ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്ന തുളസിയ്ക്ക് ആയുര്‍വേദ ചികിത്സയില്‍ പ്രധാന സ്ഥാനമാണ് ഉള്ളത്. രണ്ടുതരത്തിലുള്ള തുളസിയാണ് ഉള്ളത്. ഇതില്‍ പച്ച നിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കില്‍ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസി കൃഷ്ണ തുളസിയെന്നുമാണ് അറിയപ്പെടുന്നത്. തുളസി ശരിക്കും ഒരു ഔഷധമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നതിനും ബാക്ടീരിയ, ചര്‍മ്മരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും തുളസിയുടെ ഉപയോഗംകൊണ്ട് സാധിക്കും. കൂടാതെ അസുഖങ്ങള്‍ വരുന്ന സമയത്ത് നമ്മള്‍ വീട്ടില്‍ നടത്തുന്ന പ്രതിവിധികളില്‍ പോലും തുളസി ഒഴിവാക്കാനാവാത്ത ഘടകമാണ്.


Also read: ദിവസവും ഭാഗ്യ സൂക്തം ജപിക്കുന്നത് ഉത്തമം.. 


അതുകൊണ്ടുതന്നെ പഴമക്കാര്‍ തുളസിയ്ക്ക് കൊടുത്തിരുന്ന സ്ഥാനവും പ്രധാനമാണ്. പണ്ടൊക്കെ ആളുകള്‍ തുളസിയില ചെവിയുടെ പുറകില്‍ ചൂടാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നാണക്കേട് കരുതി ആരും അതൊന്നും ചെയ്യുന്നില്ല. 


മനുഷ്യശരീരത്തിലെ ആഗിരണശക്തി കൂടുതലുള്ള സ്ഥലം ചെവിയാണെന്ന് പഴമക്കാര്‍ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അവര്‍ ചെവിയുടെ പിന്നില്‍ വച്ചിരുന്നത്. മാത്രമല്ല നമ്മുടെ പേഴ്സില്‍ ഒരു തുളസിയില വയ്ക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. പ്രത്യേകിച്ചും എവിടെയെങ്കിലും യാത്രപോകുന്നതിന് മുന്നേ ആണെങ്കില്‍ അത്യുത്തമമെന്നാണ് വിശ്വാസം.  ഇങ്ങനെ ചെയ്താല്‍ യാത്ര ശുഭകരമായി ലക്ഷ്യസ്ഥാനത്തിലെത്തുമെന്നാണ് വിശ്വാസം. 


സാധാരണയായി പേഴ്സില്‍ പണം നിറയാന്‍ പല വിധത്തിലുള്ള ഉപായങ്ങളും ജ്യോതിഷവും വാസ്തുവുമെല്ലാം നിര്‍ദ്ദേശിക്കുന്നുണ്ട്.  അതില്‍ പ്രധാനം തുളസിയിലതന്നെയാണ്. തുളസിയില്‍ മഹാവിഷ്ണുവിന്‍റെയും മഹാലക്ഷ്മിയുടേയും സാന്നിധ്യമുണ്ടെന്നാണ് ദേവിഭാഗവതത്തില്‍ പറയുന്നത്.


അതുകൊണ്ടാണ് തുളസിമാല ധരിക്കുന്നവര്‍ക്കും തുളസിക്കാട് കണ്ട് മരിക്കുന്നവര്‍ക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് പറയുന്നത്. അതുകൊണ്ടുതന്നെയാണ് അശുദ്ധിയുള്ളപ്പോള്‍ തുളസിയെ സ്പര്‍ശിക്കരുതെന്നും തുളസിയുടെ അടുത്തേയ്ക്ക് പോകരുതെന്നും പഴമക്കാര്‍ പറയുന്നത്.


Also read: സർവൈശ്വര്യത്തിന് മഹാലക്ഷ്മി സ്തവം... 


തുളസിത്തറക്കെട്ടി അതില്‍ കൃഷണതുളസി നട്ട് സംരക്ഷിക്കുന്നത് വളരെ നല്ലതാണ്.  തുളസിത്തറയില്‍ വിളക്ക് വയ്ക്കുന്നതും ദിവസവും മൂന്നു തവണ മന്ത്രജപത്തോടെ പ്രദക്ഷിണം വയ്ക്കുന്നതും വളരെ നല്ലതാണ്.


കൂടാതെ ഏകാദശി, ചൊവ്വ വെള്ളി ദിവസങ്ങള്‍, ഏകാദശി എന്നീ ദിവസങ്ങളില്‍ തുളസിപ്പൂവോ ഇലയോ ഒന്നും അടര്‍ത്താന്‍ പാടില്ല. മാത്രമല്ല ചൂടാന്‍ ഭഗവാന് അര്‍പ്പിച്ച തുളസിമാത്രമേ ഉപയോഗിക്കാവൂ എന്നാണ് വിശ്വാസം. 


തുളസിത്തറയില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ഈ മന്ത്രം ചെല്ലുന്നത് അത്യുത്തമമാണ്


'പ്രസീദ തുളസീദേവി
പ്രസീദ ഹരി വല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ
തുളസീ ത്വാം നമാമ്യഹം'


തുളസിപ്പൂവിറുക്കുമ്പോള്‍ ഈ മന്ത്രം ചൊല്ലുക


'തുളസ്വമുത സംഭൂതാ
സദാ ത്വം കേശവപ്രിയേ
കേശവാര്‍ത്ഥം ലുനാമി ത്വാം
വരദാ ഭവ ശോഭനേ'