ദിവസവും ജപിക്കാം ഭാഗ്യം സൂക്തം ഗുണം ഇതാണ്
കുളിച്ച് ശുദ്ധമായി രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ജപിക്കാൻ ഫലം നിശ്ചയം.
ഭഗവാൻ വിഷ്ണുവിന് (Lord Vishnu) നടത്തുന്ന പ്രധാനപ്പെട്ട വഴിപാടുകളിലൊന്ന് ഭാഗ്യസൂക്താര്‍ച്ചനയാണ്. ഭാഗ്യാനുഭവം വര്‍ധിക്കാനും, സാമ്പത്തിക നേട്ടങ്ങൾക്കും ഐശ്വര്യത്തിനും ഭാഗ്യസൂക്തം ജപിക്കുന്നത് ഏറ്റവും ഉത്തമമാണ്.
കുളിച്ച് ശുദ്ധമായി രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ജപിക്കാൻ ഫലം നിശ്ചയം. തെറ്റുകളോ നാവ് പിഴകളോ വരുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
Also Read: കാളഹസ്തിയിലെ പാതാള ഗണപതിയെക്കുറിച്ച് അറിയാം..
ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍ ഭഗനെ പ്രകീര്‍ത്തിക്കുന്നു.
Also Read: Vastu Tips: ഈ 5 കാര്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ ഒരിക്കലും ധനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല
ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്. ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയദര്‍ശനഫലവും രോഗിയായ ഒരാള്‍ നിത്യവും ജപിച്ചാല്‍ രോഗമുക്തിയും ഫലം.
എല്ലാ മന്ത്ര ജപങ്ങളും പോലെ അർഥമറിഞ്ഞ് ജപിച്ചാൽ ഭാഗ്യ സൂക്തത്തിന് ഫലം ഉറപ്പാണ്. അത് കൊണ്ട് തന്നെ ജപം മുടക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...