Budh Gochar 2023: ജ്യോതിഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് ബുധൻ. ഈ ഗ്രഹത്തിന്റെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. ജൂൺ മാസത്തിൽ ബുധൻ ആദ്യം ഇടവത്തിലേക്ക് നീങ്ങും. ഈ സംക്രമം ജൂൺ 7 ന് വൈകുന്നേരം 7:45 നാണ് സംഭവിക്കുക. ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ​ഗുണം ചെയ്യുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം: ബുധന്റെ സംക്രമം ഇടവം രാശിക്കാരെ വലിയ രീതിയിൽ സ്വാധീനിക്കും. ഈ സ്വാധീനം മൂലം ഇടവം രാശിക്കാർക്ക് ധാരാളം ഭാഗ്യം ലഭിക്കുന്നു. മാത്രമല്ല, ഈ സമയം ഇവർക്ക് പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നുവരും. പ്രത്യേകിച്ച് ജോലിയും ബിസിനസും ചെയ്യുന്നവർക്ക് ഈ സമയം അനുയോജ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് കഠിനാധ്വാനത്തിലൂടെ സ്ഥാനക്കയറ്റം ലഭിക്കും.


ചിങ്ങം: ഇടവത്തിൽ ബുധൻ സംക്രമിക്കുന്നത് ചിങ്ങം രാശിയ്ക്കും ഏറെ ഗുണകരമാണെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ഈ സമയം അവരുടെ ഭാഗ്യം ഇരട്ടിയാകും. മാത്രമല്ല, സാമ്പത്തികമായി ശക്തരാകാനുള്ള അവസരം കൂടിയാണിത്. കൂടാതെ അവർ കഠിനാധ്വാനം മൂലം ആഗ്രഹിച്ച വിജയം നേടും.


Also Read: Budhaditya Rajyoga: 7 ദിവസത്തിന് ശേഷം ഈ 3 രാശിക്കാർക്ക് ബമ്പർ നേട്ടം, ലഭിക്കും വൻ പുരോഗതി!


 


കന്നി: ജൂൺ മാസത്തിലെ ബുധന്റെ സംക്രമണം കന്നി രാശിക്കാരെയും ബാധിക്കും. ഈ സമയം ഏത് ജോലിയിലും അവർക്ക് എളുപ്പത്തിൽ വിജയം നേടാൻ കഴിയും. കൂടാതെ പുതിയ ബിസിനസ്സുകൾ തുടങ്ങുന്നവർക്കും നല്ല സമയമായിരിക്കും ഇത്.


ധനു: ബുധന്റെ സംക്രമം ധനു രാശിയെയും ബാധിക്കുമെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ജോലിക്കായി കാത്തിരിക്കുന്നവർക്ക് തീർച്ചയായും അത് ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം മാത്രമല്ല ശമ്പള വർധനവിനും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ഈ സമയം ലാഭകരമാണ്.


മകരം: മകരം രാശിക്കാർക്ക് അഞ്ചാം ഭാവത്തിൽ ബുധന്റെ സംക്രമണം നടക്കാൻ പോകുന്നു. ഇക്കാരണത്താൽ, അവർ ചെയ്യുന്ന ഏത് കാര്യത്തിലും വിജയം കൈവരിക്കും. മാത്രമല്ല, ബിസിനസ്സിൽ നിക്ഷേപിക്കുന്നതിലൂടെ നല്ല ലാഭം നേടും. എല്ലാ ജോലികളിലും ഭാ​ഗ്യം തുണയ്ക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.