Vastu Tips for Bathroom: നാം വീടുകളില്‍ നിത്യേന ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തും. അതായത് ഈ സാധനങ്ങള്‍  ഉപയോഗിക്കാന്‍ ചില രീതികള്‍ ഉണ്ട്, അവ തെറ്റുമ്പോഴാണ് ഇവ നമുക്ക് ദോഷകരമായി ഭവിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടും അടുക്കളയുമായി ബന്ധപ്പെട്ട വാസ്തു ശാസ്ത്രപരമായ കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക്  ഏറെ  താത്പര്യമാണ്. എന്നാല്‍ വീടുപോലെതന്നെ പ്രധാനമാണ് കുളിമുറിയും. കുളിമുറി ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ എന്ന സാമ്പത്തിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. 


Also Read:  Lucky Girls: ഈ പെണ്‍കുട്ടികള്‍ അതീവ ഭാഗ്യശാലികള്‍, ഭര്‍തൃഗൃഹത്തിന് ഐശ്വര്യവും മാതാപിതാക്കള്‍ക്ക് ഭാഗ്യവും


അതായത്, കുളിമുറിയിൽ പോലും വാസ്തു പ്രകാരമുള്ള സാധനങ്ങൾ സൂക്ഷിക്കേണ്ടതും ഉപയോഗിക്കേണ്ടതും നമ്മുടെ വീടിന്‍റെ, കുടുംബത്തിന്‍റെ  പുരോഗതിയ്ക്കും ഐശ്വര്യത്തിനും  അനിവാര്യമാണ്.  


Also Read:  Vastu Tips for Clocks: ക്ലോക്ക് നിശ്ചലമായോ? ഉടന്‍ നീക്കം ചെയ്യാം, അല്ലെങ്കില്‍ കനത്ത നഷ്ടം


വാസ്തു പ്രകാരം, കുളിമുറിക്കും നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്, അതിനാൽ അവിടെ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ ബാധിക്കും. കുളിമുറിയില്‍ സൂക്ഷിക്കുന്ന ഒഴിഞ്ഞ ബക്കറ്റ് നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും എന്ന കാര്യം ഒരുപക്ഷേ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉളവാക്കും. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? കുളിമുറിയില്‍ സൂക്ഷിക്കുന്ന ഒഴിഞ്ഞ  ബക്കറ്റ്  നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കും. അതായത്, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന  സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.  


കുളിമുറിയില്‍ ഒഴിഞ്ഞ ബക്കറ്റ് സൂക്ഷിക്കരുത്


പലപ്പോഴും ആളുകൾ കുളിച്ചതിന് ശേഷം ബക്കറ്റ് കാലിയായി സൂക്ഷിക്കുന്നു. എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നത് മറ്റൊന്നാണ്. വാസ്തു ശാസ്ത്രമനുസരിച്ച് അങ്ങനെ ചെയ്യുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം ഒഴിഞ്ഞ ബക്കറ്റ് ഒരിക്കലും കുളിമുറിയിൽ വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി  ഉണ്ടാക്കും. നിങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ, ഇക്കാര്യം ശ്രദ്ധിക്കുക. അറിയാതെപോലും  ഈ തെറ്റ് ആവര്‍ത്തിക്കരുത്.   


കുളിമുറിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്താണ്?


നിങ്ങള്‍ കുളികഴിഞ്ഞ് മടങ്ങുമ്പോള്‍ ബക്കറ്റിൽ കുറച്ച് വെള്ളം നിറച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ  ചെയ്യുന്നതുവഴി നിങ്ങളുടെ ജീവിതത്തിലും വീട്ടിലും പണത്തിന്‍റെ ഒഴുക്ക് ഉണ്ടാകുമെന്നാണ് ഇതിനർത്ഥം. 


ഏതു നിറത്തിലുള്ള  ബക്കറ്റ് ആണ് കുളി മുറിയില്‍ ഉപയോഗിക്കേണ്ടത്?  


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് നീല നിറം ശനിയുടെയും രാഹുവിന്‍റെയും അശുഭകരമായ [പ്രഭാവത്തെ കുറയ്ക്കാന്‍ സഹായിയ്ക്കുന്നു. ശനി, രാഹു ദോഷം ഉള്ളവർ ബാത്ത്റൂമിൽ ഒരു നീല ബക്കറ്റും ഒരു നീല മഗ്ഗും എപ്പോഴും സൂക്ഷിക്കുക. ഇത് രാഹുവിന്‍റെയും ശനിയുടെയും അശുഭഫലങ്ങളിൽ നിന്ന് ഒരു പരിധിവരെ ആശ്വാസം നൽകുന്നു. ഇതുകൂടാതെ, നിങ്ങൾക്ക് സമ്പത്തും സാമ്പത്തിക ശക്തിയും ലഭിക്കണമെങ്കിൽ, ബാത്ത്റൂമിൽ നീല ടൈലുകൾ ഉപയോഗിക്കുക. ഇത്തരം മാറ്റങ്ങള്‍ വരുതുന്നതോടെ  നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം കാണുവാന്‍ സാധിക്കും,   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.