U19 World Cup Final IND vs ENG: ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മത്സരം നടക്കുന്നത് ഇന്ത്യൻ സമയം വൈകുന്നേരം 6:30 നാണ്. നാലു തവണ കിരീടം നേടിയ ഇന്ത്യ ഇത്തവണയും കിരീട ലക്ഷ്യത്തോടെയാണ് മൈതാനത്ത് ഇറങ്ങുന്നത്. ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട് ആണ്. 24 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഫൈനൽ കളിക്കുന്നത്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ എട്ടാമത്തെ ഫൈനലിനാണ് താരങ്ങൾ ഇന്നിറങ്ങുന്നത്.
98 ൽ കന്നി ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് അണ്ടർ 19 ഫൈനലിൽ പ്രവേശിക്കുന്നത്. ഇന്ത്യ ഇതുവരെ 2000, 2008, 2012, 2018 എന്നീ 4 വർഷങ്ങളിലാണ് കിരീടം സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അണ്ടർ 19 ലോകകപ്പിൽ അഞ്ചാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. സെമിയിൽ കരുത്തരായ ഓസീസ് പടയെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീം അണ്ടർ 19 ലോകകപ്പ് ഫൈനലിൽ എത്തിയത്.
Also Read: ബീജിംഗ് വിന്റർ ഒളിമ്പിക്‌സിലെ ഏക ഇന്ത്യൻ അത്‌ലറ്റ്, മുഹമ്മദ് ആരിഫ് ഖാനെ പരിചയപ്പെടാം..
ഇത് ഇന്ത്യയുടെ എട്ടാം ഫൈനൽ പ്രവേശനമാണ്. മത്സരത്തിന്റെ ചരിത്രത്തിൽ തുടർച്ചയായ നാലാം തവണ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീം എന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ടൂർണമെന്റിനിടെ ക്യാപ്റ്റൻ യഷ് ദൂൽ ഉൾപ്പെടെയുള്ളവർക്ക് കൊറോണ ബാധിച്ചെങ്കിലും പ്രതിസന്ധികളെ ശക്തമായി തരണം ചെയ്തുകൊണ്ട് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമും ഒപ്പത്തിനൊപ്പമാണ്. കലാശപ്പോരിൽ നിർണായകമാകുന്നത് ഇന്ത്യൻ സ്പിന്നർമാരെ ഇംഗ്ലണ്ട് എങ്ങനെ നേരിടും എന്നതാണ്. 5 കളിയിൽ ഇന്ത്യൻ സ്പിന്നർമാർ വീഴ്ത്തിയത് 26 വിക്കറ്റാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കിരീടപ്പോരാട്ടത്തിന് ടോസ് നേടുന്നവർ തന്നെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തേക്കുമെന്നാണ്. 2021 അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യൻ പട ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിൽ പറന്നിറങ്ങിയത്.
Also Read: Dream Interpretation: ഈ 4 സ്വപ്നങ്ങൾ കാണുന്നത് അശുഭകരം! ഇത് പണത്തെയും കരിയറിനെയും ബാധിക്കുന്നു
ഈ മത്സരം എപ്പോൾ, എവിടെ നടക്കും, അതിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാനാകും, ഓൺലൈൻ സ്ട്രീമിംഗ് എവിടെ കാണാനാകും ഇതിനെ കുറിച്ചും നമുക്കറിയാം...
1. അണ്ടർ 19 ലോകകപ്പിന്റെ ഫൈനൽ മത്സരം എവിടെയാണ് നടക്കുന്നത്?
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള U-19 ലോകകപ്പ് ഫൈനൽ (IND vs ENG) ആന്റിഗ്വയിലെ നോർത്ത് സൗണ്ടിലുള്ള സർ വിവിയൻ റിച്ചാർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (Sir Vivian Richards Cricket Ground) നടക്കുന്നത്.
2. മത്സരം എപ്പോഴാണ് നടക്കുക?
ഫെബ്രുവരി അഞ്ചിന് അതായത് ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം നടക്കുക. മത്സരം തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ടോസ് നടത്തും.
3. ഏതൊക്കെ ടിവി ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാൻ കഴിയും?
സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിന്റെ (Star Sports Network) വിവിധ ഭാഷാ ചാനലുകളിൽ ഈ മത്സരം സംപ്രേക്ഷണം ചെയ്യും.
4. മത്സരം ഓൺലൈനിൽ കാണാൻ കഴിയുമോ?
കഴിയും. മത്സരത്തിന്റെ ഓൺലൈൻ സ്ട്രീമിംഗ് Disney+Hotstar ആപ്പിൽ കാണാനാകും. ഓൺലൈനിൽ കാണുന്നതിന് നിങ്ങൾ ഈ ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...