജെപിയ്ക്ക് വൻ വിജയം ഉറപ്പാക്കും എന്ന വിശ്വാസത്തിലാണ് ബിജെപി യുടെ ഓരോ ചുവടു വയ്പ്പും.
ന്യൂനപക്ഷങ്ങളും ദളിത് സമുദായങ്ങളും അടങ്ങിയ വലിയൊരു വോട്ട് ബാങ്ക് ബിജെപി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അകന്നു നിന്നിരുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി, എസ്ബിഎസ്പി എന്നീ പാർട്ടികൾ ഇപ്പോൾ ബിജെപിയ്‌ക്കൊപ്പമാണ്. ഇത് പാർട്ടിയ്ക്ക് വലിയ നേട്ടമാണ് സമ്മാനിയ്ക്കുക. കൂടാതെ, മാഫിയയ്‌ക്കെതിരെയുള്ള യോഗിയുടെ ബുൾഡോസർ പ്രചാരണവും പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമാകും. മൊത്തത്തിൽ പറഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശ് തൂത്തുവാരാൻ ബിജെപിയ്ക്ക് മോദിയും യോഗിയും മാത്രം മതി....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...