Basant Panchami 2022: അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും നല്ല ബുദ്ധി തെളിയാൻ ഈ സരസ്വതീമന്ത്രം ചൊല്ലുക
Basant Panchami 2022: മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസത്തിലാണ് എല്ലാ വര്‍ഷവും വസന്ത പഞ്ചമി ആഘോഷിക്കുന്നത്. ഈ നാളിലാണ് സരസ്വതി പൂജ നടത്തുന്നത്.
Basant Panchami 2022: മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസത്തിലാണ് എല്ലാ വര്‍ഷവും വസന്ത പഞ്ചമി ആഘോഷിക്കുന്നത്. ഈ നാളിലാണ് സരസ്വതി പൂജ നടത്തുന്നത്. പുരാണങ്ങളിൽ പറയുന്നതനുസരിച്ച് വസന്തപഞ്ചമി നാളിലാണ് അറിവിന്റെയും വിദ്യയുടേയും കലയുടേയും ദേവതയായ സരസ്വതി ദേവി ജനിച്ചത്. ബ്രഹ്‌മദേവന്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോള്‍ ചുറ്റും നിശബ്ദതയായിരുന്നു. പിന്നെ സംസാരത്തിന്റെയും കലയുടെയും ദേവതയുടെ അഭാവം അനുഭവപ്പെട്ടു തുടര്‍ന്ന് അദ്ദേഹം സരസ്വതി ദേവിയെ ആവാഹിച്ചുവെന്നാണ് വിശ്വാസം.
ഇതിന്റെ അടിസ്ഥാനത്തിൽ വസന്തപഞ്ചമി നാളിലാണ് താമരയില്‍ കയ്യിൽ വീണയും പുസ്തകവുമായി സരസ്വതി ദേവി പ്രത്യക്ഷപ്പെട്ടുവെന്നാണ് അനുമാനം. മാത്രമല്ല അന്നുമുതല്‍ എല്ലാ വര്‍ഷവും വസന്തപഞ്ചമി നാളില്‍ സരസ്വതി പൂജ നടത്തിവരുന്നുവെന്നും പറയപ്പെടുന്നു.
സരസ്വതി പൂജ 2022: മുഹൂര്‍ത്തം
മാഘ ശുക്ല പഞ്ചമി തിഥി ഫെബ്രുവരി 05 ന് അതായത് ഇന്ന് പുലര്‍ച്ചെ 03.47 മുതല്‍ ഫെബ്രുവരി 06 ന് പുലര്‍ച്ചെ 03:46 വരെയാണ്. ഈ വര്‍ഷത്തെ വസന്തപഞ്ചമി നാളില്‍ സിദ്ധയോഗം വൈകുന്നേരം 05:42 വരെ ഉണ്ടാകും. സരസ്വതി പൂജയ്ക്ക് വൈകുന്നേരം 04:09 മുതല്‍ പിറ്റേന്ന് രാവിലെ വരെ യോഗം നിലനില്‍ക്കും. ഫെബ്രുവരി 05 ന് രാവിലെ 07:07 മുതല്‍ ഉച്ചയ്ക്ക് 12:35 വരെയാണ് സരസ്വതി പൂജയുടെ മുഹൂര്‍ത്തം. ഈ സമയം നിങ്ങള്‍ക്ക് സ്‌കൂളിലോ വീട്ടിലോ സരസ്വതി ദേവിയെ ആരാധിക്കാം.
Also Read: Surya Gochar: സൂര്യന്റെ രാശിമാറ്റം: ഈ 5 രാശിക്കാർക്ക് പ്രത്യേക കൃപ ഒപ്പം ധനലാഭവും
സരസ്വതി പൂജായുടെ രീതി
സരസ്വതി ദേവിയുടെ വിഗ്രഹമോ ചിത്രമോ മുന്നില്‍ വച്ച്. അതില്‍ ഗംഗാജലം തളിച്ച് ശുദ്ധിവരുത്തുക. ശേഷം ദീപം, ധൂപവര്‍ഗ്ഗങ്ങള്‍ എന്നിവ ദേവിയുടെ മുന്നില്‍ കൊളുത്തി വച്ച് വീട്ടിൽ പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുക. ശേഷം സരസ്വതി ബീജ മന്ത്രം, സരസ്വതി പൂജ ധ്യാന മന്ത്രം, സരസ്വതീഗായത്രി മന്ത്രം എന്നിവ ചൊല്ലുന്നതിലൂടെ സരസ്വതി ദേവി പ്രസാദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും.
സരസ്വതി ബീജ മന്ത്രം
ഓം ഏം ഏം ഏം മഹാസരസ്വതയെ നമഃ:
സരസ്വതി പൂജ ധ്യാന മന്ത്രം
'യാ കുന്ദേന്ദു തുഷാരഹാര ധവളാ യാ ശുഭ്രവസ്ത്രാവ്രതഃ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപത്മാസനഃ
യാ ബ്രഹ്‌മാച്യുത ശങ്കരപ്രഭൃതിഭിര്‍ദേവൈഃ സദാ വന്ദിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശേഷജാദ്യാപഹാ
ശുക്ലാം ബ്രഹ്‌മവിചാരസാരപരമാഘാം ജഗദ്‌വ്യാപനി
വീണാപുസ്തക ധാരിണീമഭയദാം ജാഡ്യന്ധകാരപഹാം.
ഹസ്‌തേ സ്ഫടിക മാളികാ വിദ്ധതീ പദ്മാസനേ സംസ്ഥിതം.
വന്ദേ താം പരമേശ്വരീ ഭഗവതീ ബുദ്ധിപ്രദാം ശാരദാം
സരസ്വതീഗായത്രി മന്ത്രം
ഓം സരസ്വതേ വിദ്യാമഹേ ബ്രഹ്‌മപുത്രിയേ ധീമഹി തന്നോ ദേവി പ്രചോദയാം
ഓം വാക്‌ദേവിയേ ഛാ വിദ്യാമഹേ വിരിഞ്ജി പത്‌നിയാ ഛാ ധീമഹേ തന്നോ വാണി പ്രചോദയാം
ഓം വാക്‌ദേവിയേ ഛാ വിദ്യാമഹേ കാമരാജായ ധീമഹീ തന്നോ ദേവി പ്രചോദയാം
Also Read: Dream Interpretation: ഈ 4 സ്വപ്നങ്ങൾ കാണുന്നത് അശുഭകരം! ഇത് പണത്തെയും കരിയറിനെയും ബാധിക്കുന്നു
മാഘമാസത്തിലെ വസന്തകാലത്തിന്റെ അഞ്ചാം ദിവസമായ വസന്ത പഞ്ചമിയുടെ ആഘോഷവേളയില്‍ സരസ്വതി ഗായത്രി മന്ത്രം ചൊല്ലുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. സരസ്വതി ഗായത്രി മന്ത്രം ജപിക്കുന്നത് വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പോളീഷ് ചെയ്യാനും പരീക്ഷകള്‍ക്കും മറ്റും പരിഭ്രാന്തി അനുഭവിക്കുന്നവരുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കാനും കഴിയുമെന്നും പറയപ്പെടുന്നു. സരസ്വതി മന്ത്രം പതിവായി ജപിക്കുന്നത് സംസാരം, ഓര്‍മ്മശക്തി, പഠനത്തില്‍ ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...