Vastu Tips: ഈ 5 കാര്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ ഒരിക്കലും ധനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല

നിങ്ങളുടെ വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വാസ്തുവുമായി ബന്ധപ്പെട്ട ഈ നിയമങ്ങൾ പാലിക്കുക.  

Vastu Tips: വളരെയധികം ആളുകൾക്കും വാസ്തു ശാസ്ത്രം എന്നാൽ ദിശ പരിജ്ഞാനം എന്നാണ് അർത്ഥമാക്കുന്നത്.  അതായത് എന്ത് സാധനം ഏത് ദിശയിൽ സൂക്ഷിക്കണം എന്നതിനെക്കുറിച്ചാണ് അതിൽ പറയുന്നത് എന്നാണ്. വാസ്തുശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ ശരിയായി സ്വീകരിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ പുരോഗതി കൈവരിക്കുമെന്നത് യാഥാർത്ഥ്യമാണ്. മറുവശത്ത് വാസ്തുവിന്റെ നിയമങ്ങൾ അവഗണിക്കുകയാണെങ്കിൽ അതുകാരണം നിങ്ങൾക്ക് ചില സമയങ്ങളിൽ പണം നഷ്‌ടപ്പെടാം. ഇത്തരമൊരു സാഹചര്യത്തിൽ വീട്ടിൽ എന്ത് സാധനം വച്ചാൽ നല്ലതും പോസിറ്റീവുമായ ഒരു വികാരമുണ്ടാകുമെന്ന് നമുക്ക് അറിയാം.  

1 /5

വെള്ളം നിറച്ച ഒരു കുടം വീടിന്റെ വടക്കുഭാഗത്ത് സൂക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. എന്നാൽ എല്ലായ്പ്പോഴും ഓർമ്മിക്കേണ്ട കാര്യം എന്നുപറയുന്നത് കുടത്തിൽ എപ്പോഴും വെള്ളം ഉണ്ടായിരിക്കണം എന്നതാണ്.  

2 /5

ഭഗവാൻ കൃഷ്ണന് ഏറെ പ്രിയമാണ് മയിൽപ്പീലികൾ.   ഇത് വീട്ടിൽ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജിയും സമാധാനവും ലഭിക്കുന്നു.   അതിനാൽ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ  മയിൽപ്പീലി വയ്ക്കുന്നത് നിങ്ങൾക്ക് കൂടുതൽ ശുഭകരവും പ്രയോജനകരവുമാണ്. ഇതിലൂടെ അനുഗ്രഹം ഉണ്ടാകുകയും ചെയ്യുന്നു.  

3 /5

വീട്ടിൽ ലോഹം കൊണ്ടുള്ള ഒരു മത്സ്യമോ ​​ആമയോ സൂക്ഷിക്കുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.  ഇത് വീടിന്റെ എല്ലാ പ്രശ്‌നങ്ങളും നീക്കി ലക്ഷ്മി കടാക്ഷം എപ്പോഴും വീട്ടിൽ ഉണ്ടാകുവാൻ സഹായിക്കുകയും ചെയ്യും.  

4 /5

നിങ്ങളുടെ പൂജമുറിയിൽ ഗണപതിയുടെ പ്രതിമയോ വിഗ്രഹമോ ഉണ്ടാകും. നിങ്ങളുടെ വീട്ടിൽ ഗണപതി നൃത്തം ചെയ്യുന്നതിന്റെ ഒരു വിഗ്രഹമോ ചിത്രമോ വയ്ക്കുകയാണെങ്കിൽ അത് വളരെ ശുഭകരവും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. വീടിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ഭിത്തിയിൽ ഗണേശൻ നൃത്തം ചെയ്യുന്ന ഫോട്ടോ വയ്ക്കുന്നത് ഉത്തമമാണ്. ഇതിലൂടെ വീട്ടിൽ ഐശ്വര്യം ഉണ്ടാകും.  

5 /5

വാസ്തു ശാസ്ത്രത്തിൽ ശ്രിയന്ത്രവും വളരെ ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.  കൂടാതെ ലക്ഷ്മിദേവിയ്ക്ക് ശ്രിയന്ത്രം വളരെ പ്രിയപ്പെട്ടതാണ്.   ശ്രിയന്ത്രം വീട്ടിൽ വച്ച് ആരാധിക്കുന്നത് വീട്ടിൽ സമ്പത്തും സമൃദ്ധിയും ഉണ്ടാക്കും. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും ശ്രിയന്ത്രം സഹായിക്കുന്നു.

You May Like

Sponsored by Taboola